ജോലിക്ക് പോകാനോ വീടിന് പുറത്തിറങ്ങാനോ യുവതിയ്ക്ക് അനുമതിയില്ല. തന്നെ അല്ലാതെ ഭാര്യ മറ്റൊരാളെ കാണാന്‍ പിടില്ലെന്നാണ് ഭര്‍ത്താവിന്‍റെ നിയമം. ഫോണ്‍ ഉപയോഗിക്കാനും അനുമതിയുണ്ടായിരുന്നില്ല.
ലോകമെങ്ങും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍. സമാനമായ ഒരു കേസില്‍ ഇടപെട്ട കോടതി യുവതിക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ബീജിംഗ് കോടതിയാണ് ഭർത്താവിൽ നിന്ന് യുവതിക്ക് വ്യക്തിഗത സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സാമൂഹികമായ എല്ലാ ബന്ധങ്ങളിൽ നിന്നും അകറ്റി നിർത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഭർത്താവിനെ കോടതി 'സൈക്കോപാത്ത്' എന്ന് വിശേഷിപ്പിക്കുകയും കർശനമായ താക്കീത് നൽകുകയും ചെയ്തു.
ബീജിംഗ് സ്വദേശിനിയായ ലീ എന്ന യുവതിയാണ് ഭർത്താവ് ഷാംഗിന്‍റെ ക്രൂരമായ പീഡനങ്ങളിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുുന്നു. വർഷങ്ങളായി ഷാംഗിന്‍റെ ക്രൂരതകൾ അനുഭവിച്ചു വരികയായിരുന്നു ലീ. ജോലിക്ക് പോകാനോ വീടിന് പുറത്തിറങ്ങാനോ യുവതിയെ ഷാംഗ് അനുവദിച്ചിരുന്നില്ല. സ്വന്തം വീട്ടുകാരുമായി പോലും ബന്ധപ്പെടാനുള്ള അവകാശവും നിഷേധിച്ചു. എന്തിന് സ്വന്തം വീട്ടില്‍ പോലും ഫോൺ ഉപയോഗിക്കാന്‍ അയാള്‍ ഭാര്യയെ അനുവദിച്ചില്ല. ഒരു പടി കൂടി കടന്ന് ഭാര്യ തന്നെയല്ലാതെ മറ്റാരെയെങ്കിലും കാണുന്നത് പോലും ഷിംഗ് വിലക്കി.
വർഷങ്ങളായി തുടരുന്ന ഈ പീഡനം സഹിക്കാൻ കഴിയാതായതോടെയാണ് താൻ കോടതിയുടെ സഹായം തേടിയത് എന്നാണ് ലീ പറയുന്നത്. കോടതി നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെതിരെയുള്ള ലിയുടെ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. തുടർന്ന് കോടതി ലിയ്ക്ക് വ്യക്തിഗത സംരക്ഷണ ഉത്തരവ് നൽകുകയും പ്രശ്നക്കാരനായ ഭർത്താവിനെ ശാസിക്കുകയും ചെയ്തു. താൻ ഇത്തരത്തില്‍ ഭാര്യയോട് പെരുമാറിയത് തന്‍റെ അമിതമായ സ്നേഹം കൊണ്ടാണ് എന്നായിരുന്നു കോടതിയിൽ ഷാംഗിന്‍റെ വാദം. എന്നാൽ, സ്നേഹം ആരുടെയും സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപകരണമല്ലെന്ന് ബീജിംഗ് പ്രാദേശിക കോടതിയിലെ ജഡ്ജിയായ ചെൻ ഫെങ്‌യുവാൻ പറഞ്ഞു. ലിയുടെ സുരക്ഷയെ ഹനിക്കുന്ന രീതിയിൽ മേലിൽ എന്തെങ്കിലും പ്രവർത്തികൾ ഷാംഗിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാൽ കടുത്ത ശിക്ഷ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
'ഇത് ഭ്രാന്താണ്'; അരമണിക്കൂര്‍ കാത്തിരുന്ന് കഴിച്ച രണ്ട് ദോശയ്ക്കും ഇഡലിക്കും ബില്ല് 1,000 രൂപ !
ചൈനയിൽ, വ്യക്തിഗത സുരക്ഷാ സംരക്ഷണ ഉത്തരവുകൾ ഗാർഹിക പീഡന നിയന്ത്രണ ഉത്തരവുകൾക്ക് സമാനമാണ്. ഗാർഹിക പീഡനത്തിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത സുരക്ഷാ സംരക്ഷണ ഉത്തരവുകള്‍ക്ക് ചൈനയില്‍ ഇന്ന് ഏറെ പ്രധാന്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ ഇത്തരത്തില്‍ 15,000 വ്യക്തിഗത സുരക്ഷാ സംരക്ഷണ ഉത്തരവുകള്‍ പുറപ്പെടുവിച്ചെന്ന് സുപ്രീം പീപ്പിൾസ് കോടതിയുടെ ഓഗസ്റ്റിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.