'ഐ മിസ് യു', യുവതിക്ക് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; വിമർശനം, ഒടുവില്‍ ക്ഷമാപണവുമായി കമ്പനി

By Web TeamFirst Published Oct 15, 2024, 10:41 AM IST
Highlights

പലപ്പോഴും നമ്മുടെ ഫോണുകളില്‍ ലഭിക്കുന്ന പരസ്യ മെസേജുകള്‍ എന്തിന് പോലുമെന്ന് നമ്മളില്‍ പലരും നോക്കാറില്ല. എന്നാല്‍ ഐ മിസ് യു എന്ന സന്ദേശത്തോടെ ഗര്‍ഭനിരോധന ഗുളികയുടെ പരസ്യം ലഭിച്ച യുവതിക്ക് അത് ശ്രദ്ധിക്കാതിരിക്കാനായില്ല. 

കൊമേഷ്യൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ഓഫറുകളും മറ്റും അറിയിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ, ഉപഭോക്താക്കൾക്ക് വേണമെങ്കിലും വേണ്ടെങ്കിലും ഫോണില്‍ ലഭിക്കുന്നത് ഇന്നത്തെ കച്ചവട സംസ്കാരത്തില്‍ സാധാരണമാണ്. അരോചകമെന്ന് തോന്നിയാലും നമ്മളാരും ഇതിനെതിരെ പരാതിപ്പെടാറില്ല. ഇത്തരം സന്ദേശങ്ങളിൽ ഭൂരിഭാഗവും ഓട്ടോ ജനറേറ്റഡ് സംവിധാനത്തിലൂടെയാണ് അയക്കപ്പെടുന്നത്. എന്നാൽ, അടുത്തിടെ ഇത്തരത്തിൽ  സന്ദേശം അയച്ച ഒരു കമ്പനി കുഴപ്പത്തിലായിയെന്ന് മാത്രമല്ല, ഒടുവിൽ ഉപഭോക്താവിനോട് പരസ്യമായി ക്ഷമാപണവും നടത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോയാണ് ഇത്തരത്തിൽ ഒരു അബദ്ധത്തിൽപ്പെട്ടത്.

ബെംഗളൂരുവിൽ നിന്നുള്ള പല്ലവി പരീഖ് എന്ന യുവതിക്കാണ് സെപ്റ്റോയിൽ നിന്ന് അനുചിതവും താൻ ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ലാത്തതുമായ ഒരു വസ്തുവിന്‍റെ പ്രമോഷണൽ മെസ്സേജ് കിട്ടിയത്.  “ഞാൻ നിന്നെ മിസ് ചെയ്യുന്നു പല്ലവി -  ഐ-പിൽ എമർജൻസി ഗർഭനിരോധന ഗുളിക" എന്നായിരുന്നു യുവതിക്ക് ലഭിച്ച സന്ദേശം. ഇതോടൊപ്പം മൂന്ന് കണ്ണുനീർ ഇമോജികൾ കൂടി ചേർത്തിരുന്നു. ഉടൻ തന്നെ പല്ലവി തനിക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്‌ക്രീൻഷോട്ട് എടുക്കുകയും അതിനെ വിമർശിച്ച് കൊണ്ട് ലിങ്ക്ഡ്ഇനിൽ കുറിപ്പെഴുതുകയും ചെയ്തു.

Latest Videos

സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ; പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ഡൌൺ

നിങ്ങള്‍, പാമ്പ് 'കുഴി തോണ്ടുന്നത്' കണ്ടിട്ടുണ്ടോ? കാണാം, ആ അപൂര്‍വ്വ കാഴ്ചയുടെ വീഡിയോ

'താൻ ഒരിക്കൽ പോലും സെപ്റ്റോയിൽ നിന്ന് ഒരു എമർജൻസി ഗുളിക ഓർഡർ ചെയ്തിട്ടില്ലന്നും ഇനി അങ്ങനെ ചെയ്താൽ തന്നെ എന്തിനാണ് തനിക്ക് 'മിസ്സ് യൂ' സന്ദേശം അയക്കുന്നതെന്നും സെപ്‌റ്റോയെയും സെപ്‌റ്റോ കെയേഴ്‌സിനെയും ടാഗ് ചെയ്ത് കൊണ്ട് പല്ലവി തന്‍റെ സമൂഹ മാധ്യമത്തിലൂടെ അതൃപ്തി അറിയിച്ചു. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള  ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) പ്രൊഫഷണലായ പല്ലവി,  ഈ പ്രവര്‍ത്തിയിലൂടെ കമ്പനിയുടെ സമീപനം അതിരുകടന്നതായി വിമർശിച്ചു. ഒരു സന്ദേശം അയക്കുമ്പോൾ അതിന് എന്തെങ്കിലും യുക്തിയുണ്ടെങ്കിൽ മാത്രമേ അയക്കാവൂ എന്നും അവർ കൂട്ടിച്ചേർത്തു. അല്ലാത്തപക്ഷം നിങ്ങളിൽ നിന്ന് അകലം പാലിക്കാൻ മാത്രമേ ആ സന്ദേശങ്ങൾ ഉപകരിക്കു എന്നും അവർ വ്യക്തമാക്കി.

വിമർശനങ്ങൾക്കിടയിലും, താൻ ആപ്പിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഈ പോസ്റ്റ് കമ്പനിയുടെ പിഴവ് ഉയർത്തിക്കാട്ടാൻ ആണെന്നും അവർ കൂട്ടിചേര്‍ത്തു. ഒപ്പം താൻ, ഐ-പിൽ പ്രൊമോയ്‌ക്കോ ലഭ്യതയ്‌ക്കോ എതിരല്ലന്നും പല്ലവി വ്യക്തമാക്കി. പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ക്ഷമാപണവുമായി സെപ്റ്റോ രംഗത്തെത്തി. ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക്  കൃത്യമായി പരിശീലനം നൽകാൻ തീരുമാനിച്ചതായും സെപ്റ്റോ വ്യക്തമാക്കി.

സുരക്ഷയ്ക്കായി ഒളിക്യാമറ സ്ഥാപിച്ചു; പക്ഷേ, വീഡിയോ കണ്ട ഭര്‍ത്താവ് ഡിവോഴ്സിന് അപേക്ഷിച്ചു, വീഡിയോ വൈറൽ
 

click me!