അനസ്തേഷ്യ നൽകിയ യുവതി ശസ്ത്രക്രിയ നടക്കുമ്പോൾ മയക്കത്തിലായിരുന്നു. അതിനിടെ രഹസ്യമായി പകർത്തിയ വീഡിയോയാണ് ചൈനയിലെ സോഷ്യൽ മീഡിയയായ ഡുയിനിലടക്കം പ്രചരിച്ചത് എന്നാണ് ആരോപണം.
സ്തനങ്ങളുടെ വലിപ്പം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും മറ്റുമായി ഇന്ന് ഒരുപാട് ശസ്ത്രക്രിയകളുണ്ട്. നേരത്തെ സെലിബ്രിറ്റികളാണ് ഇത്തരം ശസ്ത്രക്രിയകൾ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇന്ന് അതല്ലാതെ തന്നെ നിരവധി സ്ത്രീകൾ ബ്രെസ്റ്റ് ഇംപ്ലാൻറ് സർജറികൾ (Breast Implant Surgery) ചെയ്യാറുണ്ട്. ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ സ്തനസൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
അനസ്തേഷ്യ നൽകിയ യുവതി ശസ്ത്രക്രിയ നടക്കുമ്പോൾ മയക്കത്തിലായിരുന്നു. അതിനിടെ രഹസ്യമായി പകർത്തിയ വീഡിയോയാണ് ചൈനയിലെ സോഷ്യൽ മീഡിയയായ ഡുയിനിലടക്കം പ്രചരിച്ചത് എന്നാണ് ആരോപണം. ഗാവോ എന്ന സർനെയിമിൽ അറിയപ്പെടുന്ന യുവതിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് ശസ്ത്രക്രിയകളുടെ വീഡിയോകൾ ആളുകളറിയാതെ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ടത്രെ.
undefined
ജനുവരിയിൽ മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ വച്ചാണത്രെ ഗാവോയ്ക്ക് ശസ്ത്രക്രിയ ചെയ്തത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വീഡിയോ തൻ്റെ സ്വകാര്യതയെ ഗുരുതരമായി ലംഘിച്ചിരിക്കുകയാണെന്നാണ് ഗാവോ പറഞ്ഞത്. വീഡിയോയിൽ തന്നെ വ്യക്തമായി തിരിച്ചറിയാൻ കഴിയും. ആരാണ് ഈ വീഡിയോ പകർത്തിയത് അയാളെ കുറിച്ചുള്ള വിവരങ്ങൾ താൻ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരത് നൽകാൻ തയ്യാറായില്ല. ഇത് ചെയ്തയാൾ തന്നോട് മാപ്പ് പറയണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവതി ആരോപിക്കുന്നു.
ആശുപത്രിയാകട്ടെ പലതരത്തിലുള്ള ന്യായീകരണങ്ങളാണ് നടത്തിയത്. ആശുപത്രിയിലുള്ള ആരുമല്ല ദൃശ്യങ്ങൾ പകർത്തിയത്. സിസിടിവി ദൃശ്യങ്ങൾ മൂന്നുമാസം കൂടുമ്പോൾ ഡിലീറ്റ് ചെയ്യാറുണ്ടെന്നും അതിനാൽ ആളെക്കണ്ടെത്താനാകില്ല എന്നുമൊക്കെയാണ് ആശുപത്രി പറയുന്നത്.
ഓപ്പറേഷൻ തിയറ്റർ പോലെ സുരക്ഷിതമായ ഒരു സ്ഥലത്ത് എങ്ങനെയാണ് ഇത്തരം അവകാശലംഘനങ്ങളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നടക്കുന്നത് എന്നാണ് ഗാവോ ചോദിക്കുന്നത്.