ആപ്പിന്‍റെ പ്രചാരണാര്‍ത്ഥം പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം മൂസ് ആപ്പ് ഇത്തരത്തില്‍ വലിയ ബില്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു ഡേറ്റിംഗ് ആപ്പിന്‍റെ പരസ്യം വൈറലായി. പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും രക്തബന്ധമുള്ള കസിന്‍സുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന പതിവുണ്ട്. ഈ പതിവിനെ പാതി കളിയായും പാതി കാര്യമായും ട്രോളി ഒരു ഡേറ്റിംഗ് ആപ്പ് വച്ച വലിയ പരസ്യ ബോര്‍ഡാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഈ പരസ്യ ബോര്‍ഡിലെ വാചകങ്ങള്‍, ' കസിൻസ് ഉപേക്ഷിക്കൂ, മറ്റൊരാളെ കണ്ടെത്തൂ, മൂസ് ഡൗണ്‍ലോഡ് ചെയ്യൂ' എന്നായിരുന്നു. abdullah എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് തന്‍റെ അക്കൗണ്ട് വഴി ഈ ബില്‍ബോര്‍ഡ് പരസ്യത്തിന്‍റെ ചിത്രം പങ്കുവച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ട്വീറ്റ് കണ്ടത് മൂന്നര ലക്ഷം പേരാണ്. നിരവധി പേര്‍ ചിത്രത്തിന് താഴെ രസകരമായ കുറിപ്പുകളെഴുതാനെത്തി.
മുസ്ലീം മത വിശ്വാസികള്‍ തമ്മിലുള്ള ഡേറ്റിംഗും വിവാഹങ്ങള്‍ക്കുമായി തയ്യാറാക്കിയ മൂസ് (Muzz) ആപ്പ് തങ്ങളുടെ പ്രചാരണാര്‍ത്ഥം വച്ച പരസ്യ ബോര്‍ഡായിരുന്നു അത്. പരമ്പരാഗത വൈവാഹിക രീതികളെ ഉപേക്ഷിച്ച് പുതിയ രീതികള്‍ കണ്ടെത്താനുള്ള ആഹ്വാനമായിരുന്നു ആപ്പിന്‍റെത്. മാത്രമല്ല, പരമ്പരാഗതമായ രീതിയില്‍ കസിന്‍സുമായുള്ള വിവാഹം പ്രോത്സാഹിപ്പിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ പ്രശ്നത്തിലാകുമെന്ന് വൈവാഹിക പരസ്യം നല്‍കുന്ന ആപ്പിന് നല്ല പോലെ വ്യക്തമാണ്. അതിനാല്‍ ഇത്തരം പരമ്പരാഗത ആശയങ്ങളെ നിരാകരിക്കേണ്ടത് അവരുടെ ആവശ്യം കൂടിയാണ്. അതേ സമയം കാഴ്ചക്കാരില്‍ ഈ പരസ്യം മറ്റൊരു തരത്തിലാണ് വൈറലായത്. കാഴ്ചക്കാര്‍ പ്രത്യേകിച്ചും പാകിസ്ഥാന്‍ സ്വദേശികള്‍ ക്രിയാത്മകമായി തന്നെ പരസ്യത്തോട് പ്രതികരിച്ചു.
'കളിപ്പാട്ടമല്ല കുട്ടികള്‍': കുട്ടികളെ കടുവയ്ക്ക് മുകളില്‍ ഇരുത്തി ഫോട്ടോ ഷൂട്ട്, പിന്നാലെ വിവാദം !
insane marketing pic.twitter.com/YXsWIOf6AE
— abdullah (@BehtareenInsan)'അമ്പമ്പോ... എന്തൊരു സങ്കടം !' അക്വേറിയം മത്സ്യത്തിന്‍റെ സങ്കടത്തില്‍ ചങ്ക് പൊള്ളി സോഷ്യല്‍ മീഡിയ
'മറ്റ് രാജ്യങ്ങളിലെ ഡേറ്റിംഗ് ആപ്പുകൾ, നിങ്ങളുടെ ആത്മാവിനെ കണ്ടെത്തൂ, നിങ്ങളുടെ ലോബ്‌സ്റ്ററിനെ കണ്ടെത്തൂ, നിങ്ങളുടെ പാവോ ഭാജിയെ കണ്ടെത്തൂ എന്നൊക്കെ പറയുമ്പോള്‍ പാക്കിസ്ഥാനി ഡേറ്റിംഗ് ആപ്പ്, നിങ്ങളുടെ കസിൻസിനെ അല്ലാതെ മറ്റാരെയെങ്കിലും കണ്ടെത്തൂ.' എന്നാണ് പരസ്യം ചെയ്യുന്നതെന്ന് ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതി. "മുസ് ആപ്പിന് പോലും നിങ്ങളെ മടുത്തു," എന്നായിരുന്നു മറ്റൊരു കാഴ്ചക്കാന്‍ കുറിച്ചത്. മറ്റൊരാള്‍ എഴുതിയത്, 'മറ്റൊരു പ്രപഞ്ചത്തിൽ വച്ച് ഒരു പക്ഷേ നമ്മള്‍ അതിനെക്കുറിച്ച് സംസാരിച്ചേക്കാം' എന്നായിരുന്നു.