വീട്ടുവാടക കുതിച്ചുയരുന്നു, വാഹനങ്ങള്‍ രൂപം മാറി വീടുകളാകുന്നെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published Jan 9, 2024, 2:16 PM IST

സുരക്ഷിതമായി വിശ്രമിക്കാൻ ഒരിടം മാത്രമാണ് തനിക്ക് ആവശ്യമെന്നും അതിന് തന്‍റെ കാറ് തന്നെ ധാരളമാണന്നുമാണ് വാങ് അവകാശപ്പെടുന്നത്. 
 



മേരിക്കയിലും യൂറോപ്പിലും കാറും വാനും ചെറു ബോട്ടുകളും വീടാക്കി മാറ്റി ഉപയോഗിക്കുന്നവരെ കുറിച്ച് നമ്മള്‍ പലതവണ വായിച്ചിട്ടുണ്ട്. ചൈനയിലേക്കും ഈ ജീവിത രീതികള്‍ വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ ഷാങ്ഹായ് സ്വദേശിയായ ഒരു മനുഷ്യൻ കഴിഞ്ഞ മൂന്ന് മാസമായി താമസം വീട്ടിലല്ല, മറിച്ച് തന്‍റെ കാറിലാണ്. പ്രധാന ചൈനീസ് നഗരങ്ങളിലെല്ലാം വീട്ടുവാടക കുതിച്ചുയർന്നതോടെയൊണ് തന്‍റെ കാറ് തന്നെ വീടാക്കാൻ ഇയാൾ തീരുമാനിച്ചത്. പകൽ കാറിൽ പോകേണ്ട ഇടങ്ങളിലെല്ലാം പോകും രാത്രിയായാൽ കാറ് പതിയെ വീടായി മാറും. ഏതായാലും ചൈനയിലെ പ്രധാന നഗരങ്ങളിലെ വാടക കുതിച്ച് ഉയരുമ്പോള്‍ മോട്ടോര്‍ വീടുകളുടെ എണ്ണവും ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

300 വർഷങ്ങൾക്ക് ശേഷം വെനീസിൽ നിന്ന് 'ജ്ഞാന പ്രഗാസ സ്വാമി എഴുതിയ ജ്ഞാനമുയാർച്ചി' എന്ന താളിയോല ഗ്രന്ഥം കണ്ടെത്തി

Latest Videos

30 കാരനായ വാങ് ഹോങ് ആണ് ഈ മോട്ടോർ ഹോമിന്‍റെ ഉടമ. മാന്യമായ ജോലിയും ശമ്പളവുമൊക്കെയുണ്ടെങ്കിലും താൻ ഇത്തരത്തിലൊരു തീരുമാനം എടുത്തതിന് കാരണമായി വാങ് പറയുന്നത് തന്‍റെ സമ്പാദ്യം കൊണ്ട് ഒരു ഭൂവുടമയുടെ കുടുംബത്തെ പോറ്റാൻ ആഗ്രഹിക്കുന്നില്ലെന്നാണ്. കാറിൽ താമസമാക്കുന്നതിന് മുൻപ് ഒരു മുറിക്കായി അദ്ദേഹം പ്രതിമാസം 3,000 യുവാൻ (35,000 രൂപ) നൽകിയിരുന്നു. സുരക്ഷിതമായി വിശ്രമിക്കാൻ ഒരിടം മാത്രമാണ് തനിക്ക് ആവശ്യമെന്നും അതിന് തന്‍റെ കാറ് തന്നെ ധാരളമാണന്നുമാണ് വാങ് അവകാശപ്പെടുന്നത്. 

ഭാര്യയുമായി വഴക്കിട്ടു, സ്വയം തണുപ്പിക്കാനായി നടന്നു; ഒടുവിൽ, നടപ്പ് തീർന്നപ്പോൾ പിന്നിട്ടത് 450 കിലോ മീറ്റർ !

2023 സെപ്തംബറിൽ വാടക കാലാവധി അവസാനിച്ചപ്പോൾ മുതൽ മറ്റൊരു ഫ്ലാറ്റ് നോക്കാതെ തന്‍റെ ചെറിയ വാഹനം ഇദ്ദേഹം വീടാക്കി മാറ്റുകയായിരുന്നു. ശൈത്യകാലത്ത് ചൂട് നിലനിർത്തുന്നത് ഉൾപ്പെടെ തന്‍റെ ദൈനംദിന ആവശ്യങ്ങളുടെ 99 ശതമാനവും വാഹനം നിറവേറ്റുന്നുവെന്നാണ് വാങ് പറയുന്നത്.ഒരു പോർട്ടബിൾ ബാറ്ററിയും കിടക്കയും പാചക സ്റ്റൗവും ഇദ്ദേഹം വാഹനത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്. വാഹനത്തിനുള്ളിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഒരു ചെറിയ വെന്‍റിലേറ്ററും കാറിൽ സഞ്ജികരിച്ചിട്ടുണ്ട്. പാർക്കിംഗ് ഫീസ് ലാഭിക്കുന്നതിനായി ആളൊഴിഞ്ഞ ​ പ്രദേശങ്ങളിലാണ് രാത്രി വാഹനം പാർക്ക് ചെയ്യുന്നത്. സ്ഥിരമായ ഒരു വിലാസം ഇല്ല എന്നതുമാത്രമാണ് ഏക പ്രശ്നമെന്നും ഇദ്ദേഹം പറയുന്നു. പുതിയ ജീവിത ക്രമീകരണത്തിലേക്ക് മാറിയതോടെ 1.20 ലക്ഷം രൂപ ഇതുവരെ ലാഭിച്ചതായാണ് വാങ് അവകാശപ്പെടുന്നത്. 

ന്യൂഇയർ പാര്‍ട്ടിക്കിടെ സംഘർഷം ഒപ്പം ഏലിയന്‍ സാന്നിധ്യവും; വൈറൽ വീഡിയോയ്ക്ക് വിശദീകരണവുമായി മിയാമി പോലീസ് !
 

click me!