സ്രാവുകളിൽ മയക്കുമരുന്ന് സാന്നിധ്യം, കൊക്കെയ്‍ൻ ഇവയുടെ സ്വഭാവം വരെ മാറ്റിയേക്കാമെന്ന് ശാസ്ത്രജ്ഞർ

By Web Team  |  First Published Jul 23, 2024, 11:52 AM IST

എങ്ങനെയാണ് സ്രാവുകളുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും ശാസ്ത്രജ്ഞർ കരുതുന്നത് മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം എന്നാണ്.


ബ്രസീലിലിലെ സമുദ്രത്തിലുള്ള സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തി. ഈ മയക്കുമരുന്നിന്റെ സാന്നിധ്യം സ്രാവുകളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ 13 ബ്രസീലിയൻ ഷാർപ്പ് സ്രാവുകളിലാണ് പഠനം നടത്തിയത്. പഠനത്തിൽ മറൈൻ ബയോളജിസ്റ്റുകൾ സ്രാവുകളുടെ പേശികളിലും കരളിലും ഉയർന്ന അളവിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു.

എങ്ങനെയാണ് സ്രാവുകളുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും ശാസ്ത്രജ്ഞർ കരുതുന്നത് മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം എന്നാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസർജ്യം കലർന്ന മലിനജലത്തിലൂടെയായിരിക്കാം എന്നും കരുതുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാർ ഏതെങ്കിലും സാഹചര്യങ്ങളിൽ കടലിൽ കൊണ്ടുതള്ളിയ കൊക്കെയ്നുകളും കാരണമാവാം എന്നും വിശ്വസിക്കപ്പെടുന്നു. 

Latest Videos

undefined

മെക്‌സിക്കോയിലും ഫ്ലോറിഡയിലും ഉള്ളതുപോലെ ഇവിടെ കടലിൽ കൊക്കെയ്നുകൾ ഒരുപാട് വലിച്ചെറിയുന്നതായി ഞങ്ങൾ കാണാറില്ല എന്നാണ് ഒരു ശാസ്ത്രജ്ഞൻ ദി ടെലിഗ്രാഫിനോട് പറഞ്ഞത്. കടലിൽ വലിച്ചെറിഞ്ഞ പൊതികളിൽ നിന്നും സ്രാവുകൾ കൊക്കെയ്‍ൻ കഴിച്ചിരിക്കാൻ സാധ്യതയില്ല എന്നും അദ്ദേഹം പറഞ്ഞു. 

മാത്രമല്ല, വളരെ കൂടിയ നിലയിലാണ് സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയത് എന്നും ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം, കൊക്കെയ്ൻ അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുമെന്ന് പറയുന്നുണ്ടെങ്കിലും എത്ര അളവിൽ കൊക്കെയ്ൻ അകത്ത് ചെല്ലുമ്പോഴാണ് അത് സംഭവിക്കുക എന്നത് വ്യക്തമല്ല. 

tags
click me!