നമ്മുടെ അനുവാദമോ സമ്മതമോ കൂടാതെ വിവരങ്ങൾ ശേഖരിക്കപ്പെടുന്നതിൽ നിന്നും ആളുകളെ സംരക്ഷിക്കാൻ ബ്ലൂടൂത്ത് ഉപയോഗിച്ച് ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാൻ കഴിയുന്ന ഒരു ആപ്പാണ് തങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ ചർച്ചയായി ജർമ്മൻ കമ്പനിയുടെ ഡിജിറ്റൽ കോണ്ടം. ജർമ്മൻ ലൈംഗികാരോഗ്യ ബ്രാൻഡായ ബില്ലി ബോയ്, ഇൻനോഷ്യൻ ബെർലിനുമായി സഹകരിച്ചാണ് ഇത്തരത്തിൽ ഒരു നൂതനാശയം അവതരിപ്പിച്ചത്. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിൽ അനധികൃത റെക്കോർഡിങ്ങുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ടാണ് 'ഡിജിറ്റൽ കോണ്ടം' എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മുറിക്കുള്ളിലെ എല്ലാ ഉപകരണങ്ങളുടെയും ക്യാമറകളും മൈക്രോഫോണുകളും ബ്ലോക്ക് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന CAMDOM ആപ്പാണ് കമ്പനി 'ഡിജിറ്റൽ കോണ്ടം' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ആർക്കും അനുവാദമില്ലാതെ ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ കഴിയില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. ആരെങ്കിലും ഈ ആപ്പ് പ്രവർത്തനരഹിതമാക്കാൻ ശ്രമിച്ചാൽ പ്രത്യേക അലാറം മുഴങ്ങുന്നത് ഉൾപ്പടെയുള്ള ഒരു സുരക്ഷാ നടപടിയാണ് ആപ്പ് അവതരിപ്പിക്കുന്നത്.
undefined
സ്മാർട്ട് ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം അറിയാതെ തന്നെ നിരവധി വിവരങ്ങൾ അവയിലേക്ക് സംഭരിക്കപ്പെടുന്നുണ്ടെന്നും ഇത്തരം വിവരങ്ങളിൽ പലതും വളരെ സെൻസിറ്റീവായ കാര്യങ്ങൾ ആണെന്നുമാണ് ആപ്പിൻ്റെ ഡെവലപ്പർ ഫെലിപ്പ് അൽമേഡ ഒരു പ്രസ്താവനയിൽ പറഞ്ഞത്.
നമ്മുടെ അനുവാദമോ സമ്മതമോ കൂടാതെ വിവരങ്ങൾ ശേഖരിക്കപ്പെടുന്നതിൽ നിന്നും ആളുകളെ സംരക്ഷിക്കാൻ ബ്ലൂടൂത്ത് ഉപയോഗിച്ച് ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാൻ കഴിയുന്ന ഒരു ആപ്പാണ് തങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ ലളിതമാണ് CAMDOM ആപ്പ് ഉപയോഗിക്കാൻ എന്ന് കമ്പനി വിശദീകരിച്ചു. സ്വകാര്യനിമിഷങ്ങളിൽ, ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകളിലെ വെർച്വൽ ബട്ടൺ അമർത്തി എല്ലാ ക്യാമറകളും മൈക്രോഫോണുകളും ബ്ലോക്ക് ചെയ്യാൻ സാധിക്കും. ആരെങ്കിലും ആപ്പ് തടസപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ, അനാവശ്യ റെക്കോർഡിംഗിൻ്റെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഒരു അലാറം ഓണാകും.
ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ തടയാൻ ആപ്പിന് കഴിയും. ഈ ആപ്പ് ഇപ്പോൾ ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നും, iOS-നായി ഉടൻ തന്നെ ഒരു ആപ്പ് ലോഞ്ച് ചെയ്യാൻ പദ്ധതിയിടുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.