ആദ്യ ചക്രവര്‍ത്തിയുടെ ശവകൂടീരം തുറക്കാന്‍ ഭയന്ന് ചൈനീസ് പുരാവസ്തു ഗവേഷകര്‍ !

By Web Team  |  First Published Aug 29, 2023, 11:05 AM IST

രണ്ടായിരം വര്‍ഷത്തിനിടെ അമ്പുകള്‍ ദ്രവിച്ചിട്ടുണ്ടാകുമെങ്കിലും ശവകുടീരത്തിന്‍റെ വിടവുകളിലൂടെ യഥേഷ്ടം സഞ്ചരിക്കുന്ന മെര്‍ക്കുറിയെ കുറിച്ചുള്ള ഭയം നിലനില്‍ക്കുന്നു. അസ്ഥിരമായ മെര്‍ക്കുറി, ഖനനത്തിനിടെ സൃഷ്ടിക്കപ്പെടുന്ന വിള്ളലുകളിലൂടെ ഒലിച്ചിറങ്ങാമെന്ന് പുരാവസ്തു ഗവേഷകര്‍ കണക്കുകൂട്ടുന്നു. 



2200 വര്‍ഷം മുമ്പ് അടക്കം ചെയ്യപ്പെട്ട ചൈനയുടെ ആദ്യ ചക്രവര്‍ത്തിയുടെ ശവകുടീരം തുറക്കാന്‍ ഇന്നും ചൈനീസ് പുരാവസ്തു ഗവേഷകര്‍ ഭയക്കുന്നു.  ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും ആദ്യമായി ഒരൊറ്റ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്ന ബിസി, 221 മുതൽ ബിസി 210 വരെ ചൈന ഭരിച്ച ക്വിൻ ഷു ഹുവാംഗിന്‍റെ ശവകുടീരമാണ് ഇന്നും തുറക്കാതെ സംരക്ഷിക്കപ്പെടുന്നത്. ലോക പ്രശസ്തമായ ടെറോക്കോട്ട സൈന്യത്തെ സ്വന്തം  ശവകുടീരം സംരക്ഷിക്കുന്നതിന് വേണ്ടി ക്വിൻ ഷു ഹുവാംഗ് നിര്‍മ്മിച്ചതാണ്. 1974-ൽ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ കർഷകര്‍ കണ്ടെത്തുന്നത് വരെ ഇത് ലോകത്തിനും അജ്ഞാതമായിരുന്നു. 

പിന്നീട് പുരാവസ്തു ഗവേഷകര്‍ ടെറോക്കോട്ട സൈന്യത്തെ ഖനനം ചെയ്ത് പുറത്തെടുത്തെങ്കിലും ക്വിൻ ഷു ഹുവാംഗിന്‍റെ ശവകുടീരം മാത്രം ഖനനം ചെയ്തില്ല. ഖനന പ്രവര്‍ത്തനങ്ങള്‍ ശവകുടീരത്തിന് കേടുപാടു വരുത്തുമെന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ശവകൂടീരത്തിലെ മോഷണം തടയുന്നതിനാണ് ടെറോക്കോട്ട സൈന്യത്തെ പണിതത്. ഒപ്പം ശവകുടീരം ഭേദിക്കുന്നവരെ ഇല്ലാതാക്കാന്‍ മാരകമായ ചില കെണികള്‍ ശവകുടീരത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു. 

Latest Videos

ജതിംഗ; വെളിച്ചം തേടി പറന്ന് ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം

ക്വിൻ ഷു ഹുവാങ്ങിന്‍റെ മരണത്തിന് 100 വർഷങ്ങൾക്ക് ശേഷം ചൈനീസ് ചരിത്രകാരനായ സിമ ക്വിയാൻ എഴുതിയ കൃതികളില്‍ "നൂറ് ഉദ്യോഗസ്ഥർക്കുള്ള കൊട്ടാരങ്ങളും മനോഹരമായ ഗോപുരങ്ങളും ശവകുടീരത്തിൽ നിർമ്മിച്ചു, ഒപ്പം അപൂർവ പുരാവസ്തുക്കളും അത്ഭുതകരമായ നിധികളും നിറച്ചു.' എന്ന് പറയുന്നു. കൂടാതെ 'ശവകുടീരത്തിൽ പ്രവേശിക്കുന്ന ഏതൊരാൾക്കും നേരെ അമ്പും വില്ലും അയക്കുന്നതിന് കരകൗശല തൊഴിലാളികളോട് കൽപ്പിച്ചിരുന്നു. നൂറു നദികൾ, യാങ്‌സി, മഞ്ഞ നദി, വലിയ കടൽ എന്നിവയെ അനുകരിക്കാൻ ശവകുടീരത്തില്‍ യാന്ത്രികമായി ഒഴുകുന്ന തരത്തില്‍ മെർക്കുറി സജ്ജീകരിച്ചു. ' എന്നും വിവരിക്കുന്നു. 

'കാക്കക്കൂട്ടം ഉരുണ്ടുവരുന്നത് പോലെ...'; ഇറക്കം ഇറങ്ങി വരുന്ന ഡ്രെഡ്‍ലോക്ക് നായയുടെ വീഡിയോ വൈറല്‍ !

രണ്ടായിരം വര്‍ഷത്തിനിടെ അമ്പുകള്‍ ദ്രവിച്ചിട്ടുണ്ടാകുമെങ്കിലും ശവകുടീരത്തിന്‍റെ വിടവുകളിലൂടെ യഥേഷ്ടം സഞ്ചരിക്കുന്ന മെര്‍ക്കുറിയെ കുറിച്ചുള്ള ഭയം നിലനില്‍ക്കുന്നു. അസ്ഥിരമായ മെര്‍ക്കുറി, ഖനനത്തിനിടെ സൃഷ്ടിക്കപ്പെടുന്ന വിള്ളലുകളിലൂടെ ഒലിച്ചിറങ്ങാമെന്ന് പുരാവസ്തു ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഏതെങ്കിലും തരത്തിലുള്ള ഖനന പ്രവര്‍ത്തനം ശവകുടീരത്തിന്‍റെ സ്ഥരതയെ തന്നെ ബാധിച്ചേക്കാമെന്നും പുരാവസ്തു ഗവേഷകര്‍ കരുതുന്നു. അതേസമയം നോൺ-ഇൻവേസിവ് ടെക്നിക്കുകൾ ഉപയോഗിച്ച് ശവകുടീരം തുറക്കാനുള്ള പുരാവസ്തു ഗവേഷകരുടെ ശ്രമങ്ങള്‍ക്ക് രാജ്യത്തെ ഇപ്പോഴത്തെ ഭരണകൂടം അനുമതി നല്‍കിയിട്ടുമില്ലെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!