'അഞ്ചില്‍ നിന്നും ആറിലേക്ക്'; കാലുകളുടെ നീളം കൂട്ടാന്‍ ഒന്നരക്കോടി മുടക്കി കോളംമ്പിയന്‍ ഇന്‍ഫുവന്‍സര്‍ !

By Web Team  |  First Published Dec 9, 2023, 3:11 PM IST

“എന്‍റെ കാലുകൾ ആകർഷകമാണ്, പക്ഷേ, എനിക്ക് അവ ഇഷ്ടമല്ല. പല ആളുകളെയും പോലെ, എന്‍റെ ശരീരത്തിന്‍റെ ചില ഭാഗങ്ങളെക്കുറിച്ച് എനിക്ക് സ്വയം ബോധമുണ്ട്, ഇന്ന് മാറ്റങ്ങൾ വരുത്താനുള്ള സാമ്പത്തിക ശേഷിയും എനിക്കുണ്ട്, ” ഇന്‍സ്റ്റാഗ്രാമില്‍ 28 ലക്ഷം ആരാധകരുള്ള 29 കാരനായ യെഫെർസൺ കോസിയോ പറയുന്നു.


സൗന്ദര്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് പുതിയ തലമുറ. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് സൗന്ദര്യത്തിന് ഏറെ പ്രധാന്യമുണ്ട്. തന്‍റെ കാലുകള്‍ക്ക് നീളം പോരെന്നും അത് തന്‍റെ സൗന്ദര്യത്തെ ബാധിക്കുന്നുവെന്നും ചിന്തിച്ച കൊളംബിയക്കാരനായ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള ഇൻസ്റ്റാഗ്രാം താരം യെഫെർസൺ കോസിയോ ഒടുവില്‍ കാലുകളുടെ നീളം കൂട്ടാന്‍ തീരുമാനിച്ചു. ഇതിനായി അദ്ദേഹം മുടക്കിയതാകട്ടെ 1,75,000 ഡോളര്‍ (1.46 കോടി രൂപ). അങ്ങനെ 5.8 അടിക്കാരനായ യെഫെർസൺ കോസിയോയ്ക്ക് ഇന്ന് നീളം ആറ് അടി. 

“എന്‍റെ കാലുകൾ ആകർഷകമാണ്, പക്ഷേ, എനിക്ക് അവ ഇഷ്ടമല്ല. പല ആളുകളെയും പോലെ, എന്‍റെ ശരീരത്തിന്‍റെ ചില ഭാഗങ്ങളെക്കുറിച്ച് എനിക്ക് സ്വയം ബോധമുണ്ട്, ഇന്ന് മാറ്റങ്ങൾ വരുത്താനുള്ള സാമ്പത്തിക ശേഷിയും എനിക്കുണ്ട്, ” ഇന്‍സ്റ്റാഗ്രാമില്‍ 28 ലക്ഷം ആരാധകരുള്ള 29 കാരനായ യെഫെർസൺ കോസിയോ പറയുന്നു. കാലുകളുടെ നീളം കൂട്ടാനുള്ള ചികിത്സയ്ക്ക് ഏകദേശം 50,000 ഡോളറിനും (41.71 ലക്ഷം രൂപ) 1,75.000 ഡോളറിനും (1.46 കോടി രൂപ) തുല്യമായ 200 ദശലക്ഷത്തിനും 700 ദശലക്ഷത്തിനും ഇടയിൽ കൊളംബിയൻ പെസോ ചെലവാക്കപ്പെട്ടിട്ടുണ്ടാകുമെന്ന് കണക്കാക്കുന്നു. 

Latest Videos

'സെക്സ് ദൈവ സമ്മതത്തോടെ'; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച താന്ത്രിക്ക് യോഗാ ഗുരു ആറ് വർഷത്തിന് ശേഷം അറസ്റ്റില്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yef (@yefersoncossio)

സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കുന്ന എഐ ആപ്പുകള്‍ക്ക് ജനപ്രീതി കൂടുന്നതായി റിപ്പോര്‍ട്ട് !

നാല് മാസം തുടര്‍ച്ചയായ ചികിത്സയ്ക്ക് ശേഷം യെഫെർസൺ നടക്കാന്‍ തുടങ്ങിയെന്നും ചെറിയ രീതിയില്‍ ഫുട്ബോള്‍ കളിക്കാനാരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലുകള്‍ക്ക് ബലം കൂട്ടാനായി നടത്തം, വ്യായാമം, ചെറിയ രീതിയിലുള്ള ചാട്ടം തുടങ്ങിയ വ്യായാമമുറകള്‍ അദ്ദേഹം പരിശീലിക്കുന്നു. നേരത്തെ ആറ് അടിയുണ്ടായിരുന്ന ജോർജിയന്‍ സ്വദേശിയായ ബ്രയാൻ സാഞ്ചസ് (33) തുര്‍ക്കിയില്‍ വച്ച് നടത്തിയ ഒരു ശസ്ത്രക്രിയയിലൂടെ ഏതാണ്ട് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) മുടക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ഉയരം 7 അടിയായി വര്‍ദ്ധിച്ചു. കാലിന്‍റെ നീളം കൂട്ടല്‍ ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സയ്ക്കും മാസങ്ങളോളം വേണ്ടിവരുമെങ്കിലും പുരുഷന്മാര്‍ക്കിടയില്‍ കാലിന്‍റെ ഉയരം കൂട്ടല്‍ ശസ്ത്രക്രിയ ഏറെ പ്രചാരം നേടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

'കാണാന്‍ അടിപൊളി ജാക്കറ്റ്, എന്നാലത് വെറും ചാക്ക്'; 'ചാക്ക് ജാക്കറ്റി'ന്‍റെ വില കേട്ടാല്‍ തലകറങ്ങും ഉറപ്പ് !

click me!