പല്ല് പറിക്കുന്നതിനിടയിയിൽ രോ​ഗിയുടെ കീഴ്ചുണ്ട് മുറിച്ച് വിവാദ ദന്താശുപത്രി; പരാതി തരൂവെന്ന് പോലീസ് !

By Web Team  |  First Published Feb 22, 2024, 4:22 PM IST


സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും തന്‍റെ സുഹൃത്ത് ആ ആഘാതത്തിൽ നിന്നും മുക്തയായിട്ടല്ലന്നും അവൾക്ക് ചുണ്ടുകൾ പൂർണ്ണമായി നീട്ടാൻ കഴിയില്ലന്നും പഴയത് പോലെ ചിരിക്കാനോ പുഞ്ചിരിക്കാനോ പോലും കഴിയുന്നില്ലെന്നും സൗമ്യ പറയുന്നു.



ലിപ് എൻഹാൻസ്‌മെന്‍റ് സർജറിക്കിടെ അനസ്തേഷ്യ അമിതമായി നൽകിയതിനെ തുടർന്ന് രോ​ഗി മരിച്ചതിന് തൊട്ടുപിന്നാലെ അതേ ദന്താശുപത്രിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. പല്ല് പറിക്കുന്നതിനിടയിൽ രോ​ഗിയുടെ കീഴ്ചുണ്ട് അശ്രദ്ധമായി മുറിച്ച് നീക്കിയതാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്‍റർനാഷണൽ ഡെന്‍റൽ ക്ലിനിലാണ് ഗുരുതര പിഴവുകൾ പതിവാക്കിയതോടെ വലിയ വിമർശനങ്ങൾ നേരിടുന്നത്. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജം എന്നയാളാണ് അനസ്തേഷ്യ അമിതമായതിനെ തുടർന്ന് അടുത്തിടെ ഇതേ ആശുപത്രിയില്‍ നിന്നും മരിച്ചത്. ഈ സംഭവത്തിന് പിന്നാലെ തെലങ്കാന ടുഡേയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകയായ സൗമ്യ സംഗം ആണ്, തന്‍റെ സുഹൃത്തിനും ഇതേ ആശുപത്രിയില്‍ നിന്നുമുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചിരിക്കുന്നത്. 

സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചർച്ചയ്ക്ക് വഴിതുറന്ന സൗമ്യ സം​ഗത്തിന്‍റെ പോസ്റ്റ് ഇങ്ങനെയായിരുന്നു, “ജൂബിലി ഹിൽസിലെ എഫ്എംഎസ് ഹോസ്പിറ്റലിൽ, അനസ്തേഷ്യ അമിതമായി നല്‍കി ദന്തചികിത്സയ്ക്കിടെ ഒരു രോഗി മരിച്ചിരിക്കുന്നു, എന്‍റെ ഒരു സുഹൃത്തിനും മുമ്പ് അവിടെ നിന്ന്  ഭയാനകമായ ഒരു ദന്ത ചികിത്സാ അനുഭവം ഉണ്ടായിരുന്നു. ദന്തഡോക്ടർ ആകസ്മികമായി അവളുടെ കീഴ്ചുണ്ടിന്‍റെ ഒരുഭാ​ഗം മുറിച്ചു മാറ്റി, ആ മുറിവ് ഇപ്പോഴും അവളുടെ വായിൽ അവശേഷിക്കുന്നുണ്ട്. ” ദന്തഡോക്ടറുടെ അശ്രദ്ധ മൂലമാണ്ടായ ദുരന്തത്തിൽ കീഴ്ചുണ്ടിന്‍റെ ഒരു വശം നഷ്ടപ്പെട്ട തന്‍റെ സുഹൃത്തിന്‍റെ ചിത്രവും അവർ പങ്കുവച്ചു. ഒരു വർഷം മുമ്പാണ് ഈ അപകടം ഉണ്ടായതെന്നാണ് സൗമ്യ പറയുന്നത്. 

Latest Videos

26 അടി നീളം, 2 ടണ്ണിലേറെ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഇതുതന്നെയെന്ന് ശാസ്ത്രജ്ഞർ

At FMS Hospital in Jubilee Hills, where a patient passed away during dental procedure due to anesthesia overdose, one of my friends too had a horrific dental treatment experience there earlier. The dentist accidentally chopped off her lip, leaving a deep depression in her mouth. pic.twitter.com/43vt4fBcZF

— Sowmya Sangam (@sowmya_sangam)

ലോട്ടറി എടുക്കുന്നെങ്കില്‍ ഇങ്ങനെ എടുക്കണം; 28 -കാരന് അടിച്ച സമ്മാനത്തുക കേട്ട് ഞെട്ടി ലോകം !

ഇപ്പോഴും തന്‍റെ സുഹൃത്ത് ആ ആഘാതത്തിൽ നിന്നും മുക്തയായിട്ടല്ലന്നും അവൾക്ക് ചുണ്ടുകൾ പൂർണ്ണമായി നീട്ടാൻ കഴിയില്ലന്നും പഴയത് പോലെ ചിരിക്കാനോ പുഞ്ചിരിക്കാനോ പോലും കഴിയുന്നില്ലെന്നും സൗമ്യ പറയുന്നു. ചുണ്ടിന് വഴക്കം വീണ്ടെടുക്കാനായി സുഹൃത്ത് ഇപ്പോഴും സ്റ്റിറോയിഡുകൾ കഴിക്കുകയാണന്നും അവർ കൂട്ടിച്ചേർത്തു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ആശുപത്രിയ്ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയത്. കൂടാതെ ഹൈദരാബാദ് പോലീസിന്‍റെ ഔദ്യോഗിക ഹാൻഡിൽ നിന്നും വന്ന ഒരു കുറിപ്പില്‍ യുവതിയോട് പ്രാദേശിക പോലീസ് സ്റ്റേഷനിൽ രേഖാമൂലം ഒരു പരാതി നൽകാനും ആവശ്യപ്പെട്ടിട്ടു. 

'ജസ്റ്റ് ലൈക്ക് എ വാവ്'; തുമ്പിക്കൈ കൊണ്ട് നടി ആദ ശര്‍മ്മയെ ചുറ്റിപ്പിടിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍
 

click me!