ജോലി വേണം, പിസയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച് ഉദ്യോഗാര്‍ത്ഥി; കമ്പനി സിഇഒയുടെ കുറിപ്പ് വൈറല്‍

By Web Team  |  First Published May 3, 2024, 12:38 PM IST


ഒരു ജോലി അപേക്ഷയുടെ ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി, 'മറ്റൊരു ഇന്‍റേൺഷിപ്പ് അപേക്ഷ. ഞങ്ങളുടെ ഓഫീസിൽ വന്ന് അവന്‍റെ ബയോഡാറ്റയ്‌ക്കൊപ്പം ഒരു പിസ്സയും വച്ചു.



ലോകമെങ്ങും തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ കാണിക്കുന്നു. പല സര്‍ക്കാറുകളും സ്ഥിരം തൊഴില്‍ ദാതാവ് എന്ന രീയില്‍ നിന്നും പിന്മാറിയതും സ്വകാര്യ കമ്പനികളില്‍ തൊഴില്‍ സ്ഥിരത നഷ്ടമായതും പ്രശ്നം രൂക്ഷമാക്കുന്നു. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് ഏറെ ശ്രദ്ധനേടി. ന്യൂയോര്‍ക്ക് ആസ്ഥാനമായ ആന്‍റിമെറ്റലില്‍ സിഇഒ പാർക്ക്ഹർസ്റ്റ്, തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് തൊഴിലില്ലായ്മയെ കുറിച്ച് സാമൂഹിക മാധ്യമ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 

ഒരു ജോലി അപേക്ഷയുടെ ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി, 'മറ്റൊരു ഇന്‍റേൺഷിപ്പ് അപേക്ഷ. ഞങ്ങളുടെ ഓഫീസിൽ വന്ന് അവന്‍റെ ബയോഡാറ്റയ്‌ക്കൊപ്പം ഒരു പിസ്സയും വച്ചു. ' കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ഏറെ പേരുടെ ശ്രദ്ധ നേടി. ഇതിനകം അമ്പത്തിയേഴായിരത്തിന് മുകളില്‍ ആളുകള്‍ കുറിപ്പ് കണ്ട് കഴിഞ്ഞു. നിരവധി പേര്‍ കുറിപ്പിനോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. 'ആന്‍റിമെറ്റലില്‍ ഒരു എഞ്ചിനീയറിംഗ് ഇന്‍റേണ്‍ഷിപ്പിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചിത്രത്തിലുണ്ടായിരുന്ന അപേക്ഷയില്‍ കൈ കൊണ്ട് എഴുതിയിരുന്നു. കമ്പനി സിഇഒയാണ് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. ജോലിക്ക് അപേക്ഷിക്കുന്ന പരമ്പരാഗത രീതി കഴിഞ്ഞെന്നും ഇത് ന്യൂജെന്‍ രീതിയാണെന്നും ചിലര്‍ കുറിച്ചു. ഇത്തരത്തില്‍ നിരവധി തോഴിലന്വേഷകര്‍ അവരുടെ അതുല്യമായ കഴിവുകള്‍ ക്രിയാത്മകമായ രീതിയിൽ പ്രകടിപ്പിച്ച് കൊണ്ട് നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 

Latest Videos

പൊള്ളുന്ന വെയിലല്ലേ വെയിലത്ത് വാടല്ലേ; ട്രാഫിക് സിഗ്നലിൽ 'പച്ച വിരിച്ച' പിഡബ്ല്യു വകുപ്പിന് അഭിനന്ദനം

Another internship application - came to our office and dropped off a pizza with his resume

Even pushed a PR to fix 2 links in our docs prior

100% getting an interview pic.twitter.com/4Zf6COhOpj

— Matt (@mprkhrst)

ലണ്ടനിൽ ടൂറിസം പരസ്യമായി 'ദൈവത്തിന്‍റെ സ്വന്തം നാട്'; കേരളത്തിലാണെങ്കിൽ എംവിഡി ഫൈൻ അടിച്ചേനെയെന്ന് കുറിപ്പ്

യുഎസ് ആസ്ഥാനമായുള്ള ഒരു ക്ലൗഡ് കോസ്റ്റ് ഒപ്റ്റിമൈസേഷൻ പ്ലാറ്റ്ഫോം ദാതാവാണ് സ്റ്റാർട്ടപ്പ് കൂടിയായ ആന്‍റിമെറ്റലിൽ. ഈ സ്ഥാപനത്തില്‍ ഒരു എഞ്ചിനീയറിംഗ് ഇന്‍റേണിന്‍റെ ജോലിക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജോലിയെടുക്കുന്ന സംഘത്തിന് തന്‍റെ വെബ്‌സൈറ്റ് സന്ദർശിക്കാനും തന്‍റെ ഇതുവരെയുള്ള ജോലി പരിശോധിക്കാനുമുള്ള കൈക്കൂലിയാണ് പിസയെന്ന് ഉദ്യോഗാര്‍ത്ഥി കുറിപ്പിൽ എഴുതി. 'ഒരു സർവീസ് കമ്പനിയെന്ന നിലയിൽ ആന്‍റിമെറ്റലിന്‍റെ ഹ്രസ്വകാല പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദയവായി ഈ പിസ്സ ആസ്വദിക്കൂ. ' തന്‍റെ കൈകൊണ്ട് എഴുതിയ അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥി കുറിച്ചു. നിരവധിപേര്‍ അയാള്‍ക്ക് ജോലി ലഭിക്കുമോ എന്ന് ചോദിച്ചു. 'പ്രയത്നം മാത്രമല്ല കൂടുതൽ ഫിൽട്ടർ ചെയ്യാനുണ്ട്.' എന്നായിരുന്നു കമ്പനി സിഇഒയുടെ മറുപടി. 

നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന കാലം; ആറ് മാസത്തിനിടെ വടക്ക് കിഴക്കൻ ആകാശത്ത് നക്ഷത്ര സ്ഫോടനം നടക്കും: നാസ
 

click me!