ചിത്രത്തിൽ ഒരു വലിയ ക്രിസ്മസ് ട്രീ കാണാം. അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് ചുറ്റുമായി വിവിധ തരത്തിലുള്ള സമ്മാനങ്ങളും വച്ചിട്ടുണ്ട്. അതിൽ മിക്കതും ഗിഫ്റ്റ് പേപ്പറുകൾ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നതും കാണാം. അതിനിടയിലാണ് ഒരു പാത്രം തൈരും വച്ചിരിക്കുന്നത്.
ക്രിസ്‍മസ് ഇങ്ങെത്തി. വിവിധ സ്ഥാപനങ്ങളിൽ ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കേക്കുമുറിയും ക്രിസ്മസ് ഫ്രണ്ടും സീക്രട്ട് സാന്തയും എല്ലാം അതിൽ പെടും. അതിൽ തന്നെ സീക്രട്ട് സാന്ത കുറച്ചുകൂടി രസമുള്ള ഗെയിമായിട്ടാണ് ആളുകൾ കാണുന്നത്. വിവിധ ഓഫീസുകളിൽ ഇത് സംഘടിപ്പിക്കുന്നുണ്ട്. പരസ്പരം പേരുകൾ വെളിപ്പെടുത്താതെ സമ്മാനങ്ങൾ നൽകുകയാണ് ഇതിൽ ചെയ്യുക.
നമ്മുടെ സഹപ്രവർത്തകർക്ക് ഇഷ്ടപ്പെടുന്ന ഒരു സമ്മാനം നാം തിരഞ്ഞെടുക്കേണ്ടി വരും. എന്നാൽ, തന്നെയും ഇത് അവർക്ക് ഇഷ്ടപ്പെടുമോ എന്ന കാര്യത്തിലും കാണും നമുക്ക് ആശങ്ക. എന്തായാലും, റിസ്ക് എടുക്കാൻ മടിച്ച് പലരും എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചില സമ്മാനങ്ങൾ വാങ്ങാറുണ്ട്. ഉദാഹരണത്തിന് പുസ്തകങ്ങൾ, ചായക്കപ്പുകൾ, പെർഫ്യൂം...
undefined
വിവിധ ഓഫീസുകളിൽ ഇത് നടക്കാറുണ്ടെങ്കിലും ഹരിയാനയിലെ ഈ ഓഫീസിൽ അത് രസകരമായ ഒരു സംഗതിയായി മാറുകയായിരുന്നു. എങ്ങനെ എന്നല്ലേ? ഒരാൾ നൽകിയ സമ്മാനം കൊണ്ടുതന്നെ. ഒരുപാത്രം തൈരാണ് ഈ സാന്ത സമ്മാനമായി വച്ചിരിക്കുന്നത്. സാന്ത ഒരാൾക്ക് തൈര് സമ്മാനമായി നൽകി എന്നും ഹരിയാനയിലേക്ക് സ്വാഗതം എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന്റെ കാപ്ഷനിൽ പറയുന്നു.
ചിത്രത്തിൽ ഒരു വലിയ ക്രിസ്മസ് ട്രീ കാണാം. അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് ചുറ്റുമായി വിവിധ തരത്തിലുള്ള സമ്മാനങ്ങളും വച്ചിട്ടുണ്ട്. അതിൽ മിക്കതും ഗിഫ്റ്റ് പേപ്പറുകൾ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നതും കാണാം. അതിനിടയിലാണ് ഒരു പാത്രം തൈരും വച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വളരെ രസകരമായിട്ടാണ് സോഷ്യൽ മീഡിയ ഇതിനെ സ്വീകരിച്ചത്. ഒരുപാടുപേർ സമാനമായ കമന്റുകളും നൽകി.
'ജീം ഫ്രീക്ക് ഹാപ്പി ആയിട്ടുണ്ടാവും' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എനിക്ക് സാന്തയുടെ സമ്മാനമായി ദഹി ലഭിക്കുന്നത് ഇഷ്ടമാണ്' എന്ന് കമന്റ് നൽകിയവരും ഉണ്ട്.
കരച്ചിലില്ല, സങ്കടം പറയലില്ല, 96 -കാരിയുടെ മരണം പാട്ടും ഡാൻസുമായി ആഘോഷിച്ച് കുടുംബവും നാട്ടുകാരും