സന്ദർശകർക്ക് ലിവർമോർ ഫയർ ഡിപ്പാർട്ട്‌മെന്റ് നമ്പർ 6 -ൽ എത്തിയാൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഈ ബൾബ് കാണാം. centennialbulb.org അനുസരിച്ച്, ഇത് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 10 മുതൽ 11:30 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ്.
നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഒക്കെ ഇലക്ട്രിക് ബൾബുകൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവയുടെയൊക്കെ ആയുസ്സ് ഒന്നോ രണ്ടോ മാസങ്ങളും വർഷങ്ങളും ഒക്കെയാണ്. എന്നാൽ, 1901 മുതൽ ഒരു നൂറ്റാണ്ടിലേറെയായി തുടർച്ചയായി പ്രകാശം പരത്തുകയാണ് ഒരു പഴയ കാർബൺ ഫിലമെന്റ് ലൈറ്റ് ബൾബ്. ഈ ഐതിഹാസിക ബൾബിനെ ശതാബ്ദി ബൾബ് (Centennial Bulb) എന്നാണ് വിളിക്കുന്നത്. യുഎസ്‌എയിലെ കാലിഫോർണിയയിലെ ലിവർമോർ ഫയർ ഡിപ്പാർട്ട്‌മെന്റ് നമ്പർ 6 -ലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഈ ബൾബിന് ഏറ്റവും കൂടുതൽ കാലം പ്രകാശിച്ച ബൾബ് എന്ന ടൈറ്റിൽ നൽകി കഴിഞ്ഞു.
1899-1900 കാലഘട്ടത്തിൽ ഒഹായോയിലെ ഷെൽബിയിലെ ഷെൽബി ഇലക്ട്രിക് കമ്പനിയാണ് ബൾബ് നിർമ്മിച്ചത്. 1901 -ൽ, ലിവർമോർ പവർ ആൻഡ് വാട്ടർ കമ്പനിയുടെ ഉടമയായ ഡെന്നിസ് ബെർണൽ ഇത് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റിന് സംഭാവന ചെയ്തു. 1976 വരെ എൽ സ്ട്രീറ്റിലെ ഒരു ഫയർ സ്റ്റേഷനിലാണ് ബൾബ് പ്രവർത്തിപ്പിച്ചിരുന്നത്. എൽ സ്ട്രീറ്റ് ഫയർ സ്റ്റേഷനിൽ നിന്ന് നിലവിലെ സ്ഥലത്തേക്ക് മാറ്റിയപ്പോൾ 22 മിനിറ്റ് നേരത്തേക്ക് അത് സ്വിച്ച് ഓഫ് ചെയ്തതൊഴിച്ചാൽ ഇക്കാലമത്രയും ഈ ബൾബ് പ്രകാശിച്ചു കൊണ്ടിരിക്കുകയാണ്.
സന്ദർശകർക്ക് ലിവർമോർ ഫയർ ഡിപ്പാർട്ട്‌മെന്റ് നമ്പർ 6 -ൽ എത്തിയാൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഈ ബൾബ് കാണാം. centennialbulb.org അനുസരിച്ച്, ഇത് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 10 മുതൽ 11:30 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ്.
2001 -ൽ, മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ്, ബൾബിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ലിവർമോർ-പ്ലസന്റൺ അഗ്നിശമന വകുപ്പിന് ഒരു കത്ത് എഴുതി. കത്തിൽ, അദ്ദേഹം ബൾബിനെ വിശേഷിപ്പിച്ചത് "അമേരിക്കൻ കണ്ടുപിടുത്തത്തിന്റെ സ്ഥായിയായ പ്രതീകം" എന്നും "സമൂഹത്തിന്റെ അഭിമാനത്തിന്റെ ഉറവിടം" എന്നുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം