ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

By Web Team  |  First Published Apr 8, 2024, 12:24 PM IST

കുറിപ്പ് വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി. പ്രശ്നത്തെ കുറിച്ച അന്വേഷിച്ച് വേണ്ട നടപടി അടിയന്തരമായി ചെയ്യുമെന്നും അറിയിച്ചു.  അതിന്ന് പിന്നാലെ എയര്‍ ഇന്ത്യ എന്തെങ്കിലും ചെയ്തോ എന്ന് നിരവധി പേര്‍ അന്വേഷിച്ചു. പക്ഷേ....



ടുത്ത കാലത്തായി യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനായി പല തന്ത്രങ്ങളും വിമാനക്കമ്പനികള്‍ പയറ്റുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ് എന്നിങ്ങനെ പലതിനും കൂടുതല്‍ പണം ആവശ്യപ്പെടുകയെന്നത് ഇന്ന് വിമാനക്കമ്പനികളുടെ ഒരു തന്ത്രമായി മാറിയിരിക്കുന്നു. എന്നാല്‍, ഇതെല്ലാം വെറും പരസ്യതന്ത്രം മാത്രമാണെന്നും നമ്മുടെ കൈയിലെ പണം നഷ്ടപ്പെടുന്നതല്ലാതെ വാഗ്ദാനങ്ങളെല്ലാം ജലരേഖകളാണെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. @Kaijee04 എക്സ് ഉപയോക്താവാണ് എയര്‍ ഇന്ത്യയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം കുറിച്ചത്. 

'ഏപ്രിൽ 4 ന് ഡിഇഎല്ലിൽ നിന്ന് ബിഎൽആറിലേക്കുള്ള എയർ ഇന്ത്യ എഐ 512 ലെ തകർന്ന വിൻഡോ സീറ്റിന് (22 എ) 1,000 രൂപ അധികമായി നൽകി. അത് ശരിയാക്കാൻ അവർ എഞ്ചിനീയറെ വിളിച്ചു, പക്ഷേ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനാണോ ഞാൻ ഫ്ലൈറ്റ് ചാർജ് നൽകിയത്? ഇത്രയധികം പണം നൽകിയിട്ടും എനിക്ക് ശരിയായ സീറ്റ് പ്രതീക്ഷിക്കാൻ കഴിയില്ലേ?' എയര്‍ ഇന്ത്യയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് അദ്ദേഹം എക്സില്‍ കുറിച്ചു. ഒപ്പം തകർന്ന സീറ്റിന്‍റെ ചിത്രങ്ങളും സീറ്റ് ശരിയാക്കാന്‍ ശ്രമിക്കുന്ന തൊഴിലാളിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന് ഇത്തരമൊരു മോശം അനുഭവം ഉണ്ടായത്. 

Latest Videos

undefined

'സൂപ്പര്‍മാന്‍ ആള് സൂപ്പറാ...'; സൂപ്പര്‍മാന്‍റെ ആദ്യ കോമിക് പുസ്തകം വിറ്റ് പോയത് ഏതാണ്ട് അമ്പത് കോടിക്ക്

Paid extra 1k for a broken window seat (22A) on Air India AI512 from DEL to BLR on 4th Apr. They called the engineer to fix it, but he couldn't. Is this what I paid the flight fare for? Can't I atleast expect a proper seat after paying so much? pic.twitter.com/j2vxlcRbnt

— Name cannot be blank (@Kaijee04)

'ഒരിക്കല്‍ പോകണം, ഇതു പോലെ ഒഴുകി....'; അരുവിയിലൂടെ സ്ലീപിംഗ് ബെഡില്‍ ഒഴുകി പോകുന്നവരുടെ വീഡിയോ വൈറല്‍

കുറിപ്പ് വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി. പ്രശ്നത്തെ കുറിച്ച അന്വേഷിച്ച് വേണ്ട നടപടി അടിയന്തരമായി ചെയ്യുമെന്നും അറിയിച്ചു. എന്നാല്‍, അത് പിന്നാലെ എയര്‍ ഇന്ത്യ എന്തെങ്കിലും ചെയ്തോ എന്ന് നിരവധി പേര്‍ അന്വേഷിച്ചു. എന്നാല്‍, ഒന്നും നടന്നില്ലെന്നായിരുന്നു @Kaijee04 ന്‍റെ മറുപടി. പിന്നാലെ മുഴുവന്‍ ടിക്കറ്റും റീഫണ്ടിന് യോഗ്യമാണെന്നും ഉപഭോക്തൃകോടതിയെ സമീപിക്കാനും നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ''കുറഞ്ഞപക്ഷം ടിക്കറ്റ് റീഫണ്ട് ചെയ്യുക. ഇനി ആരും കയറിനില്ലെങ്കില്‍  നിങ്ങൾ സർക്കാരിനെ ഏൽപ്പിക്കണം. അതിന് ഏത് ദിവസവും നല്ലതാണെന്ന് എനിക്ക് തോന്നുന്നു! ' ഒരു എക്സ് ഉപയോക്താവ് എഴുതി. ഇതിനിടെ തങ്ങള്‍ വിറ്റോസീറ്റിനായി അധികം തുക ഈടാക്കിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ എക്സില്‍ മറുപടി പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്നും തന്നില്‍ നിന്നും കൂടുതല്‍ പണം ഓണ്‍ലൈന്‍ പേമെന്‍റ് സമയത്ത് ആവശ്യപ്പെട്ടെന്നും ഉപഭോക്താവ് എഴുതി. 

'ഏൻ താത്ത, പാട്ടി, അമ്മ...' തന്‍റെ കുടുംബവും വിമാനത്തിലുണ്ടെന്ന് പൈലറ്റ്; കൈയടിച്ച് യാത്രക്കാരും, വൈറൽ വീഡിയോ

click me!