വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് വലിയ രോഷമാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഡ്രൈവർ സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടിയാണ് അപകടത്തിലാക്കുന്നത് എന്നാണ് മിക്കവാറും ആളുകൾ പറഞ്ഞത്.
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളെല്ലാം തിരക്കിൽ മുങ്ങുന്ന സമയമാണിത്. ക്രിസ്മസും ന്യൂഇയറും ഒക്കെ അതിന് കാരണങ്ങളായിത്തീരാറുണ്ട്. മണാലിയിൽ നിന്നും അടൽ ടണലിലേക്കുള്ള റോഡിലെ വാഹനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതുപോലെ വാഹനങ്ങളിൽ പ്രകടനം കാണിക്കുന്നവരും അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാക്കുന്നവരും എല്ലാം റോഡിലെ കാഴ്ചയായിരുന്നു. അങ്ങനെ, കാറിന്റെ രണ്ട് വാതിലുകളും തുറന്ന് യാത്ര ചെയ്ത ഒരാളുടെ പേരിൽ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയിൽ കാറിന്റെ മുൻവശത്തെ ഇരു ഡോറുകളും തുറന്നു വച്ചിട്ടാണുള്ളത്.
അതിൽ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ ഇരിക്കുന്നത് കാണാം. അതുപോലെ ഇടതുസീറ്റിനടുത്ത് തുറന്നിരിക്കുന്ന ഡോറിൽ തൂങ്ങി ഒരാൾ നിൽക്കുന്നതും കാണാം. മോശം പറയരുതല്ലോ, രണ്ടുപേരും വളരെ കൂളായി തങ്ങളുടെ പ്രകടനത്തിൽ അഭിമാനം കൊള്ളുന്നത് പോലെ ചിരിച്ചും ആളുകളെ അഭിവാദ്യം ചെയ്തും ഒക്കെയാണ് സഞ്ചരിക്കുന്നത്. 'ദയവായി ഉപദ്രവം ഉണ്ടാക്കരുത്. മണാലി - സോളാങ് - അടൽ ടണൽ' എന്നാണ് വെതർമാൻ ശുഭം എക്സിൽ ഷെയർ ചെയ്ത വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്.
Kindly don't create menace 🙏🏻
Manali - Solang - Atal Tunnel pic.twitter.com/thstEfe8HA
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് വലിയ രോഷമാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഡ്രൈവർ സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടിയാണ് അപകടത്തിലാക്കുന്നത് എന്നാണ് മിക്കവാറും ആളുകൾ പറഞ്ഞത്. അത് സത്യമാണ് താനും. അതുപോലെ മറ്റ് ചിലർ വണ്ടിയുടെ നമ്പർ പ്ലേറ്റ് പങ്കുവച്ചുകൊണ്ട് അധികൃതരെ ടാഗും ചെയ്തിട്ടുണ്ട്. എന്തൊരു ശല്ല്യമാണ് ഇവർ ഉണ്ടാക്കുന്നത്, അറസ്റ്റ് ചെയ്ത് ജയിലിലിടണം എന്നാണ് മറ്റ് ചിലർ പറഞ്ഞത്.
അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. റോഡ് മനുഷ്യർക്ക് സഞ്ചരിക്കാനുള്ളതാണ്. അവിടെ ഇത്തരം പ്രകടങ്ങൾ കാഴ്ചവച്ച് അവനവനും മറ്റുള്ളവർക്കും അപകടം വരുത്തുക എന്നത് നീതീകരിക്കാനാവാത്ത കാര്യമാണ് എന്നേ പറയാനാവൂ.
വായിക്കാം: കണ്ടാലും കേട്ടാലും പഠിക്കില്ലേ? ട്രെയിൻ പോകുന്നതിനിടയിൽ സെൽഫി, യുവതിക്ക് സംഭവിച്ചത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം