പ്രായം കുറയ്ക്കാൻ 18 അടവും പയറ്റി ബ്രയാൻ ജോൺസൺ; കോടീശ്വരന്റെ കിടപ്പുമുറിയിൽ ഉള്ളത് ആകെ ഈ 3 വസ്തുക്കൾ മാത്രം

By Web Team  |  First Published Sep 24, 2023, 4:04 PM IST

തന്റെ കിടപ്പുമുറി താൻ ഉറങ്ങുന്നതിനു മാത്രമായാണ് ഉപയോഗിക്കുന്നതെന്നും വായനയോ ടിവി കാണല്ലോ പോലുള്ള ഏതെങ്കിലും തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ ജോലികൾ ചെയ്യുന്നതിനോ ഉപയോഗിക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു.


സ്വന്തം ശാരീരിക പ്രായം കുറയ്ക്കുന്നതിനായുള്ള ചികിത്സകൾക്കും പരീക്ഷണങ്ങൾക്കുമായി ഓരോ വർഷവും കോടികൾ മുടക്കുന്ന സാങ്കേതിക സംരംഭകനാണ്  ബ്രയാൻ ജോൺസൺ. 

ബയോടെക് സിഇഒ ആയ ബ്രയാൻ ജോൺസൺ കഴിഞ്ഞ കുറച്ചു കാലങ്ങളായി തൻറെ ശാരീരിക പ്രായത്തെ 46 -ൽ നിന്നും 18 -ലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രോജക്ട് ബ്ലൂ പ്രിന്റ് എന്ന പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിനായി ഓരോ വർഷവും അദ്ദേഹം ചെലവഴിക്കുന്നത് 16 കോടിയിലധികം രൂപയാണ്. പ്രായം കുറയ്ക്കാനുള്ള അദ്ദേഹത്തിൻറെ ഈ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇതിനോടകം തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Latest Videos

undefined

ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഏറെ കൗതുകകരമായ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഏതാണ്ട് പൂർണ്ണമായും ശൂന്യമായ ഒരു കിടപ്പുമുറിയിൽ ആണത്രേ ഇദ്ദേഹം രാത്രിയിൽ കിടന്നുറങ്ങുന്നത്. ആകെ 3 വസ്തുക്കൾ മാത്രമാണ് ഈ കോടീശ്വരന്റെ കിടപ്പുമുറിയിൽ ഉള്ളത്. കിടക്കാനായി ഒരു കിടക്ക, മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ലേസർ ഫേസ് ഷീൽഡ്, രാത്രികാല ഉദ്ധാരണം അളക്കാൻ  ജനനേന്ദ്രിയത്തിൽ ഘടിപ്പിക്കാനുള്ള ഉപകരണം എന്നിവയാണ് ആ മൂന്നു വസ്തുക്കൾ. 

തന്റെ കിടപ്പുമുറി താൻ ഉറങ്ങുന്നതിനു മാത്രമായാണ് ഉപയോഗിക്കുന്നതെന്നും വായനയോ ടിവി കാണല്ലോ പോലുള്ള ഏതെങ്കിലും തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ ജോലികൾ ചെയ്യുന്നതിനോ ഉപയോഗിക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാത്രി 8. 30 ന് ഉറങ്ങാൻ കിടക്കുമെന്നും പുലർച്ചെ ആറുമണിക്ക് മുൻപായി ഉണരും എന്നുമാണ് ഇദ്ദേഹം പറയുന്നത്. കിടക്കാൻ പോകുന്നതിനു മുൻപായി മകനോടൊപ്പം അല്പസമയം പുറത്ത് ചിലവഴിക്കുന്നതും തൻറെ പതിവാണെന്നും ഇദ്ദേഹം പറയുന്നു.

ദിവസേന 100 -ലധികം ഗുളികകൾ കഴിക്കുക, തലയോട്ടിയിൽ ചുവന്ന വെളിച്ചം കിട്ടുന്നതിനായി ഒരു തൊപ്പി ധരിക്കുക, കർശനമായ ഭക്ഷണക്രമം, തീവ്രമായ വ്യായാമം, രക്തപരിശോധന, അൾട്രാസൗണ്ട്, എംആർഐ തുടങ്ങിയ മാർഗങ്ങളിലൂടെ ശരീരത്തിന്റെ പ്രായം അളക്കുക തുടങ്ങിയവയൊക്കെയാണ് ഇദ്ദേഹം തന്റെ ദിനചര്യയുടെ ഭാഗമാക്കിയിരിക്കുന്ന മറ്റു കാര്യങ്ങൾ.

click me!