ദീര്‍ഘനാളത്തെ തകരാത്ത ദാമ്പത്യത്തിന്‍റെ രഹസ്യമായി ഇരുവരും പറയുന്നത് ഒരേയൊരു കാര്യം. 'ഒരിക്കലും പരസ്പരം തര്‍ക്കിക്കില്ല'.
ലണ്ടനിലെ സതാംപ്ടണിൽ കഴിഞ്ഞ ദിവസം അത്യപൂര്‍വ്വമായൊരു വിവാഹ വാര്‍ഷിക ആഘോഷം നടന്നു. 103 വയസുള്ള ഡൊറോത്തി വാൾട്ടറും 102 വയസുള്ള ടിം വാൾട്ടറും തങ്ങളുടെ 81 -ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതായിരുന്നു അത്. 18 വയസുള്ളപ്പോള്‍, രണ്ടാം ലോകമഹായുദ്ധത്തിനിടെ സതാംപ്ടണിലെ വിമാനങ്ങൾ നിർമ്മാണ ഫാക്ടറിയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 21 വയസായപ്പോള്‍ ഇതിനിടെ പരസ്പരം അകലാന്‍ ആകാത്തവിധം അടുത്ത ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അന്നെടുത്ത ആ തീരുമാനം ലോകമഹായുദ്ധത്തെയും അതിജീവിച്ച് ഇന്നും തുടരുന്നു. ദീര്‍ഘനാളത്തെ തകരാത്ത ദാമ്പത്യത്തിന്‍റെ രഹസ്യമായി ഇരുവരും പറയുന്നത് ഒരേയൊരു കാര്യം. 'ഒരിക്കലും പരസ്പരം തര്‍ക്കിക്കില്ല'.
'തങ്ങള്‍ സന്തോഷത്തിലാണ്. എപ്പോഴും സന്തോഷത്തിലാണ്' ടിം വാൾട്ടര്‍ ഉഷ്മളമായ കുടുംബ ബന്ധത്തിന്‍റെ രഹസ്യം പറഞ്ഞു. 'അന്ന് എല്ലാ ദിവസവും വൈകുന്നേരം അവളെ കാണാനായി ഞാന്‍ ബൈക്ക് ഓടിച്ച് പോയി.' അദ്ദേഹം പഴയ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു. 'അതൊക്കെ ഒരുപാട് കാലം മുമ്പാണ്. തങ്ങള്‍ പരസ്പരം എല്ലാം കൈമാറി. അവന്‍ എന്നെ ഒരു ചിത്രത്തിലേക്ക് കൊണ്ട് പോയി.' പഴയ വിവാഹ ചിത്രത്തിലേക്ക് നോക്കി ഡൊറോത്തി വാൾട്ടര്‍ പറയുന്നു. 'ഞങ്ങള്‍ പരസ്പരം അംഗീകരിച്ചു. ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു. പക്ഷേ ഞങ്ങള്‍ ഒരിക്കലും പരുഷമായി പെരുമാറിയില്ല.' അവര്‍ കൂട്ടിച്ചേര്‍ത്തു. '81 വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാകുന്നില്ല.' ഡൊറോത്തി കൂട്ടിച്ചേര്‍ത്തു.
കൊടുങ്കാറ്റില്‍ പെട്ട് നിര്‍ത്തിയിട്ട ബോയിംഗ് വിമാനം തെന്നി നീങ്ങി; ഞെട്ടിപ്പിക്കുന്ന വീഡിയോ !
വിവാഹം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. യുദ്ധം അവസാനിച്ച ശേഷം എല്‍മ്സ്റ്റോണിലേക്ക് ഇരുവരും താമസം മാറി. 32 വര്‍ഷം അവിടെ കര്‍ഷകരായി ജീവിതം തള്ളിനീക്കി. അതിനിടെ ഇരുവരും ഒരു ബോട്ട് വാങ്ങി, യൂറോപ്പ് മുഴുവനും സഞ്ചരിച്ചു. 101 വയസ് ആകുന്നത് വരെ ഇരുവരും അവരുടെ സ്വന്തം വീട്ടില്‍ തന്നെ ജീവിച്ചു. അവസാനം 2022 ല്‍ ഇരുവരും ശാരീരികാവശതകളെ തുടര്‍ന്ന് ഒരു റെസിഡന്‍ഷ്യല്‍ കെയറിലേക്ക് താമസം മാറ്റി. ഇന്ന് ഇരുവര്‍ക്കും രണ്ട് മക്കളും രണ്ട് പേരക്കുട്ടികളും പേരക്കുട്ടികള്‍ക്ക് മൂന്ന് മക്കളുമുണ്ട്. കെന്‍റിലെ വിങ്ഹാമിലെ ഒരു കെയർ ഹോമിൽ ശാരീരികാവശതകള്‍ക്കിടയിലും ഇരുവരും പരസ്പരം സന്തോഷത്തോടെ ജീവിക്കുന്നു, തര്‍ക്കങ്ങളില്ലാതെ !
'അത് ഹറാമല്ല'; മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ച്, 'ഹലാല്‍ ക്രിസ്മസ്' ആശംസകള്‍ നേര്‍ന്ന് മലേഷ്യ