മാർച്ച് 6 ന് വൈകുന്നേരമായിരുന്നു ഞാന്‍ മകളുടെ ജന്മദിനത്തില്‍ ഒരു ലക്കി ഡേ ലോട്ടോ എടുത്തത്. 6,8,16,17,20 എന്നിങ്ങനെയായിരുന്നു നമ്പറുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോട്ടറി ഒരു ഭാഗ്യപരീക്ഷണമാണ്. കിട്ടിയാല്‍ കിട്ടി. അത്രതന്നെ. എന്ന് കരുതി ആരും ലോട്ടറി എടുക്കാതിരിക്കുന്നില്ല. കാരണം ജീവിതത്തോടുള്ള തങ്ങളുടെ പ്രതീക്ഷ തന്നെ. ലോട്ടറി എടുക്കുന്നതിനും ഓരോരുത്തര്‍ക്കും അവരവരുടെതായ ചില ക്രമങ്ങളുണ്ട്. പ്രത്യേകിച്ചും ലോട്ടറിയിലെ നമ്പറുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍. ചിലര്‍ ഒരു സീരിസിലെ അവസാനം വരുന്ന രണ്ടോ മൂന്നോ നമ്പറുകളുടെ ആവര്‍ത്തനങ്ങള്‍ എടുക്കുന്നു. മറ്റ് ചിലര്‍ ചില പ്രത്യേക പാറ്റേണുകളുള്ള സംഖ്യകള്‍ തെരെഞ്ഞെടുക്കുന്നു. ചിലപ്പോഴൊക്കെ ഇത്തരം തന്ത്രങ്ങള്‍ ഫലിക്കുന്നു. യുഎസില്‍ വിശ്വാസത്തിന്‍റെ പുറത്ത് ലോട്ടറി നമ്പറുകള്‍ തെരഞ്ഞെടുത്ത ഒരു സ്ത്രീക്ക് അടിച്ചത് 11 കോടി രൂപ.
ഇല്ലിനോയിസ് ലോട്ടറിയുടെ ലക്കി ഡേ ലോട്ടോ ജാക്ക്‌പോട്ട് വിജയിയെ അവര്‍ ഭാഗ്യമുള്ള അമ്മ (Lucky Mom) എന്നാണ് വിശേഷിപ്പിച്ചത്. അതിന് കാരണമായതാകട്ടെ ആ അമ്മ എടുത്ത ലോട്ടറി ടിക്കറ്റ് നമ്പര്‍ തന്‍റെ കുട്ടിയുടെ ജനനത്തിയതി ഒത്തുവരുന്ന ടിക്കറ്റായിരുന്നു. ഇല്ലിനോയിസ് ലോട്ടറിയുടെ ലക്കി ഡേ ലോട്ടോ ജാക്ക്‌പോട്ടായ 1.4 മില്യണ്‍ ഡോളര്‍ (11,61,23,000 രൂപ) സമ്മാനാണ് ആ ടിക്കറ്റ് നേടിയത്. 'ഞാന്‍ വിജയിച്ചതായി അറിഞ്ഞതിന് ശേഷം രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് പേര് വെളിപ്പെടുത്താത്ത സ്ത്രി എബിസി ന്യൂസിനോട് പറഞ്ഞു,
'സ്വര്‍ഗത്തിലേക്കുള്ള യാത്രയിലായിരുന്നു, ഇടയ്ക്ക് വീട് കേറിവന്നു'; വൈറലായി ഒരു വീഡിയോ !
'രാത്രിയില്‍ ഉറക്കത്തില്‍ കുഞ്ഞ് കരഞ്ഞ് ബഹളം വച്ചപ്പോള്‍, അവളെ എടുത്ത് ഉറക്കാനായി ഏറെ പാടുപെട്ടു. ഒടുവില്‍ അവള്‍ ഉറങ്ങിയപ്പോഴേക്കും എന്‍റെ ഉറക്കം പോയി. പിന്നെ സമയം കളയാനായി. ലക്കി ഡേ ലോട്ടോ കളിക്കാന്‍ തീരുമാനിച്ചു. മക്കളിലൊരാളുടെ ജന്മദിന സംഖ്യ ഒത്തുവന്ന ഒരു നമ്പറിലെ ലോട്ടറി നേരത്തെ എടുത്തിരുന്നു. അത് നോക്കിയപ്പോള്‍ വിജയിച്ച നമ്പര്‍ മകളുടെ ജന്മദിനത്തിലേത് ആയിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ രാത്രി എനിക്ക് ഉറങ്ങാനും കഴിഞ്ഞില്ല.' അവര്‍ എബിസി ന്യൂസിനോട് പറഞ്ഞു.
45 ലക്ഷം വാർഷിക ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ത്ഥി; ലോണിന് അപേക്ഷിക്കട്ടെയെന്ന് കമ്പനി സിഇഒ
മാർച്ച് 6 ന് വൈകുന്നേരമായിരുന്നു ഞാന്‍ മകളുടെ ജന്മദിനത്തില്‍ ഒരു ലക്കി ഡേ ലോട്ടോ എടുത്തത്. 6,8,16,17,20 എന്നിങ്ങനെയായിരുന്നു നമ്പറുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച ഒരു ജോലിയുണ്ട്. ഞാന്‍ കുട്ടികളെ നോക്കി വീട്ടില്‍ കഴിയുന്ന ഒരു അമ്മയാണ്. ലോകത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവളായി എനിക്ക് തോന്നുന്നു. എന്‍റെ ജീവിതത്തില്‍ 'ലക്കി' എന്ന വാക്കിന് പുതിയൊരു അര്‍ത്ഥം ലഭിച്ചു. ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചിരുന്നു. ഏത് കുട്ടിയുടെ ജന്മദിനമാണ് ലോട്ടറി ടിക്കറ്റിനായി ഉപയോഗിച്ചതെന്ന് അറിയണമോയെന്ന്. അദ്ദേഹം അത് നിരസിച്ചു.' അവര്‍ എബിസി ന്യൂസിനോട് തന്‍റെ സന്തോഷം അടയ്ക്കിവയ്ക്കാതെ പറഞ്ഞു.
യുപിയില്‍ പര്‍ദയിട്ട് വേഷം മാറി ആശുപത്രിയിലെത്തി; ഫാര്‍മസിയിലെ ആ കാഴ്ച കളക്ടറെ ഞെട്ടിച്ചു