പഴകിയ പെസ്റ്റോ കഴിച്ചു; ബ്രസീലിയൻ യുവതി കിടപ്പിലായത് ഒരു വർഷം !

By Web Team  |  First Published Sep 30, 2023, 4:29 PM IST

ഭക്ഷണം കഴിച്ചതിന് ശേഷം തുടർച്ചയായി 11 മണിക്കൂറോളം ഉറങ്ങിയെന്നാണ് ഡൊറാലിയസ് പറയുന്നത്. നീണ്ട ഉറക്കത്തിന് ശേഷം ഉണർന്നപ്പോൾ തനിക്ക് ശാരീരികമായി പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും അവിടെയെത്തിയപ്പോഴേക്കും തന്‍റെ ശരീരത്തിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരുന്നു. 



ഴകിയ ഭക്ഷണ ഉൽപ്പന്നങ്ങൾ ഒരിക്കലും കഴിക്കരുത്, കാരണം അതിന്‍റെ അനന്തരഫലങ്ങൾ മാരകമായേക്കാം. അതുകൊണ്ട് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അതിന്‍റെ ഉപയോഗിക്കാന്‍ കഴിയുന്ന അവസാന തീയതി കൃത്യമായി പരിശോധിക്കണമെന്ന് പറയുന്നത്. ബ്രസീലിൽ നടന്ന ഒരു സംഭവത്തിൽ കാലപ്പഴക്കം ചെന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് പക്ഷാഘാതം ബാധിച്ച 47 കാരിയായ ഒരു സ്ത്രീ കിടപ്പിലായത് ഒരു വർഷത്തോളം. ബ്രസീലിലെ ഒരു മാർക്കറ്റിൽ നിന്ന് വാങ്ങിയ കാലഹരണപ്പെട്ട പെസ്റ്റോ കഴിച്ചാണ് ഇവർ ഒരു വർഷത്തിലേറെയായി കിടപ്പിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡൊറാലിയസ് കാർനെറോ സോബ്രേറിയ ഗോസ് എന്ന സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്.

മറ്റൊരു സ്ത്രീക്ക് ഒപ്പം പോകാന്‍ കാമുകിക്ക് മുമ്പില്‍ യുവാവിന്‍റെ തട്ടിക്കൊണ്ട് പോകൽ നാടകം; ട്വിസ്റ്റ് !

Latest Videos

2021 ഡിസംബർ 31-ലാണ് ഇവർ പെസ്റ്റോ വാങ്ങിയത്. കഴിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്നത് അവർ സൂക്ഷിച്ചു. പിന്നീട് ആഴ്ചകൾക്ക് ശേഷം 2022 ജനുവരി അവസാനത്തോടെ ബാക്കിയുണ്ടായിരുന്നതും അവര്‍ കഴിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനത്തിന്‍റെ ബാക്കി കേടായതായി തനിക്ക് തോന്നിയില്ലെന്നും രുചിയിലോ മണത്തിലോ യാതൊരുവിധത്തിലുള്ള മാറ്റങ്ങളും ഇല്ലായിരുന്നുവെന്നും ഇവർ ജാം പ്രസ്സിനോട് പറഞ്ഞു. അതുകൊണ്ടാണ് ധൈര്യപൂർവ്വം താൻ അത് കഴിച്ചതെന്നും പക്ഷേ, അതിന് ശേഷം നടന്നതൊന്നും തനിക്കറിയില്ലെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. ആ ഭക്ഷണം കഴിച്ചതിന് ശേഷം തുടർച്ചയായി 11 മണിക്കൂറോളം ഉറങ്ങിയെന്നാണ് ഡൊറാലിയസ് പറയുന്നത്. നീണ്ട ഉറക്കത്തിന് ശേഷം ഉണർന്നപ്പോൾ തനിക്ക് ശാരീരികമായി പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും അവിടെയെത്തിയപ്പോഴേക്കും തന്‍റെ ശരീരത്തിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

അന്ന് വേട്ടയാടപ്പെട്ടു, ഇന്ന് വോട്ട് ബാങ്കും തീവ്രവാദവും; കാനഡയിലെ സിഖ് വംശജരുടെ കഥ

സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തിയ തനിക്ക് പിന്നീട് തന്‍റെ ശരീരം അൽപം പോലും ചലിപ്പിക്കാൻ സാധിക്കാതെ വന്നു. തന്‍റെ അവസ്ഥ കണ്ട് ആശുപത്രി ജീവനക്കാരാണ് സാഹയത്തിനെത്തിയതെന്നും അവര്‍ പറഞ്ഞു. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തു ശരീരത്തിന്‍റെ നാഡികളെ ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന അപൂർവമായ ബോട്ടുലിസം എന്ന രോഗമാണ് ഡോറാലിയസിന് പിടിപ്പെട്ടത്. ഇതിന് കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിച്ചത് കാലഹരണപ്പെട്ട ഭക്ഷണം ഉപയോഗിച്ചതായിരുന്നു. ബോട്ടുലിസം പലപ്പോഴും ഭക്ഷണത്തിൽ കാണപ്പെടുന്ന ബാക്ടീരിയകളുടെ ഫലമാണ്. ഡോറാലിയസിന്‍റെ കാര്യത്തിൽ, തെറ്റായി സംഭരിച്ച പെസ്റ്റോയിൽ ബാക്ടീരിയ പെരുകിയിരിക്കുമെന്നാണ് ഡോക്ടർമാരുടെ നിഗമനം. നീണ്ട ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ ഇവരുടെ ചലനശേഷി ഭാഗികമായി തിരിച്ചുകിട്ടിയെങ്കിലും പൂർണ്ണമായും ആരോഗ്യകരമായ അവസ്ഥയിലേക്ക് ഇവർ എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്കറിന്‍റെ സഹായത്തോടെയാണ് ഇന്ന് ഡൊറാലിയസ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!