വീൽചെയറിൽ ഇരുന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ചൈനീസ് ദമ്പതികള്‍ !

By Web Team  |  First Published Dec 14, 2023, 12:41 PM IST

മൂന്ന് വർഷം മുമ്പ് നടന്ന ഇവരുടെ വീൽചെയർ കല്യാണം, സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ അൻഹുയിയിലെ ഹുവാങ്ഷാൻ പർവതനിരയുടെ നിറുകയില്‍ കയറിക്കൊണ്ടാണ് ഇപ്പോൾ ഈ ദമ്പതികള്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.


ചൈനയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളിൽ ഒന്നിന്‍റെ നെറുകയിലെത്തിയപ്പോള്‍ അവര്‍ക്കിരുവര്‍ക്കും അത്ഭുതമായിരുന്നു. കാരണം, ജീവിതത്തിലെ ഓരോ നിമിഷവും ആ ദമ്പികള്‍ ഇരുവരും കടന്ന് പോകുന്നത് തങ്ങളുടെ വീല്‍ച്ചെയറിന്‍റെ സഹായത്താലാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ നിംഗ്‌ബോയിൽ നിന്നുള്ള ഷു യുജിയും ഫാൻ സിയാവോയും ആണ് ലോകത്തിന് മുഴുവൻ പ്രചോദനമായ ആ മാതൃകയായ ദമ്പതികൾ. കൈകാലുകളുടെ വൈകല്യ മൂലം വീൽചെയറിന്‍റെ സഹായത്തോടെയാണ് ഇവർ ഇരുവരും തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

മൂന്ന് വർഷം മുമ്പ് നടന്ന ഇവരുടെ വീൽചെയർ കല്യാണം, സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ അൻഹുയിയിലെ ഹുവാങ്ഷാൻ പർവതനിരയുടെ നിറുകയില്‍ കയറിക്കൊണ്ടാണ് ഇപ്പോൾ ഈ ദമ്പതികള്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.  ഹുവാങ്ഷാൻ (Huangshan) എന്ന ചൈനീസ് വാക്കിന് മഞ്ഞ പര്‍വ്വതം (Yellow Mountain) എന്നാണ് അര്‍ത്ഥം. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റും ചൈനയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നുമാണ് ഹുവാങ്ഷാൻ പർവതനിര. ഈ നേട്ടം നിരവധി ആളുകൾക്ക് പ്രചോദനകരമാകുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഷു യുജിയും ഫാൻ സിയാവോയും പറഞ്ഞു.

Latest Videos

ബ്രിട്ടീഷ് ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇറാഖിലേക്കും ഇറാനിലേക്കും യാത്ര; വൈറലായി പഴയ ഒരു പാസ്പോര്‍ട്ട് !

2009 -ൽ തന്‍റെ ഇരുപതാം വയസ്സിൽ നട്ടെല്ലിനെ ബാധിക്കുന്ന ഒരു അണുബാധയെ തുടർന്നാണ് ഷുവിന്‍റെ ജീവിതം പൂർണ്ണമായും വീൽചെയറിലായത്. ഏതാണ്ട് അതേ സമയത്ത് തന്നെയായിരുന്നു സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതാനിരിക്കെ വാസ്കുലർ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ഫാനിനും നട്ടെല്ലിന് ക്ഷതം സംഭവിച്ചത്. അങ്ങനെ ഏതാണ്ടൊരേ കാത്ത് രണ്ട് ദേശങ്ങളിലായി ഇരുവരും വീല്‍ച്ചെയറിന്‍റെ സഹായത്താല്‍ ജീവിതം മുന്നോട്ട് നീക്കി. ഇതിനിടെ ഇരുവരുടെയും ഒരു പൊതു സുഹൃത്ത് വഴിയാണ് പരസ്പരം കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. പ്രണയം പിന്നീട് വിവാഹത്തില്‍ അവസാനിച്ചു. 

തൊട്ടാല്‍ പൊള്ളും പെട്രോള്‍! ബൈക്ക് ഉപേക്ഷിച്ച് പോത്തിന്‍റെ പുറത്ത് കയറിയ യുവാവിന്‍റെ വീഡിയോ വൈറല്‍

അവർ കണ്ടുമുട്ടി അധികം താമസിയാതെ തന്നെ, ഫാൻ ഷുവിനോട് യാത്ര ചെയ്യാനുള്ള തന്‍റെ  ഇഷ്ടത്തെക്കുറിച്ച് പറഞ്ഞു. അങ്ങനെ തന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ ഷൂ ഡ്രൈവിംഗ് പഠിച്ചു. അതിന് ശേഷം, അവർ വീൽചെയറിൽ രാജ്യം ചുറ്റി. യാത്രയ്ക്കിടയിലുണ്ടായ എല്ലാ വെല്ലുവിളികളെയും ഇരുവരും സധൈര്യം നേരിട്ടു. ബീജിംഗ്, സിയാമെൻ, വുഹാൻ, മൗണ്ട് ഹുവാങ്ഷാൻ തുടങ്ങി രാജ്യത്തെ പ്രധാന സ്ഥലങ്ങളെല്ലാം ഇരുവരും ഇതിനോടകം സന്ദർശിച്ചു കഴിഞ്ഞു. വീൽ ചെയർ ഡാൻസിംഗിലും ഈ ദമ്പതികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജീവിതത്തിൽ സ്വന്തമാക്കുന്ന ഓരോ നേട്ടവും തങ്ങളെപ്പോലെയുള്ള നിരവധി പേർക്ക് സ്വപ്നം കാണാനും അവ നേടിയെടുക്കാനുമുള്ള പ്രചോദനമാകിമെന്നാണ് തങ്ങൾ കരുതുന്നതെന്ന് ഷു യുജിയും ഫാൻ സിയാവോയും പറയുന്നു. 

'കസിന്‍സിനെ ഉപേക്ഷിക്കൂ, മറ്റൊരാളെ കണ്ടെത്തൂ'; വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ഡേറ്റിംഗ് ആപ്പ് പരസ്യം !
 

click me!