വരന് സ്വന്തം കാലുകൊണ്ട് ഭക്ഷണം വിളമ്പുന്ന വധു; ഇതുമൊരു ഇന്ത്യന്‍ ആചാരമാണ് !

By Web Team  |  First Published Feb 17, 2024, 4:53 PM IST

രാജസ്ഥാനിലെ സിസോദിയ രാജവംശവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ ഇവര്‍ ബുദ്ധന്‍റെ വംശാവലിയോ മംഗോള്‍ വംശജരോ ആണെന്ന് വാദിക്കുന്നു,



ന്ത്യന്‍ സംസ്കാരം പുരുഷാധിപത്യ സംസ്കാരമാണ്. അവിടെ പുരുഷനാണ് ഒരു കുടുംബത്തിന്‍റെ നാഥന്‍. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും രണ്ടാം സ്ഥാനമാണ്. കുടുംബത്തില്‍ സ്ത്രീയുടെ ജീവിതം അവളുടെ ഭര്‍ത്താവിനെ ചുറ്റിയാണ്. 'ഭര്‍ത്താവ് പൂജ്യനീയ'നാണെന്ന് സമൂഹം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഹിന്ദുസമൂഹത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളോട് ഏറെ സാമ്യമുണ്ടെങ്കിലും വ്യത്യസ്തമായ ജീവിത രീതികള്‍ പിന്തുടരുന്ന ഒരു സമൂഹമുണ്ട്. അവരാണ് തരു ഗോത്രം (Tharu Tribe). തരു ഗോത്രത്തില്‍ സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് വരനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്, തന്‍റെ കാലുകള്‍ കൊണ്ട് വരന് ഭക്ഷണം നല്‍കിയാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും തരു ഗോത്രത്തിന്‍റെ ഒരാചാരമാണിത്. 

ഭയം അസ്ഥിയിലൂടെ കയറും....; ആക്രമിക്കാനെത്തിയ കാട്ടാനയെ തടയുന്ന ഫോറസ്റ്റ് ഗൈഡിന്‍റെ വീഡിയോ വൈറല്‍ !

Latest Videos

തരു ഗോത്രത്തിന്‍റെ ഇടയിലെ വിവാഹ രീതികള്‍ മറ്റ് ഹിന്ദു സമൂഹത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് പത്രപ്രവര്‍ത്തകനായ രാജേഷ് ജോഷി പറയുന്നു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധു ആദ്യമായി ഭക്ഷണമുണ്ടാക്കിയ ശേഷം തന്‍റെ ഭര്‍ത്താവിന് ഭക്ഷണം വിളമ്പേണ്ടത് കൈ കൊണ്ടല്ല, മറിച്ച് കാലുകൊണ്ടാണ്. വധുവിന് തിലകം ചാര്‍ത്തല്‍, വിവാഹ ചടങ്ങിനിടെ വരന്‍ കഠാരയും തലപ്പാവും ധരിക്കുക എന്നീ ചടങ്ങുകളുമുണ്ട്. മറ്റ് ആചാരങ്ങള്‍ക്കായി സഖു വൃക്ഷത്തെ ആരാധിക്കുന്നു.  അപ്‌ന പരയ അല്ലെങ്കിൽ ഖനൗരി എന്നറിയപ്പെടുന്ന വിവാഹ നിശ്ചയ ചടങ്ങ് ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം ബാത്ത് കാട്ടി എന്ന സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനക്കാരനാണ് വിവാഹ തീയതി നിർണ്ണയിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ തരു ഗോത്രത്തിൽ സ്ത്രീകൾക്ക് ഉയർന്ന പദവിയുണ്ട്, ബലിപീഠങ്ങളിൽ ശിവനെയും കാളിയെയും ഇവര്‍ ആരാധിക്കുന്നു.

ടോയ്‌ലറ്റ് ഉപയോഗിച്ചു പക്ഷേ... ; ആദ്യ ദിവസം തന്നെ ജോലി നഷ്ടമായതെങ്ങനെയെന്ന് പരിതപിച്ച് യുവാവ്

താർ മരുഭൂമിയിൽ നിന്ന് പല കാലങ്ങളിലായി നേപ്പാളിലേക്ക് കുടിയേറിയവരാണ് തരു ഗോത്രക്കാര്‍. ഇന്ന് ഇന്ത്യയിലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും നേപ്പാളിലും തരു ഗോത്രക്കാര്‍ താമസിക്കുന്നു.  ചമ്പാരൻ, ബിഹാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി എന്നിവിടങ്ങളിലാണ്  ഇവരെ പ്രധാനമായും കാണാന്‍ കഴിയുക. ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ ഖാത്തിമ, കിച്ച, നാനക്മട്ട, ഉദ്ദം സിംഗ് നഗറിലെ സിതാർഗഞ്ച് എന്നിവിടങ്ങളിലെ 141 ഗ്രാമങ്ങളിലാണ് ഇവർ താമസിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ ഏറ്റവും വലിയ ഗോത്രവർഗമാണ് തരു ഗോത്രം. രാജസ്ഥാനിലെ സിസോദിയ രാജവംശവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ ഇവര്‍ ബുദ്ധന്‍റെ വംശാവലിയോ മംഗോള്‍ വംശജരോ ആണെന്ന് വാദിക്കുന്നു, മംഗോളിയൻ അധിനിവേശത്തെ തുടര്‍ന്ന് ഹിമാലയത്തില്‍ നിന്നും സമതലങ്ങളിലേക്ക് നീങ്ങിയ വംശമാണ് ഇതെന്ന് ചില ചരിത്രകാരന്മാരും വാദിക്കുന്നു. 

സൈനികന്‍റെ ഭാര്യയുമായി 'ഡേറ്റിംഗ്' ക്രിമിനല്‍ കുറ്റം; ചൈനയില്‍ യുവാവിന് 10 മാസം തടവ് !
 

click me!