സമ്പാദ്യം മുഴുവനും, ഏതാണ്ട് 12 കോടി രൂപ സ്വന്തം ഗ്രാമത്തിന് സംഭാവന ചെയ്ത് ദമ്പതികള്‍ !

By Web Team  |  First Published Sep 22, 2023, 1:34 PM IST

സൈന്യത്തിലെ പാരാട്രൂപ്പില്‍ ജോലി ചെയ്യുമ്പോളാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീടിങ്ങോട്ട് ജീവിതത്തില്‍ ലഭിച്ച സമ്പാദ്യത്തില്‍ നിന്നും മിച്ചം വച്ച പണമായിരുന്നു ആ 12 കോടി രൂപ. അത് മുഴുവനും സ്വന്തം ഗ്രാമത്തിന്‍റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി അവര്‍ മാറ്റിവച്ചു.  (പ്രതീകാത്മക ചിത്രം ഗെറ്റി)
 



ല്ലാ മാസവും ആദ്യത്തെ ആഴ്ച ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റാകുന്ന ശമ്പളത്തില്‍ എത്ര തുക മാസാവസാനത്തേക്ക് നീക്കിവെക്കാന്‍ കഴിയുമെന്ന ചിന്തയിലാകും നമ്മളില്‍ പലരും മാസം മുഴുവനും തള്ളിനീക്കുന്നത്. എത്ര കരുതലോടെ നീങ്ങിയാലും മാസാവസാനം ബാങ്ക് ബാലന്‍സായി കാര്യമായ ഒന്നും തന്നെ നിലനിര്‍ത്താന്‍ പലര്‍ക്കും കഴിയാറുമില്ല. അടിയന്തര ഘട്ടങ്ങളില്‍ ഉപകാരപ്പെടാനായി ജീവിതത്തിന്‍റെ നല്ലകാലത്ത് ഇങ്ങനെ ചെറുതും വലുതുമായ സംഖ്യ കൂട്ടിവച്ച് ഒടുവില്‍ ജീവിതാവസാനം ആ തുക മുഴുവനും സ്വന്തം ഗ്രാമത്തിന്‍റെ വികസനത്തിന് വേണ്ടി നീക്കി വച്ചാലോ? ശുദ്ധ ഭ്രാന്ത് എന്നാകും ആദ്യം മനസിലേക്ക് എത്തുന്ന ചിന്ത. എന്നാല്‍, അങ്ങനെ ചിന്തിച്ച വൃദ്ധരായ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. അങ്ങ് ചൈനയില്‍. 

ചൈനയിലെ ഹുബെയിൽ നിന്നുള്ള 90 കാരിയായ മാ ജുവും അവരുടെ ഭർത്താവ് യാൻ ഷുയോങ്ങുമാണ് ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ മുലാൻ കൗണ്ടിയിലെ സ്വന്തം ഗ്രാമത്തിന്‍റെ പുരോഗതിക്കായി തങ്ങളുടെ ജീവിത സമ്പാദ്യമായ 12 കോടിയോളം രൂപ ഇങ്ങനെ സംഭാവന ചെയ്തത്. ചൈനയിലെ ആദ്യത്തെ വനിതാ പാരാട്രൂപ്പർമാരിൽ ഒരാളായിരുന്നു മാ ജു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുൻ പാരാട്രൂപ്പർമാരിൽ ഒരാളായ യാൻ ഷുയോങ്ങിനെ, മാ ജു കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും ജോലിക്കിടെയാണ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത കുടുംബ പാശ്ചാത്തലമുള്ള മാ ജു, 1962 ല്‍ പീപ്പിൾസ് ലിബറേഷൻ ആർമിയില്‍ ചേരുകയും പിന്നീട് പാരാട്രൂപ്പിന്‍റെ ഭാഗമാവുകയും ചെയ്തത്. 

Latest Videos

ബാങ്ക് വായ്പ, നൈറ്റ് ക്ലബ്, നീന്തല്‍കുളം; കുറ്റവാളി സംഘം നിയന്ത്രിച്ചിരുന്ന ജയില്‍ തിരിച്ച് പിടിച്ച് വെനസ്വേല!

വിവാഹശേഷം, സൈന്യത്തിനായുള്ള ശാസ്ത്രീയ ഗവേഷണത്തിനായി അവര്‍ സ്വന്തം ജീവിതം മാറ്റിവച്ചു.  സൈനികർക്ക് സംരക്ഷണ കവറുകളും ഓക്സിജൻ ജാക്കറ്റുകളും നിര്‍മ്മിക്കുന്നതില്‍ വ്യാവൃതയായി. അതെസമയും ദമ്പതികള്‍ വളരെ കുറച്ച് മാത്രം തുക ചിലവഴിച്ച് ലളിത ജീവിതം നയിച്ചു. പണം മിച്ചം പിടിക്കാനായിരുന്നു ഇരുവരും ഇങ്ങനെ ചെയ്തത്. വെറും രണ്ട് ഡോളര്‍ വിലയുള്ള (160 രൂപ) ഷൂസാണ് ഇരുവരും ധരിച്ചിരുന്നത്. പതിറ്റാണ്ടുകളോളം പുതിയ വസ്ത്രങ്ങള്‍ വാങ്ങിയില്ല. കീറിയത് വീണ്ടും തുന്നി, ഉപയോഗിക്കാന്‍ കഴിയാത്തവിധം ആകുന്നത് വരെ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഴയ ജീര്‍ണ്ണിച്ച ബംഗ്ലാവിലായിരുന്നു താമസം. വീട് പുതുക്കുന്നത് അധിക ചെലവാണെന്ന് ഇരുവരും കരുതി. 

ജോലി ഉണ്ട്, പക്ഷേ, വന്‍ ഡിമാന്‍റുകൾ; പരസ്യം നൽകിയ കമ്പനിക്കെതിരെ രൂക്ഷ വിമർശനം !

ജീവിതം ഇങ്ങനെ മിച്ചം പിടിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും തങ്ങളുടെ അതുവരെയുള്ള സമ്പാദ്യമായ 12 കോടിയോളം രൂപ സ്വന്തം ഗ്രാമത്തിന് സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. പണം ഗ്രാമത്തിന്‍റെ പുരോഗതിക്കും ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതും അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കണമെന്ന് മാത്രം. കുട്ടികളെ പഠിപ്പിക്കുന്നത് പ്രധാനമാണെന്നും ഗ്രാമത്തിന്‍റെ വളർച്ചയ്ക്കും വികാസത്തിനും അത് സഹായകമാകുമെന്നും അവർ വിശ്വസിക്കുന്നു. ഇതുവരും ഈ തീരുമാനമെടുക്കുന്നത് 2018 -ല്‍ ആണ്. അവര്‍ തങ്ങളുടെ ഗ്രാമമായ മുലാൻ കൗണ്ടിയിലെ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. പക്ഷേ, ബാങ്കുകാര്‍ തെറ്റിദ്ധരിച്ചു. അവര്‍ ഇതൊരു തട്ടിപ്പാണെന്ന് വിശ്വസിച്ചു. പിന്നാലെ പോലീസിനെ വിളിച്ചു. പോലീസ് അന്വേഷണത്തില്‍ 12 കോടി രുപ ഇരുവരുടെയും ജീവിത സമ്പാദ്യമാണെന്നും സ്വന്തം കാര്യത്തിന് വേണ്ടി ഇരുവരും തുച്ഛമായ തുക മാത്രമാണ് ചെലവഴിച്ചതെന്നും കണ്ടെത്തി. തനിക്ക് കിട്ടിയിരുന്ന ശമ്പളത്തില്‍ നിന്ന് മാ ജു ഏതാണ്ട് മുഴുവന്‍ തുകയും സമ്പാദിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!