കുട്ടികള്‍ക്ക് മാത്രമല്ല, പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കും 'കിന്‍റർഗാർട്ട'നൊരുക്കി ചൈന

By Web Team  |  First Published Jul 18, 2024, 2:00 PM IST

ഒരു ദിവസത്തെ സംരക്ഷണത്തിനൊപ്പം ഇത്തരം സ്ഥലങ്ങൾ വളർത്ത് മൃഗങ്ങൾക്ക് വ്യത്യസ്തമായ പരിശീലനങ്ങളും നൽകുന്നുണ്ട്. ഇതിൽ അനുസരണ പഠിപ്പിക്കലും പുതിയ വിനോദങ്ങൾ പഠിപ്പിക്കലും ഒക്കെ ഉൾപ്പെടുന്നു.  



ജോലിക്കാരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ കിന്‍റർഗാർട്ടനിൽ ചേര്‍ക്കുന്നത് ഇന്ന് നമ്മുടെ നാട്ടിലും ഒരു പതിവായി മാറിക്കഴിഞ്ഞു. മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ പിന്നെ കുട്ടികളെ നോക്കാന്‍ ആളില്ലെന്നത് തന്നെ കാരണം. എന്നാൽ, ചൈനയിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ഇവിടെ കിന്‍റർഗാർട്ടൻ കുട്ടികൾക്ക് മാത്രമല്ല, വളർത്ത് മൃഗങ്ങൾക്കുമുണ്ട്. ജോലിക്കാരായ ഉടമകൾക്ക് തങ്ങൾ ജോലിത്തിരക്കിലാകുമ്പോള്‍ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കൊണ്ട് ചെന്നാക്കാൻ പറ്റിയ ഒരിടം. അതാണ് ചൈനയിലെ വളർത്തുമൃഗങ്ങൾക്കായുള്ള കിന്‍റർഗാർട്ടൻ ആശയം. 

അടുത്തകാലത്തായി വളർത്തുമൃഗങ്ങൾക്കായി കിന്‍റർഗാർട്ടൻ തേടുന്നവരുടെ എണ്ണം ചൈനയിൽ വർദ്ധിച്ചു വരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസത്തെ സംരക്ഷണത്തിനൊപ്പം ഇത്തരം സ്ഥലങ്ങൾ വളർത്ത് മൃഗങ്ങൾക്ക് വ്യത്യസ്തമായ പരിശീലനങ്ങളും നൽകുന്നുണ്ട്. ഇതിൽ അനുസരണ പഠിപ്പിക്കലും പുതിയ വിനോദങ്ങൾ പഠിപ്പിക്കലും ഒക്കെ ഉൾപ്പെടുന്നു.  

Latest Videos

undefined

200 ഓളം മുതല കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാല് വയസുകാരി; അമ്മയുടെ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഞെട്ടി

ചോദ്യങ്ങള്‍ക്ക് തല കുലുക്കുക, തല കുനിക്കുക, കുമ്പിടുക, മണി മുഴക്കുക, വാതിലുകൾ അടയ്ക്കുക, ചെരുപ്പുകളും കളിപ്പാട്ടങ്ങളും എടുക്കുക, ഇഴയുക, സാധനങ്ങൾ വായുവിൽ ഉയർന്നു പിടിക്കുക തുടങ്ങിയ എല്ലാ കഴിവുകളും ഇത്തരം കിൻഡർ ഗാർഡുകൾ മൃഗങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കുമെന്ന് ഇക്കണോമിക് വ്യൂ റിപ്പോർട്ട് ചെയ്യുന്നു. 30 ദിവസത്തെ കോഴ്സിന് 11,000 യുവാൻ (1,26,760 ഇന്ത്യന്‍ രൂപ) ആണ് ഫീസ്. അതായത് ഒന്നേകാൽ ലക്ഷത്തോളം രൂപ. വളർത്ത് മൃഗങ്ങൾക്കായി മുഴുവൻ സമയവും ചെലവഴിക്കാൻ കഴിയാത്ത ഉടമകൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ ആശയത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ പ്രീയപ്പെട്ട നായകൾക്കായി കിന്‍റർഗാർട്ടൻ തേടി ഇപ്പോൾ എത്തുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പറയുന്നത്. 

നദിയിലേക്ക് വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യയും ചാടി; പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർമാര്‍ക്ക് ദാരുണാന്ത്യം

click me!