ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികളെ ക്ലാസിന് പുറത്താക്കി; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി

By Web Team  |  First Published Jan 8, 2024, 10:12 AM IST

കോടതി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ച് കൊണ്ട് ഉത്തരവിട്ടെങ്കിലും കോടതി ഉത്തരവ് പാലിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഇതിന് പിന്നാലെ രക്ഷിതാവ് വീണ്ടും കോടതിയെ സമീപിച്ചു. 


ഹോംവര്‍ക്ക് ചെയ്ത് കൊണ്ടുവരാത്ത ഒരു ക്ലാസിലെ 50 ഓളം കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കിയ സ്കൂളിന് വീണ്ടും തിരിച്ചടി. സ്കൂളിന് ഒരു ലക്ഷം രൂപയാണ് ഈ വിഷയത്തില്‍ കോടതി പിഴയിട്ടത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എൻക്ലേവിലെ ബ്രിഗേഡ് സ്കൂളിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാത്ത കുട്ടികള്‍ ക്ലാസിന് പുറത്ത് പോകണമെന്നും 10,000 രൂപ പിഴ അടച്ച് സത്യവാങ്മൂലം സമര്‍പ്പിക്കമമെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഒരു കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോടതി സ്കൂളിന് പിഴ വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'...ന്നാലും ഇങ്ങനെ കുടിപ്പിക്കരുത്'; വിദേശമദ്യം കുടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറല്‍, പിന്നാലെ നടപടി ! 

Latest Videos

ഹോംവര്‍ക്ക് ചെയ്യാത്തതിന് സ്കൂള്‍ നല്‍കിയ 10,000 രൂപ പിഴ അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെയാണ് സ്കൂള്‍ അധികൃതര്‍ ക്ലാസില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെ വിദ്യാര്‍ത്ഥിയുടെ പിതാവ് കോടതിയെ സമീപിച്ചു. കോടതി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ച് കൊണ്ട് ഉത്തരവിട്ടെങ്കിലും കോടതി ഉത്തരവ് പാലിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഇതിന് പിന്നാലെ രക്ഷിതാവ് വീണ്ടും കോടതിയെ സമീപിച്ചു. ഈ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിനോട് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. 

'കൊന്നാൽ പാപം തിന്നാല്‍ തീരില്ല', ജപ്പാനിൽ കൊല്ലപ്പെടുന്ന കീടങ്ങൾക്ക് വേണ്ടിയും ഒരു പ്രാ‌ർത്ഥനാ ദിനമുണ്ട് !

സ്കൂളിന്‍റെ ആവശ്യം ഉചിതമാണോ അല്ലയോ എന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും എന്നാൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാത്തതിൽ ആശങ്കയുണ്ടെന്നും കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരലെ, കൃഷൻ എസ് ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. അതേ സമയം എസ്എസ്എല്‍സി സ്കൂള്‍ വിദ്യാഭ്യാസത്തിലെ നാഴികക്കല്ലാണെന്നും അതിനാല്‍ 9 ക്ലാസ് പഠനവും പ്രധാനമാണെന്നും കോടതി വിലയിരുത്തി. എന്നാല്‍, കോടതി നോട്ടീസ് കിട്ടി ഡിസംബര്ഒ 14 ന് തന്നെ തന്നെ കുട്ടികളെ ക്ലാസില്‍ കയറ്റിയെന്നും നഷ്ടപ്പെട്ട ക്ലാസുകള്‍ക്ക് പകരം കുട്ടികള്‍ക്ക് സ്പെഷ്യല്‍ ക്ലാസ് നല്‍കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ !
 

click me!