തൊഴിലാളികൾ പ്രൊഫഷണലായി വളരുന്നതോടൊപ്പം കുടുംബവുമൊത്ത് മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകത തൊഴിലാളികൾക്ക് ബോധ്യമാക്കി കൊടുക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതിയെന്ന് കമ്പനി.
വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ചൈനീസ് ജനത പിന്നോട്ട് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഇതിന്‍റെ ഏറ്റവും ഒടുവിലായി ചൈനയെ ജനസംഖ്യാ കണക്കില്‍ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനം നേടി. ഇതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കുടുംബബന്ധങ്ങളില്‍ ശക്തമാക്കുന്നതിനും തൊഴിലാളികളെ കുടുംബവുമായി ഒരുമിപ്പിക്കുന്നതിനും നിരവധി കമ്പനികള്‍ ഓഫറുകളുമായി രംഗത്തെത്തി. ഇത്തരത്തില്‍ ജീവനക്കാരുടെ കുട്ടികൾക്ക് വൻ തുക വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി രംഗത്തെത്തി. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ഓൺലൈൻ ട്രാവൽ ഏജൻസിയായ Trip.com ആണ് ഇത്തരത്തിൽ ഒരു മോഹന വാഗ്ദാനം തൊഴിലാളികൾക്ക് മുൻപിൽ വെച്ചിരിക്കുന്നത്.
32,000 ഓളം ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. കമ്പനി ജീവനക്കാരായിട്ടുള്ളവർ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നതിന് പ്രചോദനം നൽകുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഓരോ നവജാത ശിശുവിനും വാർഷിക ബോണസായി 10,000 യുവാൻ ലഭിക്കും. അതായത് 5.7 ലക്ഷം ഇന്ത്യൻ രൂപ. കുട്ടിയുടെ ആദ്യ ജന്മദിനം മുതൽ 5 അഞ്ച് വയസ്സ് പൂർത്തിയാകുന്നത് വരെയാണ് ഓരോ വർഷവും ഇത്തരത്തിൽ ശിശു സംരക്ഷണ സബ്സിഡി ലഭിക്കുക. ശനിയാഴ്ച (1.7.'23) മുതൽ നയം പ്രാബല്യത്തിൽ വരുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രൊഫഷണൽ മത്സ്യകന്യകയാകാൻ ഇംഗ്ലീഷ് ടീച്ചര്‍, ജോലി ഉപേക്ഷിച്ചു !
തൊഴിലാളികൾ പ്രൊഫഷണലായി വളരുന്നതോടൊപ്പം കുടുംബവുമൊത്ത് മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകത തൊഴിലാളികൾക്ക് ബോധ്യമാക്കി കൊടുക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ട്രിപ്പ് ഡോട്ട് കോമിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ജെയിംസ് ലിയാങ് വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചത്. ചൈന ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് കമ്പനികൾ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. Trip.com ന്‍റെ ശിശു സംരക്ഷണ സബ്സിഡിക്ക് സമാനമായ രീതിയിൽ മറ്റ് ചൈനീസ് കമ്പനികളും പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനത്തിലാണത്രേ, ആറുപതിറ്റാണ്ടിനിടയിൽ 2022 ലാണ് ചൈനയുടെ ജനസംഖ്യ ആദ്യമായി കുറഞ്ഞത്. ഇപ്പോൾ ഇന്ത്യയാണ് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്.