പവർബോളിന്‍റെ ചരിത്രത്തിലെ നാലാമത്തെ വലിയ ജാക്ക്‌പോട്ടാണ് ചെങിന് ലഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണം അതാത് രാജ്യത്തെ ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമായിരിക്കെ ലോകമെങ്ങുമുള്ള പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും മെഡിക്കല്‍ സംവിധാനങ്ങള്‍ സ്വകാര്യമേഖലയുടെ പിടിയിലാണ്. അതിനാല്‍ തന്നെ ഓരോ തവണ ഹോസ്പിറ്റല്‍ കയറി ഇറങ്ങുമ്പോഴും രോഗിയുടെ കീശ കാലിയാകും. മെഡിക്കല്‍ ടൂറിസം ശക്തിപ്രാപിച്ചതോടെ ചികിത്സാ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാണ്. ഒരു ക്യാന്‍സര്‍ രോഗിയെ സംബന്ധിച്ചാണെങ്കില്‍ ചെലവ് താങ്ങാന്‍ കഴിയുന്നതിലും മുകളിലായിരിക്കും. പലപ്പോഴും സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ പദ്ധതികളുടെയോ സഹായത്തോടെ മാത്രമായിരിക്കും അത്തരം രോഗികളുടെ ചികിത്സകള്‍ സാധ്യമാവുക. ലാവോസിൽ നിന്നുള്ള 46 കാരനായ ചെങ് സെയ്ഫാൻ കുറച്ചേറെ കാലമായി ക്യാന്‍സറുമായി പോരാട്ടത്തിലാണ്. സാമ്പത്തിക ഭദ്രത തകര്‍ന്ന് ചികിത്സാ ചെലവുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തണമെന്ന ആശങ്കയിലിരിക്കുമ്പോഴാണ് ചെങിനെ തന്നെ സ്തബ്ദമാക്കിയ വിജയം നേടിയത്.
ടേക്ക് ഓഫിന് തലേന്ന് രാത്രി പൈലറ്റ് 'അടിച്ച് ഓഫാ'യി; 157 യാത്രക്കാരുടെ വിമാനം റദ്ദാക്കി
അദ്ദേഹത്തിന് 1.3 ബില്യൺ ഡോളർ (1,08,47,72,00,000 രൂപ) വിലമതിക്കുന്ന പവർബോൾ ജാക്ക്പോട്ട് ലഭിച്ചു. പവർബോളിന്‍റെ ചരിത്രത്തിലെ നാലാമത്തെ വലിയ ജാക്ക്‌പോട്ടാണ് ചെങിന് ലഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ ഏപ്രിൽ 7-ന് നറുക്കെടുത്ത ടിക്കറ്റ് ചെങ് സെയ്ഫാനായിരുന്നു വാങ്ങിയതെന്ന് പവർബോൾ ജാക്ക്‌പോട്ട് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ലഭിക്കുന്ന പണം ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ചെങിന്‍റെ തീരുമാനം. നികുതിയും കഴിച്ച് അദ്ദേഹത്തിന് 422 മില്യൺ ഡോളർ (35,22,13,86,000) ലഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്‍റെ ഭാര്യയ്ക്കും സുഹൃത്തിനും തുല്യമായ തുക വിഭജിച്ച് നല്‍ക്കാന്‍ അദ്ദേഹത്തിന് ഉദ്ദേമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഇപ്പോൾ എനിക്ക് എന്‍റെ കുടുംബത്തെ അനുഗ്രഹിക്കാം, എനിക്കായി ഒരു നല്ല ഡോക്ടറെ നിയമിക്കാം.' ചെങ് ബിബിസിയോട് പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷമായി ചെങ് കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ലാവോസില്‍ ജനിച്ച ചെങ് 1987-ൽ തായ്‌ലൻഡിലേക്ക് നീങ്ങി. പിന്നീട് 1994-ൽ അമേരിക്കയിലേക്ക് കുടിയേറി. യുഎസിലും സാമ്പത്തികമായി വളരെ മോശം നിലയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഏറെ പ്രയാസങ്ങള്‍ക്കിടയിലും താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നെന്ന അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച പണം ഉപയോഗിച്ച് തന്‍റെ സ്വപ്നഭവനം വാങ്ങാനുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം പവര്‍ബോള്‍ ഗെയിം കളിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രിൽ 7 ന്‍റെ നറുക്കെടുപ്പിനായി ഭാര്യയും സുഹൃത്തും ചേർന്ന് ചെങിന് വേണ്ടി 20-ലധികം പവർബോൾ ടിക്കറ്റുകൾ വാങ്ങിയതായി അദ്ദേഹം പറഞ്ഞു. ഒറിഗൺ ലോട്ടറി പ്രകാരം പോർട്ട്‌ലാൻഡിലെ ഒരു പ്ലെയ്ഡ് പാൻട്രി കൺവീനിയൻസ് ഷോപ്പിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്. പവർബോൾ ടിക്കറ്റുകൾ യുഎസിലെ ഏറ്റവും വിലകുറഞ്ഞ ചൂതാട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു ലെസ്ബിയന്‍ വിവാഹാഭ്യര്‍ത്ഥന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ