'എൽ നിനോ' കളി തുടങ്ങി, വെന്തുരുകി ബ്രസീല്‍; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍

By Web TeamFirst Published Nov 22, 2023, 12:08 PM IST
Highlights

 ബ്രസീലില്‍, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.  44.8 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.  

കാലാവസ്ഥാ വ്യതിയാനം അതിശക്തമായ പ്രത്യാഘാതങ്ങള്‍ ഭൂമിയില്‍ സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലായി ബ്രസീലില്‍, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.  44.8 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ബ്രസീലില്‍ രേഖപ്പെടുത്തിയത്.  ബ്രസീലിന്‍റെ തെക്ക്-കിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിലെ അറകുവായ് നഗരത്തിലാണ് ഞായറാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം ശക്തമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എൽ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവുമാണ് അഭൂതപൂർവമായ ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഏങ്കിലും ഈ ആഴ്ച ചൂടിന് അല്പം ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയുള്ളൂവെന്ന് സിഎൻഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തു. 2005-ൽ രാജ്യത്തെ മുൻകാല റെക്കോർഡായ 44.7 ഡിഗ്രി സെൽഷ്യസിനെയാണ് അറസുവയിലെ ഉയർന്ന താപനിലയായ 44.8 ഡിഗ്രി സെൽഷ്യസ് മറികടന്നതെന്ന് സർക്കാർ ഏജൻസി അറിയിച്ചു. ചൂട് കൂടിയതോടെ വാട്ടര്‍ തീം പാര്‍ക്കുകളിലും കടല്‍ത്തീരങ്ങളിലും സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചു. '

Latest Videos

റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയ സൈനിക വിമാനം കടലില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

തെക്കന്‍ അര്‍ദ്ധഗോളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ റെഡ് അലര്‍ട്ടുകള്‍ ഉയര്‍ന്നത് ഈ വര്‍ഷത്തെ വേനല്‍ അതിശക്തമായിരിക്കുമെന്ന മുന്നറിയിപ്പ് കൂടിയായി. ചൂട് കൂടിയതിന് പിന്നാലെ രാജ്യത്തെ ഊര്‍ജ്ജ ഉപയോഗം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു.  കഴിഞ്ഞ വെള്ളിയാഴ്ച റിയോ ഡി ജനീറോയിൽ നടക്കേണ്ടിയിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ഗാനമേളയ്ക്ക് മുമ്പ് ഒരു ആരാധകന്‍ മരിച്ചതിനെ തുടര്‍ന്ന് ഗാനമേള റദ്ദാക്കിയിരുന്നു. അതികഠിനമായ ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ചതാണ് മരണകാരണമായി പറയുന്നത്. 23 കാരിയായ അന ക്ലാര ബെനവിഡെസ് മച്ചാഡോയാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു. 

സ്വപ്നമോ യാഥാര്‍ത്ഥ്യമോ?; വീടിന്‍റെ സീലിംഗിൽ നിന്നും ഒന്നിന് പുറകെ ഒന്നായി കൂറ്റന്‍ പെരുമ്പാമ്പുകൾ താഴേക്ക് !

കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്തെ ശരാശരി താപനില ഇതുവരെ രേഖപ്പെടുത്തിയ ശരാശരിയേക്കാൾ കൂടുതലായിരുന്നുവെന്ന് രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട ഔദ്യോഗിക പഠനം കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും അതിശക്തമായ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുമെന്ന് മുമ്പ് തന്നെ പഠനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ചില പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗങ്ങളാണെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്കും പൊടിക്കാറ്റിനും ഇത് കാരണമാകും. ഭൂമി ഇപ്പോള്‍ എല്‍ നിനോ കാലാവസ്ഥാ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇത് ആഗോള താപനില ഉയര്‍ത്തുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതിന്‍റെ ഭാഗമായി ആര്‍ട്ടിക്കിലും അന്‍റാട്ടിക്കിലും ചൂട് കൂടുകയും ഐസ് തണുക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇത് താഴ്ന്ന കര പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

3.8 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ സൈനികനെ വെടിവച്ചിട്ട് യുക്രൈന്‍ സ്നൈപ്പര്‍; അതും റെക്കോര്‍ഡ് !

click me!