വാഹനം കൊണ്ട് പോകാന്‍ എളുപ്പ വഴി വേണം; നൂറ്റാണ്ട് പഴക്കമുള്ള ചൈനയുടെ വന്‍ മതില്‍ തകര്‍ത്ത് തൊഴിലാളികള്‍ !

By Web Team  |  First Published Sep 6, 2023, 9:52 AM IST

മിംഗ് രാജവംശത്തിൽ (1368-1644) സ്ഥാപിതമായ 32-ാമത് വൻമതിലിന്‍റെ ഭാഗമാണ് തൊഴിലാളികള്‍ ചേര്‍ന്ന് തകര്‍ത്തതെന്ന് ഷാങ്‌സി പോലീസ് അറിയിച്ചു. 



കാലാതീതമായ മനുഷ്യ നിര്‍മ്മിതികളെയാണ് നമ്മള്‍ മഹാത്ഭുതങ്ങളെന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. ഈ ഗണത്തില്‍പ്പെടുന്ന ഏറ്റവും വലിയ നിര്‍മ്മിതിയാണ് ചൈനയെ ചുറ്റിവരഞ്ഞ നിലയില്‍ കിടക്കുന്ന ചൈനീസ് വന്‍മതില്‍.  വടക്കൻ ചൈനയുടെ വിശാലമായ ഭൂവിസ്തൃതിയിൽ ഒരു പെരുമ്പാമ്പിനെ പോലെ ഇന്നും മനുഷ്യനെ വിസ്മയിപ്പിച്ച് അത് കിടക്കുന്നു. ബിസി ഏഴാം നൂറ്റാണ്ടിൽ നിര്‍മ്മിക്കപ്പെട്ട വന്‍ മതിലുകള്‍ ഇന്നും ഏറെക്കുറെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നിരവധി രാജവംശങ്ങളുടെ കാലത്ത്, നിരവധി നൂറ്റാണ്ടുകള്‍ എടുത്താണ് ഇന്ന് കാണുന്ന വന്‍മതില്‍ നിര്‍മ്മിക്കപ്പെട്ടത്. ബിസി 220-206 ചൈന ഭരിച്ച ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹുവാംഗ് നിര്‍മ്മിച്ച മതിലിന്‍റെ ചില ഭാഗങ്ങള്‍ പോലും ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ പല ഭാഗങ്ങളും കാലക്രമേണ നശിപ്പിക്കപ്പെട്ടെങ്കിലും ഭൂരിഭാഗവും  സംരക്ഷിക്കപ്പെട്ടുന്നു. നിരവധി സന്ദര്‍ശകര്‍ എത്തുന്ന വന്‍മതില്‍ ചൈനയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇതിനിടെയാണ് ലോകമെങ്ങുമുള്ള വന്‍ മതില്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയ ഒരു വാര്‍ത്ത പുറത്ത് വന്നത്. 

കുഞ്ഞന്‍ നായയുടെ കുര പേടിച്ച് ഗേറ്റ് ചാടി മറിഞ്ഞ് ഓടുന്ന രണ്ട് മുട്ടന്‍കരടികളുടെ സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍!

Latest Videos

ഓഗസ്റ്റ് 24 ന് ചൈനയുടെ വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മിംഗ് കാലഘട്ടത്തില്‍ പണി തീര്‍ത്ത ചരിത്ര- പുരാവസ്തു പ്രധാനമുള്ള മതിലിന്‍റെ ഒരു ഭാഗം തകര്‍ത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ 38 വയസ്സുള്ള ഒരു പുരുഷനും 55 വയസ്സുള്ള സ്ത്രീയും അറസ്റ്റിലായി. തങ്ങളുടെ എക്‌സ്‌കവേറ്റർ കൊണ്ട് പോകുന്നതിനായി ഇരുവരും ചേര്‍ന്ന് വന്‍ മതിലിന്‍റെ ഒരു ഭാഗം ഇടിച്ച് നിരത്തി റോഡ് പണിയുകയായിരുന്നു. അത്രയും ഭാഗം ഇടിച്ച് റോഡുണ്ടാക്കിയാല്‍ തോഴിലിടത്തേക്ക് അവര്‍ക്ക് കുറച്ച് ദൂരം സഞ്ചരിച്ചാല്‍ മതിയെന്നതാണ് ഇതിന് അവരെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇരുവരും ചേര്‍ന്ന് തകര്‍ത്തത്, മിംഗ് രാജവംശത്തിൽ (1368-1644) സ്ഥാപിതമായ 32-ാമത് വൻമതിലിന്‍റെ ഭാഗമാണെന്ന് ഷാങ്‌സി പോലീസ് അറിയിച്ചു. പുരാതന മതിലിന്‍റെ തകര്‍ന്ന ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ചൈനീസ് സ്റ്റേറ്റ് ടിവി പുറത്ത് വിട്ടു.  തകര്‍ന്ന വന്‍ മതിലിന് നടുവിലൂടെ വലിയൊരു റോഡ് വെട്ടിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

സ്കൂളില്‍ കുട്ടികളുടെ ഉച്ചയുറക്കം; 'ഉറക്ക ഫീസ്' നല്‍കണമെന്ന് മാതാപിതാക്കളോട് ചൈനീസ് സ്കൂള്‍ !

1987 മുതൽ വൻമതിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുരാതന ചരിത്രത്തെ ഏറെ വിലമതിക്കുന്നവരാണ് ചൈനീസ് ജനത. പ്രതിരോധത്തോടൊപ്പം വിവിധോദ്ദേശ്യത്തിന് വേണ്ടിയാണ് വന്‍മതില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സിൽക്ക് റോഡിലൂടെ കൊണ്ടുപോകുന്ന ചരക്കുകൾക്ക് നികുതി ചുമത്തുന്നത് എളുപ്പമാക്കുക. വ്യാപാരം നിയന്ത്രിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക, കുടിയേറ്റം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും വന്‍ മതിലുകള്‍ നിര്‍മ്മിക്കപ്പെട്ടു. വാച്ച് ടവറുകൾ, ട്രൂപ്പ് ബാരക്കുകൾ, ഗാരിസൺ സ്റ്റേഷനുകൾ, പുകയിലോ തീയിലോ നല്‍കാന്‍ കഴിയുന്ന സിഗ്നല്‍ സംവിധാനങ്ങള്‍. ഇതിനെല്ലാം പുറമേ പുരാതന കാലത്ത് സൈനികാവശ്യങ്ങളും വന്‍മതില്‍ നിറവേറ്റിയിരുന്നു. ചരിത്രപരമായ ഈ പ്രത്യേകതകള്‍ കൊണ്ട് വന്‍മതിലിന് ചൈന വലിയ പ്രാധാന്യമാണ് ഇന്നും നല്‍കി വരുന്നത്. പുതിയ കാലത്ത് വിദേശ വിനോദ സന്ദര്‍ശകരിലൂടെ വിദേശ നാണ്യം നേടിത്തരുന്നതിലും ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ വന്‍മതില്‍ വലിയ പങ്കുവഹിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!