'വിമാനത്തിലും രക്ഷയില്ല'; മുംബൈ - ഗുവാഹത്തി റൂട്ടില്‍ സ്ത്രീയെ കയറിപ്പിടിച്ച് സഹയാത്രികന്‍, പിന്നാലെ അറസ്റ്റ്!

By Web Team  |  First Published Sep 11, 2023, 1:35 PM IST


"എനിക്ക് നിലവിളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഞാൻ മരവിച്ചു പോയി." അവര്‍ പറഞ്ഞു. ഒടുവിൽ, താന്‍ സമചിത്തത നേടി. അവൻ വീണ്ടും കൈ കൊണ്ട് വന്നപ്പോള്‍ അയാളുടെ കൈയില്‍ പിടിച്ച്  നിലവിളിച്ചു. (പ്രതീകാത്മക ചിത്രം)



ലോക വ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനത്തിൽ ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ ഒരു പുരുഷ സഹയാത്രക്കാരൻ തൊട്ടടുത്തിരുന്ന സ്ത്രീയെ കയറിപ്പിടിച്ചെന്ന പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. പരാതിയെ തുടര്‍ന്ന് കേസ് എടുത്തതായും സ്ത്രീയെ ശല്യം ചെയ്തയാളെ ഗുവാഹത്തി പോലീസിന് കൈമാറിയതായും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, ഇന്ത്യൻ യാത്രക്കാർ ഉൾപ്പെട്ട നാല് ലൈംഗിക പീഡന കേസുകളെങ്കിലും ബോർഡ് വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷം മുംബൈയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6E-5319 വിമാനത്തിലായിരുന്നു ഏറ്റവും പുതിയ സംഭവം നടന്നത്. ലക്ഷ്യസ്ഥാനമായ ഗുവാഹത്തിയില്‍ ഇറങ്ങുന്നതിന് വെറും 15 മിനിറ്റ് മുമ്പായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിമാനയാത്രയില്‍ ഒപ്പം ഇരുന്ന നായയുടെ കൂർക്കംവലി അസ്വസ്ഥതയുണ്ടാക്കി; ടിക്കറ്റ് കാശ് തിരികെ വേണമെന്ന് ദമ്പതികള്‍

Latest Videos

വിമാനത്തിലെ ഇടനാഴിയോട് ചേര്‍ന്നായിരുന്നു യുവതിയുടെ സീറ്റ്. ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തതിന് ശേഷം സീറ്റിന്‍റെ ആം റെസ്റ്റ് താഴ്ത്തി വച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു. എന്നാല്‍, അസുഖകരമായ സാന്നിധ്യം അനുഭവപ്പെട്ടതിന് തുടര്‍ന്ന് യുവതി എഴുന്നേറ്റപ്പോള്‍ അടുത്ത സീറ്റിലുള്ളയാള്‍ തന്‍റെ മേല്‍ ചാഞ്ഞ് കിടക്കുന്നതാണ് യുവതി കണ്ടത്. ഒപ്പം താന്‍ താഴ്ത്തി വച്ച ആം റെസ്റ്റ് ഉയര്‍ത്തി വച്ചതായും കണ്ടു. ആദ്യം താനത് ശ്രദ്ധിച്ചില്ലെന്നും വീണ്ടും ആം റെസ്റ്റ് താഴ്ത്തി വച്ച് ഉറങ്ങിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, വീണ്ടും അസ്വസ്ഥകരമായ അനുഭവം ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും ഉണര്‍ന്നു. ഇത്തവണയും അയാള്‍ അവരുടെ മേല്‍ ചാഞ്ഞ നിലയിലായിരുന്നു. 'എനിക്ക് അപ്പോള്‍ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ഉറങ്ങുന്നത് പോലെ നടിച്ച് കിടന്നു.' അവര്‍ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. രണ്ട് മിനിറ്റിന് ശേഷം അയാളുടെ കൈ തന്‍റെ ശരീരത്തില്‍ ഇഴയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്നാണ് താന്‍ പരാതി നല്‍കിയതെന്നും അവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

'ആചാരപരമായ കൂട്ടക്കൊല'യെന്ന് പോലീസില്‍ അറിയിപ്പ്; പരിശോധിച്ചപ്പോള്‍ യോഗാ ക്ലാസിലെ 'ശവാസനം' !

"എനിക്ക് നിലവിളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഞാൻ മരവിച്ചു പോയി." അവര്‍ പറഞ്ഞു. ഒടുവിൽ, താന്‍ സമചിത്തത നേടി. അവൻ വീണ്ടും കൈ കൊണ്ട് വന്നപ്പോള്‍ അയാളുടെ കൈയില്‍ പിടിച്ച്  നിലവിളിച്ചു. പിന്നാലെ സീറ്റ് ലൈറ്റുകൾ ഓണാക്കി ക്യാബിൻ ക്രൂവിനെ വിളിച്ചു. "ഞാൻ നിലവിളിച്ച് കരഞ്ഞു കൊണ്ട് സംഭവം പറഞ്ഞ് തുടങ്ങുമ്പോള്‍ അയാള്‍ ക്ഷമാപണം നടത്താൻ തുടങ്ങി." അവർ പറഞ്ഞു.  "പരാതിക്കാരി പ്രാദേശിക പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തു. അപ്പോള്‍ തന്നെ അയാളെ പോലീസിന് കൈമാറി. പോലീസിന്‍റെ അന്വേഷണത്തിൽ സഹകരിക്കുമെന്നും ഇൻഡിഗോയുടെ പ്രസ്ഥാവനയില്‍ പറയുന്നു. എയർലൈൻസിനും സിഐഎസ്‌എഫിനും എയർപോർട്ട് അധികൃതർക്കും യുവതി തന്‍റെ നന്ദി അറിയിച്ചു. "ലോകത്തിന് നിങ്ങളെപ്പോലുള്ള കൂടുതൽ ആളുകളെ ആവശ്യമുണ്ട്," എന്ന് അവര്‍ പറഞ്ഞായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!