ഇരുമ്പ് ഗേറ്റില്‍ വലിഞ്ഞ് കയറിയ കുട്ടിയുടെ ശരീരത്തിലേക്ക് കമ്പി കുത്തിക്കയറി; പിന്നീട് സംഭവിച്ചത് !

By Web Team  |  First Published Jun 10, 2023, 5:53 PM IST

ഗേറ്റിന് മുകളില്‍ ഇരുന്നിരുന്ന കുട്ടി അനങ്ങിയാല്‍ കൂടുതല്‍ ആഴത്തിലേക്ക് കമ്പികയറിയേക്കാമെന്നതിനാല്‍ അവന്‍ അവിടെ നിന്നും അനങ്ങിയില്ല. ഇതിനിടെ കുട്ടിയുടെ അച്ഛനും അമ്മയും കുട്ടിയുടെ സമീപത്തെത്തുകയും അവനെ ആശ്വസിപ്പിക്കുകയും  ചെയ്തു.  



കുട്ടികള്‍ തങ്ങളുടെ സ്വതസിദ്ധമായ നിഷ്ക്കളങ്കതയില്‍ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. മലേഷ്യയില്‍ നടന്ന അത്തരമൊരു സംഭവത്തെ കുറിച്ചാണ്. ഒരു കുട്ടി തന്‍റെ വീടിന്‍റെ ഇരുമ്പ് ഗേറ്റില്‍ തൂങ്ങി കളിക്കുകയായിരുന്നു. പെട്ടെന്ന് അവന്‍റെ കാല് വഴുതുകയും ഗേറ്റിന് ഘടിപ്പിച്ചിരുന്ന ഒരു കമ്പി അവന്‍റെ ശരീരത്തിലേക്ക് തുളഞ്ഞ് കയറുകയുമായിരുന്നു. ഗേറ്റിന് മുകളിലായിരുന്നു ഈ സമയം കുട്ടി. അവന് അവിടെ നിന്നും അനങ്ങാന്‍ പോലും കഴിഞ്ഞില്ല.  സ്വാഭാവികമായും കുട്ടി വലിയ ശബ്ദത്തില്‍ നിലവിളിക്കുകയും വീട്ടില്‍ നിന്നും അവന്‍റെ അച്ഛനും അമ്മയും ഇറങ്ങിവരികയും ചെയ്തു. 

ഗേറ്റിന് മുകളില്‍ ഇരുന്നിരുന്ന കുട്ടി അനങ്ങിയാല്‍ കൂടുതല്‍ ആഴത്തിലേക്ക് കമ്പികയറിയേക്കാമെന്നതിനാല്‍ അവന്‍ അവിടെ നിന്നും അനങ്ങിയില്ല. ഇതിനിടെ കുട്ടിയുടെ അച്ഛനും അമ്മയും കുട്ടിയുടെ സമീപത്തെത്തുകയും അവനെ ആശ്വസിപ്പിക്കുകയും  ചെയ്തു.  ഈ സമയമത്രയും അവന്‍ ഇരുന്നിടത്ത് നിന്ന് അനങ്ങാതിരുന്നു. ഇതിനാല്‍ അവന്‍റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ സംഭവിച്ചില്ല. ഒടുവില്‍ കമ്പികള്‍ക്കിടിയില്‍ കുരുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സിന്‍റെ സഹായം തേടേണ്ടിവന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തേക്ക്  സെലാംഗൂർ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിലെ പത്തോളം ഉദ്യോഗസ്ഥരെത്തി. കുട്ടിയുടെ ശരീരത്തില്‍ ഏതാണ്ട് 15 സെന്‍റീ മീറ്റര്‍ ആഴത്തില്‍ കമ്പി തുളച്ച് കയറിയിരുന്നുന്നെന്നും അതിനാല്‍ കിട്ടിയുടെ നില ഗുരുതരമാണെന്നും ഫയര്‍ ആന്‍ഡ് റെസ്ക്യു സംഘം അറിയിച്ചു. 

Latest Videos

യൂണികോണ്‍ ഇന്ത്യയില്‍? അല്ല, 'സ്റ്റാര്‍ട്ടപ്പ് കോണ്‍' എന്ന് നെറ്റസണ്‍സ് !

ഒടുവില്‍ ഗേറ്റില്‍ നിന്നും കമ്പി മുറിച്ചെടുത്ത് കമ്പിയോട് കൂടിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടനെ അടിയന്തര സാഹചര്യം പരിഹഗണിച്ച് ഡോക്ടര്‍മാര്‍ കുട്ടിക്ക് ഉടനടി ശസ്ത്രക്രിയ നടത്തി. അപ്പോഴേക്കും കുട്ടിയുടെ ശരീരത്തില്‍ നിന്നും ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. കുട്ടി സ്ഥരമായി ഗേറ്റില്‍ കയറി കളിക്കാറുണ്ടായിരുന്നെന്നും അന്ന് കുട്ടിയുടെ നിര്‍ഭാഗ്യ ദിവസമായിരുന്നെന്നും  അയല്‍വാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്ക് പലപ്പോഴും വലിയവരുടെ യുക്തി മനസിലാകില്ല. അതിനാല്‍ തന്നെ തനിക്ക് ശരിയെന്നും സാധ്യമെന്നും കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ പ്രത്യേക താത്പര്യം കാണിക്കുന്നു. അതിനാല്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും അപകടങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതും മുതിര്‍ന്നവരുടെ ചുമതലകളാണ്. 

പാട്ട് കേട്ട് കുളിച്ചതിന് മാപ്പെഴുതിപ്പിച്ചു; 'കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ സുരക്ഷാ ജയിലുകള്‍ക്ക് സമമെന്ന്'

click me!