സീനിയേഴ്സിനോട് ആദ്യം അങ്ങോട്ട് ചെന്ന് മിണ്ടരുത്, എപ്പോഴും സീനിയർമാരെ ബഹുമാനിക്കണം, തേർഡ് ഇയറിനെ പ്രീ ഫൈനലെന്നും ഫോർത്ത് ഇയറിനെ ഫൈനൽ ഇയറെന്നും പറയണം, സീനിയേഴ്സുമായി കണ്ണിൽ നോക്കരുത്, ക്യൂവായിട്ട് വേണം യൂണിവേഴ്സിറ്റിയിലേക്ക് വരുന്നതും പോകുന്നതും, സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത് തുടങ്ങി ഒരുപാട് നിയമങ്ങളാണ് ഇതിൽ പറയുന്നത്.
റാഗിംഗ് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. മിക്ക കാമ്പസുകളിലും അതികഠിനമായ റാഗിംഗ് പരീക്ഷണങ്ങളിലൂടെ മിക്കവാറും ജൂനിയർ വിദ്യാർത്ഥികൾക്ക് കടന്നുപോകേണ്ടി വരാറുണ്ട്. അതിൽ തന്നെ വളരെ ഗുരുതരമായ റാഗിംഗുകളും ഉണ്ടാവാറുണ്ട്. എന്തായാലും, അതുപോലെ ഇന്ത്യയിലെ ഒരു കോളേജിലെ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പെരുമാറ്റച്ചട്ടമാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. വലിയ വിമർശനമാണ് ഇതിന് ലഭിക്കുന്നത്.
neural nets. എന്ന യൂസറാണ് ഈ പെരുമാറ്റച്ചട്ടം കുറിച്ചിരിക്കുന്നതിന്റെ ചിത്രം എക്സിൽ പങ്കുവച്ചിരിക്കുന്നത്. അതിൽ ജൂനിയറായിട്ടുള്ള ആളുകൾ പാലിക്കേണ്ടുന്ന കുറേ നിയമങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ കോളേജിൽ സീനിയറായിട്ടുള്ളവർ ജൂനിയർമാർക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന പെരുമാറ്റച്ചട്ടം. ഈ പരിസ്ഥിതിയിൽ കുട്ടികൾ എങ്ങനെ പഠിക്കും, അല്ലെങ്കിൽ വളരും എന്ന കാപ്ഷനോടെയാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കഠിനമായ പല കാര്യങ്ങളും അതിൽ കുട്ടികളോട് പാലിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
undefined
അതിൽ ഫുൾ സ്ലീവ് ഷർട്ടും കറുപ്പ് പാന്റും ധരിക്കണം എന്ന് പറയുന്നുണ്ട്. എപ്പോഴും ലേസസും സോക്സുമായി ഷൂ ധരിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. എക്സ്ട്രീം ഷോർട്ട് ഹെയർകട്ടായിരിക്കണം, വിവിധ ഷോപ്പുകളുടെ പേര് പറഞ്ഞ് അവിടെ പോകാൻ അനുവാദമില്ല എന്നും ഇതിൽ പറയുന്നു. സീനിയേഴ്സിനോട് ആദ്യം അങ്ങോട്ട് ചെന്ന് മിണ്ടരുത്, എപ്പോഴും സീനിയർമാരെ ബഹുമാനിക്കണം, തേർഡ് ഇയറിനെ പ്രീ ഫൈനലെന്നും ഫോർത്ത് ഇയറിനെ ഫൈനൽ ഇയറെന്നും പറയണം, സീനിയേഴ്സുമായി കണ്ണിൽ നോക്കരുത്, ക്യൂവായിട്ട് വേണം യൂണിവേഴ്സിറ്റിയിലേക്ക് വരുന്നതും പോകുന്നതും, സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത് തുടങ്ങി ഒരുപാട് നിയമങ്ങളാണ് ഇതിൽ പറയുന്നത്.
code of conduct given by a senior to juniors in an indian clg
kaise bacche kuch sekhege, ya even grow karege if this is the environment pic.twitter.com/ZRHzv5vVnd
വളരെ പെട്ടെന്നാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. കടുത്ത വിമർശനവും ഈ പെരുമാറ്റച്ചട്ടങ്ങൾക്ക് നേരെ ഉയർന്നു. അതേസമയം തന്നെ ഇത് തമാശയ്ക്ക് വേണ്ടി സീനിയേഴ്സ് നിർമ്മിച്ചതായിരിക്കാം എന്ന വാദവും ഉയർന്നിട്ടുണ്ട്. അതേസമയം, ഇത് ഏത് കോളേജ് ആണെന്ന് വ്യക്തമല്ല.
വായിക്കാം: കഠിനം തന്നാണേ ഈ യാത്രകൾ, 51 മിനിറ്റോ? ഓല ബുക്ക് ചെയ്ത യുവാവിന് സംഭവിച്ചത്