റെസ്റ്റോറന്‍റ് മെനുവിലെ 40-ാം നമ്പർ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൊക്കെയ്ൻ

By Web Team  |  First Published Oct 24, 2024, 5:48 PM IST

റെസ്റ്റോറന്‍റ് മെനുവിലെ നാല്‍പതാം നമ്പർ പിസയ്ക്ക് മാത്രം അസാധാരണമായ ചെലവ്. ദൂരെ ദേശത്ത് നിന്ന് പോലും ആളുകളെത്തി പിസ വാങ്ങാന്‍ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.



രു റെസ്റ്റോറന്‍റിലെ ഒരു പിസയ്ക്ക് മാത്രം ആവശ്യക്കാരേറിയപ്പോള്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സംശയം. പിന്നാലെ നടന്ന അന്വേഷണത്തില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന സത്യം. ഡസ്സൽഡോർഫിലെ റെസ്റ്റോറന്‍റില്‍ വിറ്റിരുന്ന ആ ബെസ്റ്റ് സെല്ലര്‍ പിസയില്‍ അസംസ്കൃതവസ്തുവായി ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായ കൊക്കെയ്ന്‍. പിന്നാലെ പിസാ മാനേജര്‍ അറസ്റ്റിലായെങ്കിലും ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വീണ്ടും മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിപുലമായ ഒരു മയക്കുമരുന്ന് ശൃംഖല തന്നെ ജർമ്മനിയില്‍ അറസ്റ്റിലായി. 

റെസ്റ്റോറന്‍റിലെ മെനുവിലുണ്ടായിരുന്ന 'നമ്പർ 40' പിസയ്ക്കാണ് അസാധാരണമായ വില്പനയുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഫുഡ് ഇൻസ്പെക്ടർമാർ ജര്‍മ്മന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയതും പോലീസ് റെസ്റ്റോറന്‍റ് റെയ്ഡ് ചെയ്തതെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ 'മയക്ക് പിസ'യുടെ വില എത്രയെന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം ജര്‍മ്മനിയിലെ ശക്തമായ സ്വകാര്യതാ നിയമത്തെ തുടര്‍ന്ന് റെസ്റ്റോറന്‍റ് ഏതാണെന്നോ, എവിടെയാണെന്നോ, റസ്റ്റോറന്‍റ് ഉടമ ആരാണെന്നോ ഉള്ള ഒരു വിവരവും പോലീസ് പുറത്ത് വിട്ടില്ല. 

Latest Videos

undefined

പൂജയിലൂടെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാമെന്ന് കരുതി, മൃതദേഹത്തിനൊപ്പം മകന്‍ ജീവിച്ചത് മൂന്ന് മാസം

A Pizzeria was raided by police after being tipped off that the restaurant was selling Cocaine as a side-item.

Customers were served the drug when ordering item number 40 on the menu. It is reported that it was one of their best-selling pizzas. pic.twitter.com/0A5Z6IyCd5

— Pop Base (@PopBase)

ശവസംസ്കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള കുട്ടിയില്‍ ജീവന്‍റെ തുടിപ്പ്; പക്ഷേ, മരിച്ചതായി സ്ഥിരീകരണം

36 -കാരനായ പിസ മാനേജറുടെ അപ്പാർട്ട്മെന്‍റിൽ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ജനലിലൂടെ കൊക്കെയ്ൻ ബാഗ് പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിച്ചു. എന്നാല്‍ ബാഗ് താഴെ കാത്ത് നിന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലാണ് വീണത്. ഇയാളുടെ അപ്പാര്‍മെന്‍റില്‍ നിന്നും ഒന്നര കിലോ കൊക്കെയ്ൻ, 400 ഗ്രാം കഞ്ചാവ്, 2,90,378 ഡോളർ എന്നിവ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായി ഏതാനും ദിവസങ്ങൾക്ക് ശേഷം മാനേജരെ മോചിപ്പിച്ചെങ്കിലും ഇയാള്‍ വീണ്ടും മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചതായി പോലീസിന് വിവരം ലഭിച്ചു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് മയക്കുമരുന്ന് വ്യാപാരത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന 22 കാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 12 പേരുടെ വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിൽ 350 ലധികം ചെടികളുള്ള രണ്ട് കഞ്ചാവ് തോട്ടങ്ങളും പണം, തോക്കുകൾ, കത്തികൾ, വില കൂടിയ വാച്ചുകൾ എന്നിവയും കണ്ടെത്തി. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു. 

8,700 രൂപയുടെ ഭക്ഷണം കഴിച്ചു, പിന്നാലെ സിഗരറ്റ് വലിച്ച് വരമെന്ന് പറഞ്ഞിറങ്ങിയ ദമ്പതികള്‍ പറ്റിച്ചെന്ന് പരാതി

click me!