പെട്ടിയില്‍ എന്താണെന്ന് അറിയില്ലെങ്കിലും വലിയ തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഇതിനകം പരന്നു. പോപ്പുലര്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടവതാകാം ഉള്ളടക്കമെന്ന് ചിലര്‍.
യുഎസിലെ സൗത്ത് കരോലിനയിലെ ഫോറസ്റ്റ് ഏക്കറിലുള്ള റിച്ച്‌ലാൻഡ് മാള്‍ പൊളിച്ച് പണിയുന്നതിനിടെ ഒരു ചരിത്ര പുരാവസ്തു കണ്ടെത്തി. 2000-ൽ മാളിന്‍റെ ഉദ്ഘാടന വേളയിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു ടൈം ക്യാപ്‌സ്യൂൾ ആയിരുന്നു അത്., മാള്‍ പൊളിക്കാനെത്തിയ തൊഴിലാളികളാണ് ഈ ക്യാപ്‌സ്യൂൾ കണ്ടെത്തിയത്. ഈ ടൈം ക്യാപ്സ്യൂള്‍ പെട്ടിയില്‍ 2033 ജനുവരി 20-ന് പെട്ടി തുറക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു.
പെട്ടിയില്‍ എന്താണെന്ന് അറിയില്ലെങ്കിലും വലിയ തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഇതിനകം പരന്നു. പോപ്പുലര്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടവതാകാം ഉള്ളടക്കമെന്ന് ചിലര്‍. മറ്റ് ചിലര്‍ കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാകാമെന്ന് വാദിക്കുന്നു. എന്നാല്‍ ഏതെങ്കിലും കുടുംബത്തെ കുറിച്ചോ വ്യക്തിയെ കുറിച്ചോ ഉള്ള സന്ദേശങ്ങളാകാമെന്നും വാദിക്കുന്നവരുമുണ്ട്. ലഭിച്ച ഇരുമ്പ് പെട്ടിയുടെ പുറത്ത് എഡി 2000 ജനുവരി 20 നാണ് സ്ഥാപിച്ചതെന്നും എഡി 2033 ജനുവരി 20 ന് തുറക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
'മണവാളന്മാര്‍ ഒരേ പൊളി....'; വൈറല്‍ ലുങ്കി ഡാന്‍സ് വിത്ത് മൈക്കിള്‍ ജാക്സണ്‍ കാണാം
Fun little treasure from the Richland Mall demo. The time capsule is safe and will be buried in the new Forest Acres park behind the mall. pic.twitter.com/rI5Enis7yM
— Stephen Oliver (@SOinForestAcres)2000 ല്‍ തുറന്ന റിച്ച്‌ലാൻഡ് മാള്‍ 2023 സെപ്തംബറില്‍ പൂട്ടിയിരുന്നു. റീട്ടെയിൽ സ്‌പേസ്, ബ്രൂവറി, പുതിയ സിറ്റി പാർക്ക് എന്നിവ ഉള്‍പ്പെടുന്ന പുതിയ കെട്ടിട പ്ലാനിന് വേണ്ടി മാള്‍ പൊളിക്കുന്നതിനിടെയാണ് 'റിച്ചാര്‍ഡ് മാള്‍ ആന്‍റ് സെന്‍റര്‍ ടൈം ക്യാപ്സൂള്‍' എന്ന് രേഖപ്പെടുത്തിയ പെട്ടി കണ്ടെത്തിയതും. കെട്ടിടത്തിന്‍റെ അടിയില്‍ നിന്നും ടൈം ക്യാപ്സൂള്‍ കണ്ടെത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പുതിയ പാർക്കിനുള്ളിൽ ടൈം ക്യാപ്‌സ്യൂൾ പുനസ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഏക്കർ സിറ്റി കൗൺസിൽമാൻ സ്റ്റീഫൻ ഒലിവർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പെട്ടിയില്‍ എഴുതി വച്ചത് പോലെ 2033 ജനുവരി 20 ന് മാത്രമേ അത് തുറക്കൂവെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
വെള്ളം മാത്രമല്ല, സുഗന്ധ ജലവും മദ്യവും ഒഴുകുന്ന നദികളുമുണ്ട് ലോകത്ത്, അറിയാമോ?
ഈ ടൈം ക്യാപ്സൂള്‍ 20 -ാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും വസ്തുക്കളും അടങ്ങിയ കണ്ടെയ്നറാണെന്ന് പൊതുവെ കരുതുന്നു. അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിച്ചതാകാം ഈ പെട്ടി. കുപ്പിക്കുള്ളില്‍ സന്ദേശങ്ങളെഴുതി കടലില്‍ എറിയുന്നത് പോലെ തന്നെ ഇത്തരത്തില്‍ ചില വിവരങ്ങള്‍ ഒളിപ്പിച്ച പെട്ടികള്‍ ടൈം ക്യാപ്സൂള്‍ എന്ന പേരില്‍ മണ്ണില്‍ കുഴിച്ചിടുന്നു. പിന്നീട് എപ്പോഴെങ്കിലും ആരെങ്കിലും കണ്ടെത്തുമെന്ന വിശ്വാസത്തോടെ. റിച്ച്‌ലാൻഡ് മാളിന്‍റെ നിര്‍മ്മാണവേളയില്‍ കുഴിച്ചിട്ടതാകാം ഈ ടൈം ക്യാപ്സൂളും.
പിരാനയോ സ്രാവോ അല്ല; പക്ഷേ, മുതലയുടെ അസ്ഥികളെ 30 സെക്കന്‍റില്‍ ചവച്ച് അരയ്ക്കും ഇവന്‍