ഇടത്തരക്കാര്‍ക്കായി പണിതത് പറുദീസ; പക്ഷേ, വെറും പത്ത് വര്‍ഷത്തിനുള്ളില്‍ പ്രേത നഗരം

By Web Team  |  First Published May 2, 2024, 3:41 PM IST

ഇറാനിലെ താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് സാമ്പത്തികമായി താങ്ങാൻ പറ്റുന്ന ഭവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 2001-ലാണ് ഇറാനിയൻ സർക്കാർ ഈ ഭവന പദ്ധതി ആരംഭിച്ചത്.  



ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും ഇന്ന് ആളുകൾ താമസിക്കാൻ സ്വന്തമായി ഒരിടം കണ്ടെത്താൻ പെടാപ്പാടുപെടുകയാണ്. എന്നാൽ ഈ വസ്തുത നിലനിൽക്കെ തന്നെ താമസിക്കാൻ ഒരാൾ പോലും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട നിരവധി നഗരങ്ങളും ഈ ലോകത്ത് ഉണ്ട്. ഇത്തരം അനാഥമാക്കപ്പെടലുകൾക്ക് പിന്നില്‍ വിചിത്രമായ നിരവധി കാരണങ്ങൾ ഉണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 50 കിലോമീറ്റർ അകലെ നിർമ്മിച്ച പാർഡിസ് എന്ന നഗരവും ഇത്തരത്തില്‍ വിചിത്രമായ ചില കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടതാണ്. പറുദീസ എന്നാണ് ഇതിന്‍റെ അർത്ഥം. പറുദീസ പോലൊരു നഗരം സൃഷ്ടിക്കപ്പെട്ടിട്ടും എന്തുകൊണ്ടായിരിക്കാം അത് ഉപേക്ഷിക്കപ്പെട്ടത്?

ഇറാനിലെ താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് സാമ്പത്തികമായി താങ്ങാൻ പറ്റുന്ന ഭവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 2001-ലാണ് ഇറാനിയൻ സർക്കാർ ഈ ഭവന പദ്ധതി ആരംഭിച്ചത്.  ടെഹ്‌റാന്‍റെ പ്രാന്തപ്രദേശത്ത്  ഒരു റെസിഡൻഷ്യൽ നഗരം നിർമ്മിക്കുക എന്നതായിരുന്നു ആശയം. പക്ഷേ, വെറും ഒരു ദശാബ്ദത്തിന് ശേഷം, 2011 ൽ, പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു.

Latest Videos

വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിചിത്ര മറുപടിയുമായി എഐ പുരോഹിതന്‍; പുറത്താക്കി വിശ്വാസികള്‍

ഇന്ന് പാതി പണി തീർത്ത കെട്ടിടങ്ങളും ശൂന്യമായ ഏക്കര്‍ കണക്കിന് ഭൂമിയും മാത്രമാണ് ഈ പറുദീസ നഗരത്തിൽ ഉള്ളത്. വീടുകളുടെ പണി ആരംഭിച്ചത് മുതൽ തന്നെ പദ്ധതിയുടെ നടത്തിപ്പുകാർ അത് വാങ്ങുന്നതിനായി ആളുകളെ തേടിയിരുന്നു. ചെറിയ വിലയിൽ വീടുകൾ ലഭ്യമാകുമായിരുന്നുവെങ്കിലും ആളുകൾ അത് വാങ്ങാൻ മടിച്ചു. കാരണം പ്രോജക്റ്റിന് കീഴിൽ നിർമ്മിച്ച ആദ്യത്തെ ഫ്ലാറ്റുകളിൽ ചിലതിന് ശരിയായ മലിനജല സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കൂടാതെ ജലവിതരണത്തിലെ കൃത്യത ഇല്ലായ്മയും വൈദ്യുതി പ്രതിസന്ധിയും പല പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. '

നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന കാലം; ആറ് മാസത്തിനിടെ വടക്ക് കഴിക്കൻ ആകാശത്ത് നക്ഷത്ര സ്ഫോടനം നടക്കും: നാസ

ഇതിനെല്ലാം പുറമെ താഴ്ന്ന വരുമാനക്കാരായ ആളുകൾ ജോലി ചെയ്യുന്ന ടെഹ്‌റാൻ പോലുള്ള വലിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും എത്തിച്ചേരുകയും അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മതിയായ ഗതാഗത സൌകര്യങ്ങളുടെ കുറവ് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. നിർമ്മാണത്തിന്‍റെ താഴ്ന്ന നിലവാരവും അതിന്‍റെ മോശം പ്രവേശന ക്ഷമതയും നഗരത്തെ അനാഥമാക്കി. 2011 -ൽ പദ്ധതി ഏറെക്കുറെ ഉപേക്ഷിച്ചു.  2017 ലെ ഭൂകമ്പത്തിൽ ഇവിടെ നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.  ഇന്നും നഗരത്തിലുടനീളം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോൺക്രീറ്റ് ചാക്കുകളും കേബിളും വയറിംഗും പോലെയുള്ള നിർമ്മാണ സാമഗ്രികളുടെ അവശിഷ്ടങ്ങൾ കൂടി കിടപ്പുണ്ട്.

കുടിയേറ്റക്കാരന്‍, പോരാത്തതിന് ക്യാന്‍സര്‍ രോഗി; ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ലഭിച്ചത് 3000 കോടിക്കും മേലെ

click me!