അച്ഛന്‍റെ ശേഖരത്തിൽ 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്; കണ്ണുതള്ളിയെന്ന് മകൻ

By Web Team  |  First Published Apr 23, 2024, 4:26 PM IST

1983 ലെ കപില്‍ദേവിന്‍റെ ടീമിലെ മുഴുവന്‍ പേരും ഒപ്പ് വച്ച ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛന്‍റെ ശേഖരത്തില്‍ നിന്നും കണ്ടെത്തിയത്. 


കായിക ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഏറ്റവും വലിയ വിജയം സമ്മാനിച്ചത് 1983 ചെകുത്താന്‍റെ ടീം എന്നറിയപ്പെട്ടിരുന്ന കപില്‍ദേവ് ക്യാപ്റ്റനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ്. ആദ്യമായി ഒരു ലോകകപ്പ് സ്വതന്ത്ര ഇന്ത്യയിലേക്ക് എത്തുന്നു. അന്നത്തെ തലമുറയുടെ ആവേശമെന്തായിരിക്കുമെന്ന് ഇന്ന് ഊഹിക്കുക മാത്രമേ നിവര്‍ത്തിയൊള്ളൂ. എന്നാല്‍, തന്‍റെ അച്ഛന്‍റെ ശേഖരത്തില്‍ ആദ്യ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട വിലമതിക്കാനാകാത്ത ഒരു സംഭവം കണ്ടെത്തിയപ്പോള്‍  @batmantheedarkknight എന്ന റെഡ്ഡിറ്റ് ഉപയോക്താവിന് സ്വയം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് തന്‍റെ വായക്കാര്‍ക്കായി റെഡ്ഡിറ്റില്‍ പങ്കുവച്ചു. ഐപിഎല്‍ (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിന്‍റെ സമയത്ത് ഇത്തരമൊരു പങ്കുവയ്ക്കല്‍ ആ കുറിപ്പിനെ പെട്ടെന്ന് തന്നെ വൈറലാക്കി. 

1983 ലെ കപില്‍ദേവിന്‍റെ ടീമിലെ മുഴുവന്‍ പേരും ഒപ്പ് വച്ച ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛന്‍റെ ശേഖരത്തില്‍ നിന്നും കണ്ടെത്തിയത്. വീട്ടിലെ അച്ഛന്‍റെ പഴയ ശേഖരം വൃത്തിയാക്കുന്നതിനിടെയാണ് ബാറ്റ് കണ്ടെത്തിയതെന്ന് അദ്ദേഹം എഴുതി. ബാറ്റിൽ ഒരു വശത്ത് തംസ് അപ്പിൻ്റെ ലോഗോയും മറുവശത്ത് 1983 -ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിൻ്റെ ഒപ്പും ഉണ്ട്. തംസ് അപ്പിന്‍റെ അടപ്പുകള്‍ ശേഖരിച്ച് കൊടുക്കുന്നവര്‍ക്ക് തംസ് അപ്പ് സ്പോര്‍സര്‍ ചെയ്തിരുന്ന ബാറ്റായിരുന്നു അത്. 

Latest Videos

undefined

 

Posts from the india
community on Reddit

'ഇത് ഗൃഹാതുരത്വമാണ്. നാശം നമ്മുക്കും പ്രായമാവുകയാണ്.' ഒരു കാഴ്ചക്കാരനെഴുതി. 'ഇത് ഒപ്പിട്ട ബാറ്റല്ല. ടീം അംഗങ്ങളുടെ ഒപ്പുകളുടെ പകർപ്പ് ബാറ്റില്‍ ലാമിനേറ്റ് ചെയ്തതാണ്. ബാറ്റ് ഉപയോഗിച്ചയാള്‍ക്ക് അത് അറിയാമായിരുന്നെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഈ ബാറ്റ് സൂക്ഷിക്കുന്നതിന് പകരം ദിവസേന കളിക്കാൻ ഉപയോഗിച്ചത് അതുകൊണ്ടാം.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'അമൂല്യവും മഹത്തായതുമായ ഒരു ഓർമ്മ' മറ്റൊരു കാഴ്ചക്കാരന്‍ ആ പുരാവസ്തുവിനെ വില മതിച്ചു. 
 

click me!