ജോലിക്കിടെ ഓണ്‍ലൈനില്‍ ഗെയിം കളിച്ചതിന് പിരിച്ച് വിട്ടു; മേലധികാരിയോട് പരസ്യമായി മാപ്പ് പറയാന്‍ കോടതി !

By Web Team  |  First Published Nov 15, 2023, 3:04 PM IST

ജോലിക്കിടെ ഒന്ന് ഓണ്‍ലൈന്‍ ഗെയിം കളിച്ചു. അതിന് പിരിച്ച് വിട്ട മേലധികാരിക്കെതിരെ കേസും. 


ജോലി സ്ഥലങ്ങളിൽ മേലധികാരികൾ തങ്ങളുടെ കീഴ് ജീവനക്കാരെ ശാസിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്യുന്നത് പുതിയ കാലത്ത് പ്രത്യേകിച്ചും സാധാരണമാണ്. സാധാരണയായി ഇത്തരം ശകാരങ്ങളോടും അപമാനിക്കപ്പെടലുകളോടും കീഴ്ജീവനക്കാർ പ്രതികരിക്കാറില്ല. കാരണം പിന്നീട് മേലധികാരികള്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് തങ്ങളെ പീഡിപ്പിക്കുമെന്ന് അവര്‍ ഭയക്കുന്നു. എങ്കിലും മേൽ ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ജീവനക്കാർ പ്രതികരിച്ച ചുരുക്കം ചില സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മദ്യത്തിന് എക്സ്പയറി ഡേ ഇല്ലേ? മദ്യം, ബിയർ, വൈൻ എന്നിവ മോശമാകാതെ എത്ര കാലം ഇരിക്കും?

Latest Videos

ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലാണ് സംഭവം. ജോലി ചെയ്ത സ്ഥാപനത്തിലെ മേധാവിക്കെതിരെ കേസ് കൊടുത്തത് അതേ സ്ഥാപനത്തിലെ ഒരു തൊഴിലാളി. മേലധികാരി തന്നെ അപമാനിച്ചതിനാണ് തൊഴിലാളി കേസ് കൊടുത്തതെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കേസില്‍ ഇപ്പോഴാണ് വിധി വരുന്നത്. യുവാവിന്‍റെ പരാതി ഗൗരവമായി കേട്ട കോടതി, മേലധികാരിയോട് പരസ്യമായി മാപ്പ് പറയാനും യുവാവിന് നഷ്ടപരിഹാരമായി 100 യുവാൻ (1,141 രൂപ) നല്‍കാനും ആവശ്യപ്പെട്ടു. 

മുഖാമുഖം; വാലില്‍ പിടിച്ചപ്പോള്‍ പത്തി വിടര്‍ത്തി ഉയര്‍ന്ന് പൊങ്ങി രാജവെമ്പാല, ഭയം അരിച്ചിറങ്ങുന്ന വീഡിയോ !

2022 ഓഗസ്റ്റില്‍ ചൈനയുടെ തെക്ക് - കിഴക്കൻ ഭാഗത്തുള്ള ജിയാങ്‌സി പ്രവിശ്യയിൽ നിന്നുള്ള സിയാവോങ് എന്നയാൾ അതേ പ്രവിശ്യയിലെ നാൻചാങ്ങിലെ ഒരു ട്യൂട്ടറിംഗ് കമ്പനിയിൽ ജോലിക്കായി ചേർന്നത്. ഏകദേശം 3,000 യുവാൻ (34,241 രൂപ) ആയിരുന്നു മാസ ശമ്പളം. വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുകയും ട്യൂട്ടർ ചെയ്യുകയും ചെയ്യുകയെന്നതായിരുന്നു സിയാവോങിന്‍റെ ചുമതല. എന്നാൽ തിരക്കില്ലാത്ത ഒരു സമയത്ത് ഓഫീസിൽ ഇരുന്ന് ഇയാൾ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് ബോസ് ലിയു കാണുകയും സിയാവോങിനെ പരസ്യമായി ശകാരിക്കുകയും ജോലിയിൽ നിന്നും പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, താൻ തെറ്റ് സമ്മതിക്കുന്നതായും മേലിൽ ആവർത്തിക്കുകയില്ലെന്നും ജോലിയിൽ നിന്നും പിരിച്ചുവിടരുതെന്നും 23 കാരനായ സിയാവോങ് മേലധികാരിയോട് അപേക്ഷിച്ചു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. ഇതിനിടയിൽ സിയാവോങ് തന്‍റെ ബോസ് തന്നെ ശാസിക്കുന്നതിന്‍റെ ഓഡിയോ റെക്കോർഡ് ചെയ്യുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഒടുവിൽ സംഗതി കേസ് ആയി, കോടതിയിലെത്തി. തെളിവുകള്‍ പരിശോധിച്ച് കോടതി ഒടുവിൽ സിയാവോങ്ങിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.. 

'ഇമ്പമുള്ള കുടുംബം' ; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ 199 പേരും ഇന്നും താമസിക്കുന്നത് ഒരു വീട്ടില്‍ !

click me!