ഈജിപ്ഷ്യൻ മതം, മരണാനന്തര ജീവിതം, അക്കാലത്തെ മനുഷ്യരുടെ വിശ്വാസങ്ങള്‍ എന്നിവയെ കുറിച്ച് ഈ അത്യപൂര്‍വ്വ ഗ്രന്ഥം ഉത്തരം തരുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ കരുതുന്നു.
3,500 വർഷം പഴക്കമുള്ള മമ്മികളും പ്രതിമകളും അടങ്ങിയ ഒരു സെമിത്തേരിയില്‍ നിന്ന് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകർ അത്യപൂര്‍വ്വമായ 'മരിച്ചവരുടെ പുസ്തകം' എന്നറിയപ്പെടുന്ന ഒരു പാപ്പിറസ് രേഖ കണ്ടെത്തി. ഇതുവരെ കണ്ടെത്താത്ത ഒരു പുതിയ രാജ്യവംശത്തിന്‍റെ സെമിത്തേരിയിലായില്‍ നടത്തിയ ഖനനത്തിനിടെയാണ് മരിച്ചവരുടെ പുസ്തകം കണ്ടെത്തിയത്. മധ്യ ഈജിപ്തിലെ അൽ-ഗുറൈഫ മേഖലയിൽ കണ്ടെത്തിയ ആദ്യത്തെ സമ്പൂർണ പാപ്പിറസാണ് ഈ ചുരുളാണിതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ലഭ്യമായ പാപ്പിറസ് ചുരുള്‍ നല്ല അവസ്ഥയിലാണെന്ന് ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസ് സെക്രട്ടറി ജനറൽ മുസ്തഫ വസീരി പറഞ്ഞു. ഇവിടെ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കള്‍ക്കും കാര്യമായ ക്ഷതം ഏറ്റിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിസി 1,550 മുതൽ ബിസി 1,070 വരെയുള്ള കാലഘട്ടത്തിലെ ശ്മശാനത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് പുതിയ കണ്ടെത്തല്‍. നൂറുകണക്കിന് പുരാവസ്തുക്കള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാറയിൽ കൊത്തിയെടുത്ത ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. മരിച്ചവരുടെ പുസ്തകത്തിന്‍റെ പകർപ്പിന് 43 മുതൽ 49 അടി വരെ നീളമുണ്ട്. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നേയുള്ളൂ. ഇത്തരമൊരു ഗ്രന്ഥം ആദ്യമുണ്ടായത് ബിസി 1550-ൽ പുതിയ രാജ്യത്തിന്‍റെ ആരംഭത്തിലാണെന്ന് കരുതുന്നു. "ദൈർഘ്യമേറിയതും നന്നായി സംരക്ഷിക്കപ്പെട്ട പുസ്തകമാണ് കണ്ടെത്തിയതെങ്കില്‍ അത് തീർച്ചയായും മഹത്തായതും രസകരവുമായ ഒരു കണ്ടെത്തലാണ്,' എന്ന് ജർമ്മനിയിലെ റോമർ ആൻഡ് പെലിസ്യൂസ് മ്യൂസിയത്തിന്‍റെ സിഇഒ ലാറ വെയ്സ് പറഞ്ഞതായി ലൈവ് സയൻസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
13,000 രൂപയ്ക്ക് വാങ്ങി 36 കോടിക്ക് വിറ്റ അത്യപൂര്‍വ്വ മുഖംമൂടി കേസില്‍ വന്‍ ട്വിസ്റ്റ് !
നോഹയുടെ പെട്ടകമോ? 5,000 വർഷം പഴക്കമുള്ള ബോട്ടിന്‍റെ ആകൃതിയിലുള്ള 'അവശിഷ്ടങ്ങൾ' കണ്ടെത്തി !
ഗ്രന്ഥം പുരാതന ഈജിപ്ഷ്യൻ മതത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസങ്ങളെക്കുറിച്ചും ഗവേഷകർക്ക് ഉൾക്കാഴ്ച നൽകുമെന്ന് ഈജിപ്തിലെ അമേരിക്കൻ റിസർച്ച് സെന്‍റർ അറിയിച്ചു. നിരവധി മമ്മികളും കല്ലിലും മരത്തിലും തീര്‍ത്ത ശവപ്പെട്ടികൾ, 25,000-ലധികം ഉഷാബ്തി പ്രതിമകൾ, ( Ushabti statues - ശവകുടീരത്തിൽ സ്ഥാപിക്കാൻ രൂപകൽപ്പന ചെയ്ത പ്രതിമകളാണ് ഉഷാബ്തി പ്രതിമകൾ. കൈകൾ നെഞ്ചിൽ കുറുകെ വച്ച നിലയിലുള്ള മമ്മി ചെയ്യപ്പെട്ട മനുഷ്യ രൂപങ്ങളോട് സാദൃശ്യമുള്ള ചെറിയ പ്രതിമകളാണിവ.) ആയിരക്കണക്കിന് പാത്രങ്ങള്‍, കല്ലിലും തടിയിലും തീര്‍ത്ത ആയിരക്കണക്കിന് കുംഭങ്ങള്‍, കനോപ്പിക് ജാറുകൾ, . കൊത്തുപണി ചെയ്ത് നിറങ്ങള്‍ പൂശിയ തടികൊണ്ടുള്ള ശവപ്പെട്ടികൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. അൽ-അഷ്മുനിനിലെ ഡിജൂട്ടിയിലെ പ്രധാന പുരോഹിതനായ എറെറ്റ് ഹാരുവിന്‍റെ ( Eret Haru) മകൾ ടാ-ഡി-ഇസയുടേത് (Ta-de-Isa) ഉൾപ്പെടെയുള്ള മമ്മികളും ഈ ശേഖരത്തില്‍ നിന്നും കണ്ടെത്തി. ടാ-ഡി-ഇസയുടെ മമ്മി ഏറെ പ്രാധാന്യമുള്ളതാണെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു. ടാ-ഡി-ഇസയുടെ മമ്മിയുടെ സമീപത്ത് നിന്ന് ഉഷാബ്തി പ്രതിമകളും ഒട്ടകപ്പക്ഷിയെപ്പോലെയുള്ള ദേവനായ പത്ഥാ സോക്കറിന്‍റെ (Ptah Sokar) പ്രതിമയും കണ്ടെത്തി.
മെഡിറ്ററേനിയന്‍ കടലില്‍ അമൂല്യ നിധി ശേഖരം കണ്ടെത്തി; ഈജിപ്ഷ്യൻ, ഗ്രീക്ക് ക്ഷേത്രാവശിഷ്ടങ്ങളും !