'ആചാരത്തിന്‍റെ ഭാഗം പക്ഷേ, ഇനി നടക്കില്ല'; സഞ്ചാരികൾ എറിഞ്ഞ നാണയങ്ങൾ പരിസ്ഥിതി നാശം വിതച്ചതായി റിപ്പോർട്ട്

By Web Team  |  First Published Aug 15, 2024, 2:55 PM IST

എട്ട് നീരുറവകളുടെ കൂട്ടമായ ഒഷിനോ ഹക്കായ് (Oshino Hakkai) ആണ് ഇത്തരത്തിൽ പരിസ്ഥിതിക്ക് ഭീഷണി നേരിടുന്ന വിനോദ സഞ്ചാര കേന്ദ്രം.


പാരമ്പര്യ വിശ്വാസത്തിന്‍റെ ഭാഗമായി ഒരു മുടക്കവും വരുത്താതെ ഒരോ നാട്ടിലെ ജനങ്ങളും ചെയ്യുന്ന ചില ആചാരങ്ങളുണ്ട്. അവ എന്തിനാണെന്നൊന്നും ആലോചിക്കാതെ നൂറ്റാണ്ടുകളായി ജനങ്ങള്‍ അത്തരം ചില ആചാരങ്ങള്‍ പിന്തുടരുന്നു. അത്തരത്തില്‍ ലോകമെങ്ങും നില്‍ക്കുന്ന ഒരു ആചാരമാണ് തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്കോ ദൈവ സാന്നിധ്യമുണ്ടെന്ന് കരുതുന്ന സ്ഥലങ്ങള്‍ക്കോ മുന്നിലേക്ക് നാണയങ്ങള്‍ വലിച്ചെറിയുക എന്നത്. ഇത്തരത്തില്‍ വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന നാണയങ്ങള്‍ പരിസ്ഥിതി നാശം വരുത്തുന്നതായി ജപ്പാനില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജപ്പാനിലെ യമനാഷി പ്രവിശ്യയിലെ എട്ട് നീരുറവകളുടെ കൂട്ടമായ ഒഷിനോ ഹക്കായ് (Oshino Hakkai) ആണ് ഇത്തരത്തിൽ പരിസ്ഥിതിക്ക് ഭീഷണി നേരിടുന്ന വിനോദ സഞ്ചാര കേന്ദ്രം. ഫുജി പർവതത്തിൽ നിന്നും ഒഴുകി വരുന്ന ചെറു അരുവികള്‍ കൊണ്ട് രൂപം കൊണ്ട ഒഷിനോ ഹക്കായ് പ്രകൃതിദത്തമായ ഒരു അത്ഭുതമായി കണക്കാക്കുകയും 2013 -ൽ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തുകയും ചെയ്തു. വിനോദ സഞ്ചാരികൾ കുളങ്ങളിലേക്ക് നാണയങ്ങൾ എറിയരുതെന്ന് ജാപ്പനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയൻ എന്നീ നാല് ഭാഷകളിൽ എഴുതിയിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികൾ പക്ഷേ, തങ്ങളുടെ പതിവ് തെറ്റിക്കാതെ  ഇപ്പോഴും നാണയങ്ങൾ എറിയുകയാണെന്നാണ് അധികൃതർ പറയുന്നത്. ഈ ജലാശയങ്ങൾക്കുള്ളിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയ അവസ്ഥയാണ് ഇപ്പോൾ. 

Latest Videos

undefined

മക്കൾ നോക്കിനിൽക്കെ ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ്; 9 മണിക്കൂറിന് ശേഷം അത്ഭുതകരമായ രക്ഷപ്പെടൽ

വർഷങ്ങളായി സ്വമേധയാ നാണയങ്ങൾ നീക്കം ചെയ്യുന്ന സകാമോട്ടോ എന്ന ഡൈവർ പറയുന്നതനുസരിച്ച്, ചില നാണയ കൂനകള്‍ക്ക് ഒരു മീറ്ററോളം ഉയരമുണ്ടെന്നാണ്. ജലാശയത്തിനുള്ളിലെ ചെളിയിൽ പൂണ്ടു പോയ നാണയങ്ങൾ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴി തുറക്കുന്നതിനാൽ ഇവിടെ നാണയങ്ങൾ നിക്ഷേപിക്കുന്നത് ഇപ്പോൾ കർശനമായി നിരോധിച്ചിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള പ്രവർത്തിയായതിനാൽ നാണയം നിറഞ്ഞതോടെ ജലാശയത്തിനുള്ളിൽ സ്വാഭാവികമായി വളർന്നിരുന്ന പല സസ്യങ്ങളും ഇപ്പോൾ പൂർണ്ണമായും നശിച്ചു പോയതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലെ കൾച്ചറൽ പ്രോപ്പർട്ടീസ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം, ഓഷിനോ ഹക്കായിയിലേക്ക് നാണയങ്ങൾ എറിയുന്ന ആളുകൾക്ക് അഞ്ച് വർഷം വരെ തടവോ ഒരു ദശലക്ഷം യെൻ (അഞ്ചേ മുക്കാല്‍ ലക്ഷെ രൂപ) വരെ പിഴയോ ലഭിക്കും.

അറുപതോളം പേരുടെ മരണത്തിന് കാരണം; ചാരുകസേരയുടെ ചരിത്രം തേടിയയാള്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യം
 

click me!