ഭാര്യമാരുടെ പ്രസവാനന്തരം ഭര്‍ത്താവിന് ഒരു മാസത്തെ വിശ്രമം; ഇന്നും ചൈനയില്‍ പിന്തുടരുന്ന വിചിത്രമായ ആചാരം

By Web Team  |  First Published Jun 15, 2024, 4:15 PM IST

 ഈ ആചാരത്തിൽ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും തങ്ങൾ അച്ഛനായതിന് ശേഷം ഒരു മാസത്തെ നിർബന്ധിത വിശ്രമം സ്വീകരിക്കും.



ചൈനയിൽ പരമ്പരാഗതമായി പിന്തുടർന്ന് വരുന്ന ഒരു പാരമ്പര്യമാണ് പ്രസവാനന്തരം സ്ത്രീകൾ സ്വീകരിക്കേണ്ട ഒരു മാസത്തെ നിർബന്ധിത വിശ്രമം. ഈ കാലയളവിൽ ഒരു പുതിയ അമ്മ, തനിക്ക് ഗർഭാവസ്ഥയെ തുടർന്നുണ്ടായ ശാരീരികവും മാനസികവുമായ മുറിവുകൾ സുഖം പ്രാപിക്കാനായി വീട്ടിനുള്ളിൽ തന്നെ വിശ്രമജീവിതം നയിക്കണം. ഇതിന്‍റെ തുടക്കം ചൈനയിൽ ആണെങ്കിലും ഇന്ന് മിക്കവാറും സാർവത്രികമായി സ്ത്രീകൾ ആരോഗ്യ സംരക്ഷണത്തിനായി ചെയ്യുന്ന ഒരു കാര്യമാണ്. 

മറ്റു നാടുകളിൽ ഇല്ലാത്ത വേറൊാരു ആചാരം കൂടി ചൈനയിൽ ഇന്നും പിന്തുടർന്ന് വരുന്നു. ഇത് പുരുഷന്മാരുമായി ബന്ധപ്പെട്ടതാണ്. ചാൻ വെങ് ഷി, അല്ലെങ്കിൽ "കൗവേഡ് ആചാരം" (the custom of couvade) എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും തങ്ങൾ അച്ഛനായതിന് ശേഷം ഒരു മാസത്തെ നിർബന്ധിത വിശ്രമം സ്വീകരിക്കും.

Latest Videos

ഏതാണ്ട് 60 ബിസി മുതൽ തന്നെ പിന്തുടർന്ന് വരുന്ന ഈ ആചാരത്തിൽ ഏർപ്പെടുമ്പോൾ പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും അവരുടെ പങ്കാളിയുടെ പ്രസവ സമയത്ത് പ്രസവവേദന അനുകരിക്കുകയും ചെയ്യും. കുഞ്ഞുണ്ടായതിന് ശേഷം ഒരു മാസത്തേക്ക് നീണ്ടുനിൽക്കുന്ന ആചാര സമയത്ത് പുരുഷന്മാർക്ക് കർശനം നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന് താമസിക്കുന്ന മുറിവിട്ട് പുറത്ത് പോകാനോ മസാല, ഉപ്പ് എന്നിവ ഭക്ഷണത്തിൽ ഉപയോഗിക്കാനോ പാടില്ല. മറ്റൊരു പ്രധാന കാര്യം ഈ സമയത്ത് കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും ഇവർ ചെയ്യാനും പാടില്ല.

23 -കാരിയെ വൃദ്ധസദനത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് 80 -കാരൻ; ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം

യഥാർത്ഥത്തിൽ പ്രസവിച്ച അമ്മ, പലപ്പോഴും ജോലിയിൽ തിരിച്ചെത്തുകയും അവരുടെ 'വീണ്ടെടുക്കൽ' കാലയളവിൽ ഭർത്താവിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചൈനയിലെ സുവാങ്, ദായി, ടിബറ്റൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പല വംശീയ വിഭാഗങ്ങളിലും ഈ ആചാരം ഒരു കാലത്ത് പ്രബലമായിരുന്നു. എന്നാൽ, ഇവരുടെ കൃത്യമായ സമയക്രമം അജ്ഞാതമാണ്. ഈ കാലയളവിൽ, ഭർത്താവിന് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നല്ല ആശംസകളും ലഭിക്കും.

സൗദി അറേബ്യന്‍ സ്വദേശി, എങ്കിലും കേരളത്തിന്‍റെ സ്വന്തം മരുമകന്‍ ഈ സുല്‍ത്താന്‍

മാതൃ ആധിപത്യത്തിൽ ( matriarchal) നിന്ന് പുരുഷാധിപത്യ ( patriarchal) സമൂഹങ്ങളിലേക്കുള്ള പരിവർത്തനത്തിലാണ് ഈ സമ്പ്രദായം ഉടലെടുത്തതെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. സിയാൻ ഷിയു സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഫാരോംഗ് സിയാവോയുടെ അഭിപ്രായത്തിൽ, കിഴക്കൻ ഏഷ്യ, ഫ്രാൻസിലെ പൈറനീസ് പർവതനിരകൾ, വടക്കുകിഴക്കൻ തെക്കേ അമേരിക്ക, വടക്കേ അമേരിക്കൻ പീഠഭൂമി എന്നിവിടങ്ങളിലും സമാനമായ ആചാരങ്ങളുടെ തെളിവുകൾ നരവംശശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

പൂന്തോട്ടത്തിൽ നിന്ന് വിചിത്രമായ ശബ്ദം; യുവതി വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയ
 

click me!