ജോലിയുപേക്ഷിച്ച് തനിക്കൊപ്പം 'ആ ജീവിത'ത്തിലേക്ക് വരൂ, ഇല്ലെങ്കിൽ പിരിയാമെന്ന് കാമുകൻ, എന്തുചെയ്യുമെന്ന് കാമുകി

By Web Team  |  First Published Nov 5, 2024, 1:30 PM IST

തനിക്ക് ഈ ജോലി ഇഷ്ടമാണ്, താനത് നന്നായി ചെയ്യുന്നുമുണ്ട്. എന്നാൽ, 27 -കാരനായ തന്റെ കാമുകൻ പറയുന്നത് താനൊരു അടിമ ജീവിതമാണ് നയിക്കുന്നത് എന്നാണ് എന്നും 25 -കാരിയായ യുവതി തന്റെ പോസ്റ്റിൽ പറയുന്നു.


എല്ലാവർക്കും രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിൽ പോയിരുന്നു ജോലി ചെയ്യുന്നത് ഇഷ്ടമാവണം എന്നില്ല. കോർപറേറ്റ് ജോലികളുടെ പ്രത്യേകത തന്നെ അതാണ്. നമ്മുടെ ഒരു ദിവസത്തിന്റെ ഏറിയ പങ്കും നാം ചെലവഴിക്കുക ഓഫീസിൽ തന്നെയാവും എന്നത്. എന്നാൽ, ഇന്നത്തെ ലോകത്ത് ജീവിക്കാൻ അത്തരം ഒരു ജോലി കൂടിയേ തീരൂ. 

അതുമായി ബന്ധപ്പെട്ട് ഒരു യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. യുവതിക്കല്ല, മറിച്ച് യുവതിയുടെ കാമുകനാണ് യുവതി അങ്ങനെ ഒരു ജോലിക്ക് പോകുന്നതിനോട് വിയോജിപ്പ്. ആ ജോലി ഉപേക്ഷിക്കണം എന്നാണത്രെ യുവാവിന്റെ ആവശ്യം. യുവാവ് പറയുന്നത് ഇതൊക്കെ കാപിറ്റലിസത്തിന്റെ കളിയാണ് എന്നും അതിൽ വീണുപോകരുത് എന്നുമാണ്. മറിച്ച് ജോലിയൊക്കെ ഉപേക്ഷിച്ച്, വളരെ ശാന്തമായ അധികം ടെക്നോളജിയും മറ്റുമൊന്നും ഉപയോ​ഗിക്കാത്ത, അവരവർക്കുള്ള ആഹാരസാധനങ്ങളൊക്കെ സ്വയമുണ്ടാക്കി ഒരു ജീവിതം നയിക്കണം എന്നാണ് യുവാവിന്റെ ആ​ഗ്രഹമത്രെ. 

Latest Videos

undefined

തനിക്ക് ഈ ജോലി ഇഷ്ടമാണ്, താനത് നന്നായി ചെയ്യുന്നുമുണ്ട്. എന്നാൽ, 27 -കാരനായ തന്റെ കാമുകൻ പറയുന്നത് താനൊരു അടിമ ജീവിതമാണ് നയിക്കുന്നത് എന്നാണ് എന്നും 25 -കാരിയായ യുവതി തന്റെ പോസ്റ്റിൽ പറയുന്നു. ആ ജോലി ഉപേക്ഷിച്ചുകൊണ്ട് സ്വയം കണ്ടെത്തണം എന്നാണത്രെ യുവാവിന്റെ ആവശ്യം. എന്നാൽ, യുവതിക്ക് തന്റെ കാമുകൻ പറയുന്നത് പോലെ ജോലി ഉപേക്ഷിക്കാൻ താല്പര്യമില്ല. 

ജോലി ഉപേക്ഷിച്ചില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കും എന്നാണത്രെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവാവ് പറഞ്ഞത്. എന്നാൽ, മിക്കവാറും ബില്ലുകളും വാടകയും എല്ലാം അടച്ചുപോകുന്നത് തന്റെ ശമ്പളം കൊണ്ടാണ് അല്ലാതെ കാമുകന്റെ അല്ലറച്ചില്ലറ സൈഡ്പരിപാടികൾ കൊണ്ടല്ല എന്നാണ് യുവതി പറയുന്നത്. 

യുവതി ആകെ കൺഫ്യൂഷനിലാണ്. ചിലരൊക്കെ തന്നോട് പറയുന്നത്, കാമുകൻ പറയുന്നത് കേൾക്കുന്നതാണ് നല്ലത്, ജീവിതത്തിന്റെ നല്ല സമയമാണ് ഇല്ലെങ്കിൽ നഷ്ടമാവുക എന്നാണ്. എന്നാൽ, ചിലർ പറയുന്നത്, അയാളുടെ ഫാന്റസിക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കരുത് എന്നാണ്. തനിക്ക് എന്ത് ചെയ്യണം എന്ന് മനസിലാവുന്നില്ല എന്നാണ് യുവതി പറയുന്നത്. 

കാമുകൻ പറയുന്ന ജീവിതവും നല്ലതാണ്. എന്നാൽ, ആ ജീവിതം നന്നായി ജീവിക്കാനുള്ള കഴിവും പ്രാപ്തിയും അയാൾക്കുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നാണ് ഒരു വിഭാ​ഗം കമന്റിൽ അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റ് ചിലർ അഭിപ്രായപ്പെട്ടത് അയാളെ അയാളുടെ വഴിക്ക് വിട്ടേക്കൂ, ജോലി ഉപേക്ഷിക്കാൻ നിൽക്കരുത്, കയ്യിൽ കാശില്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടിലായിപ്പോവും എന്നാണ്. 

ലഞ്ചെടുക്കാൻ മറന്നത് നന്നായി, തൊഴിലാളിക്ക് 25 കോടി ലോട്ടറിയടിച്ചത് അപ്രതീക്ഷിതമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!