' പോലീസ് സ്റ്റേഷനിലെ ഷൂട്ടിന് മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ അത് അനുവദിക്കുമെന്നും തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും ഇരുവരെയും അനുഗ്രഹിക്കാനാണ് തനിക്ക് തോന്നുന്നതെന്നും' ഹൈദരാബാദ് പോലീസ് കമ്മീഷണർ കുറിച്ചു.
പോലീസ് സ്റ്റേഷനില്‍ റീല്‍സ് ഷൂട്ട് ചെയ്തതിന്‍റെ പേരില്‍ യുവാക്കള്‍ക്കെതിരെ കേസെടുത്തെന്ന വാര്‍ത്ത വന്നിട്ട് അധികകാലമായില്ല. അതിനിടെയാണ് പോലീസ് സ്റ്റേഷനില്‍ വച്ച് ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട് നടന്നത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അടുത്ത് തന്നെ വിവാഹിതരാകാന്‍ പോകുന്ന തെലങ്കാന പോലീസ് ദമ്പതികളുടെ പ്രീ-വെഡ്ഡിംഗ് ഷൂട്ടാണ് പോലീസ് സ്റ്റേഷനില്‍ വച്ച് ചെയ്തത്. റാവുരി കിഷോര്‍ എന്ന വരനും വധു ഭാവനയും പോലീസ് യൂണിഫോമിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് രണ്ട് വാഹനങ്ങളിലായി വന്നിറങ്ങുന്നതും ഇവര്‍ പരസ്പരം കാണുമ്പോള്‍ പ്രണയം തോന്നുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍. പിന്നീട് വീഡിയോ തെലുങ്കാനയിലെ മനോഹരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നു. ഡെക്കാന്‍ ക്രോണിക്കിള്‍ എക്സില്‍ പങ്കുവച്ച വീഡിയോ മാത്രം പതിനേഴ് ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ചിലര്‍ പ്രശംസിച്ചപ്പോള്‍ മറ്റ് നിരവധി പേര്‍ ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി വി ആനന്ദിന്‍റെ കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പട്ടത്. പോലീസ് സ്റ്റേഷനില്‍ വച്ച് ഇത്തരം ഷൂട്ടിംഗുകള്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് അദ്ദേഹം ഇരുവരെയും ഓര്‍മ്മിപ്പിച്ചു. കൂടാതെ വിവാഹിതരാകാന്‍ പോകുന്ന ഇരുവര്‍ക്കും അദ്ദേഹം ചില ഉപദേശങ്ങളും നല്‍കി.
'തട്ടിക്കൊണ്ട് പോകില്ല, കൊല്ലില്ല'; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാന്‍ പിആര്‍ വകുപ്പ് !
I have seen mixed reactions to this .Honestly ,they seem to be a little overexcited about their marriage and that’s great news, though a little embarrassing.Policing is a very very tough job, especially for ladies. And she finding a spouse in the department is an occasion for all… https://t.co/GxZUD7Tcxo
— CV Anand IPS (@CVAnandIPS)'ഏലിയന്‍ മമ്മികളെ തിരിച്ചറിഞ്ഞു'; വീഡിയോ കണ്ട് ലോകം ഞെട്ടി !
സി വി ആനന്ദ്, തന്‍റെ എക്സ് സാമൂഹിക മാധ്യമത്തില്‍ ഇങ്ങനെ എഴുതി,'ഇതിനോട് സമ്മിശ്ര പ്രതികരണങ്ങൾ ഞാൻ കണ്ടു. സത്യം പറഞ്ഞാൽ, അവർ തങ്ങളുടെ വിവാഹത്തെക്കുറിച്ച് അൽപ്പം അമിതമായ ആവേശത്തിലാണെന്ന് തോന്നുന്നു, അൽപ്പം ലജ്ജാകരമാണെങ്കിലും അതൊരു വലിയ വാർത്തയാണ്. പോലീസിംഗ് എന്നത് വളരെ കഠിനമായ ജോലിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഡിപ്പാർട്ട്‌മെന്‍റിൽ അവൾ ഒരു ഇണയെ കണ്ടെത്തുന്നത് നമുക്കെല്ലാവർക്കും ആഘോഷിക്കാനുള്ള അവസരമാണ്. രണ്ട് പോലീസ് ഓഫീസർമാരാണെന്നത്, പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ സ്വത്തുക്കളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. അവർ നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായും ഷൂട്ടിന് സമ്മതം നൽകുമായിരുന്നു. ഞങ്ങളിൽ ചിലർക്ക് ദേഷ്യം തോന്നിയേക്കാം, പക്ഷേ, അവരെ കണാനും അനുഗ്രഹിക്കാനും എനിക്ക് തോന്നുന്നു, അവർ എന്നെ അവരുടെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും. തീർച്ചയായും, ശരിയായ അനുമതിയില്ലാതെ ഇത് ആവർത്തിക്കരുതെന്ന് ഞാൻ മറ്റുള്ളവരെ ഉപദേശിക്കുന്നു.' കമ്മീഷണറുടെ കുറിപ്പ് ഇതിനകം ഒമ്പത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് കുറിപ്പുകളെഴുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക