ആഴ്ചയില്‍ രണ്ട് ദിവസം കോളേജില്‍ പോകുന്നത് ഫ്ലൈറ്റില്‍; അതിന് കാരണമുണ്ടെന്ന് കനേഡിയന്‍ വിദ്യാര്‍ത്ഥി!

By Web Team  |  First Published Feb 20, 2024, 10:58 AM IST

'ആധുനിക പ്രശ്‌നത്തിന് ആധുനിക പരിഹാരങ്ങൾ ആവശ്യമാണ്!' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 



വിദേശ സര്‍വ്വകലാശാലകളില്‍ പഠനത്തിന് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം താമസസ്ഥലമാണ്. ഓരോ വര്‍ഷവും യൂറോപ്പിലേക്കും യുഎസിലേക്കും പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ തിരക്ക് അനുവഭവപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സ്ഥലം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഫ്രാന്‍സില്‍ താമസിക്കുകയും തങ്ങളുടെ ജോലി സ്ഥലത്തേക്ക് എല്ലാ ദിവസവും വിമാനത്തില്‍ യാത്ര ചെയ്യുകയുമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ആദ്യമായിട്ടാണ് ഒരു വിദ്യാര്‍ത്ഥി സര്‍വ്വകലാശാലയില്‍ പോകാന്‍ വിമാനത്തെ ആശ്രയിക്കുന്നതാണ് വാടക വീടെടുത്ത് താമസിക്കുന്നതിനേക്കാള്‍ ലാഭകരമന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നത്. 

കാൽഗറിയിലെ താമസക്കാരനായ ടിം ചെന്‍ ആണ് ഇത്തരത്തില്‍ സര്‍വ്വകലാശാലയില്‍ പോകാന്‍ വിമാനത്തെ ആശ്രയിക്കുന്നതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.  വാൻകൂവറിൽ പ്രതിമാസ വാടക നൽകുന്നതിനേക്കാൾ വിലകുറവാണ് വിമാന യാത്ര എന്നാണ് ടിംന്‍റെ പക്ഷം. ബ്രിട്ടീഷ് കൊളംബിയ സർവകലാശാല (യുബിസി) വിദ്യാർത്ഥിയാണ് ടിം. അദ്ദേഹത്തിന്‍റെ സര്‍വ്വകലാശാലയ്ക്ക് അടുത്ത് വീട് ലഭിക്കാന്‍ അമിത വാടക നല്‍കണം. എന്നാല്‍ ആഴ്ചയില്‍ രണ്ട് തവണ വിമാന ടിക്കറ്റിന് അത്രയും ചെലവില്ലെന്നും ടിം ചെന്‍ അവകാശപ്പെടുന്നു. ഒരു തവണ ഫ്ലൈറ്റിന് യൂണിവേഴ്സിറ്റില്‍ പോയി വരാന്‍ 150 ഡോളറാണ് (12,447.75 രൂപ) ചെലവ്. അതായത് ഒരു മാസം 1200 ഡോളറിന് (99,576 രൂപ) പോയി വരാം. അതേ സമയം വാൻകൂവറിൽ ഒരു ബെഡ്റൂം അപ്പാര്‍ട്ട്മെന്‍റിന് മാസം 2100 ഡോളറാണ് (1,74,268.50 രൂപ) ചെലവ്. തന്‍റെ ഈ അനുഭവം അദ്ദേഹം റെഡ്ഡിറ്റിലൂടെ പങ്കുവച്ചു. 

Latest Videos

ഇതാണ് വൈബ് ! വനത്തിനുള്ളിലെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ 

Super-commuting
byu/brownsugar1041 inUBC

ഒരു കൈയില്‍ സ്റ്റിയറിംഗ്, മറുകൈ കൊണ്ട് ബീഫ് ഉണ്ടാക്കുന്ന യുവാവ്; ഒരു വൈറല്‍ വീഡിയോ കാണാം !

'ഞാൻ യുബിസിയിലെ ഒരു സൂപ്പർ കമ്മ്യൂട്ടറാണ്, കാൽഗറിയിലാണ് താമസിക്കുന്നത്. എനിക്ക് ക്ലാസ്സിനായി സ്കൂളിൽ പോകേണ്ട രണ്ട് ദിവസങ്ങളുണ്ട് (ചൊവ്വ, വ്യാഴം), ഞാൻ രാവിലെ വാൻകൂവറിലേക്ക് പറക്കുകയും രാത്രി കാൽഗറിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ ഫ്ലൈറ്റുകൾക്കെല്ലാം ഞാൻ എയർ കാനഡയിൽ പറക്കുന്നു, ജനുവരിയില്‍ ഇതുപോലെ 7 യാത്രകള്‍ നടത്തി. യൂട്ടിലിറ്റികൾക്കായി വെറുതെ പണം നൽകുന്നതൊഴിച്ചാൽ കാൽഗറിയിൽ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്നത് വാടക നൽകേണ്ടതില്ല ഇത്തരത്തില്‍ വാടക ലാഭിക്കാമെന്ന് ഞാന്‍ കണ്ടെത്തി. വാന്‍കൂറില്‍ രണ്ടായിരം ഡോളറിന് ഒരു ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുക്കുന്നതിലും ലാഭം.' ടിം ചെന്‍ എഴുതി. എന്നാല്‍ വിമാനയാത്രകള്‍ തിരക്കേറിയും സമയ നഷ്ടവുമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 'ഒരു മണിക്കൂർ യാത്ര അത്ര മോശമല്ല. എന്നാൽ പലപ്പോഴും എയർപോർട്ടിൽ കാത്തുകെട്ടി കിടക്കേണ്ടി വരുന്നത് ബുദ്ധിമുട്ടായിരിക്കും. കൂടാതെ, നിങ്ങളുടെ ഷെഡ്യൂൾ വളരെ ഫ്ലക്സിബിള്‍ ആയിരിക്കും. ഒരു ഫ്ലൈറ്റ് നഷ്‌ടപ്പെടുന്നത് വലിയ തലവേദനയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'  ഒരു വായനക്കാരനെഴുതി. 'ആധുനിക പ്രശ്‌നത്തിന് ആധുനിക പരിഹാരങ്ങൾ ആവശ്യമാണ്!' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 

കാഞ്ഞ ബുദ്ധി ! അക്കൗണ്ടിൽ 'സീറോ ബാലന്‍സ്', എന്നിട്ടും ചായക്കാശ് ഒപ്പിക്കുന്ന കുട്ടികൾ അത്ഭുതപ്പെടുത്തും !
 

click me!