പ്രവേശനം 30 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം; റെസ്റ്റോറന്റിന്റെ തീരുമാനത്തിന് പിന്നിലെ വിചിത്രമായ കാരണം

By Web Team  |  First Published Jun 10, 2024, 5:00 PM IST

ഈ ബാർ റെസ്റ്റോറന്റ് സന്ദർശിക്കാൻ സ്ത്രീകൾക്ക് കുറഞ്ഞത് 30 വയസും പുരുഷന്മാർക്ക് 35 വയസ്സും ആകണമത്രെ. യുഎസ്എയിലെ മിസോറിയിലെ ഫ്ലോറിസൻ്റിലുള്ള ഒരു കരീബിയൻ ഫുഡ് റെസ്റ്റോറൻ്റ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇത്തരത്തിൽ ഒരു പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.


ബാർ റെസ്റ്റോറന്റുകളും മറ്റും പ്രവേശനത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് സാധാരണമാണ്. അത് ചിലപ്പോൾ ആ ബാറുള്ള നാട്ടിലെ നിയമവുമായി ബന്ധപ്പെടുത്തിയുള്ളതായിരിക്കും. അതുപോലെ, സുരക്ഷിതത്വം മുൻനിർത്തി കുട്ടികൾക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ബാർ റെസ്റ്റോറന്റുകളുമുണ്ട്. എന്നാൽ, അങ്ങനെയല്ലാത്ത ഒരു റെസ്റ്റോറന്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 

അതേ, ഈ ബാർ റെസ്റ്റോറന്റ് സന്ദർശിക്കാൻ സ്ത്രീകൾക്ക് കുറഞ്ഞത് 30 വയസും പുരുഷന്മാർക്ക് 35 വയസ്സും ആകണമത്രെ. യുഎസ്എയിലെ മിസോറിയിലെ ഫ്ലോറിസൻ്റിലുള്ള ഒരു കരീബിയൻ ഫുഡ് റെസ്റ്റോറൻ്റ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇത്തരത്തിൽ ഒരു പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ബ്ലിസ് റെസ്റ്റോറൻ്റ് എന്ന ഈ റെസ്റ്റോറൻറ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

Latest Videos

undefined

റെസ്റ്റോറന്റിന്റെ സെക്സി അന്തരീക്ഷം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പ്രായപരിധി നിയന്ത്രണം എന്നാണ് റെസ്റ്റോറൻറ് വ്യക്തമാക്കുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ റെസ്റ്റോറന്റിന്റെ ഈ പ്രായപരിധി നിയന്ത്രണം ആവശ്യമാണോ എന്ന ചർച്ച മുറുകുകയാണ്. 

റെസ്റ്റോറൻ്റിനെ പിന്തുണച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് ഉപയോക്താവ് എഴുതിയത്, “അതെ, ഞാൻ ഇവിടുത്തെ അന്തരീക്ഷവും സൗകര്യങ്ങളും പൂർണ്ണമായും ഇഷ്ടപ്പെടുന്നു! ഈ നിയന്ത്രണത്തിൽ ഒരു മാറ്റവും വരുത്തരുത് ഇത് ഇങ്ങനെ തന്നെ തുടരണം“ എന്നാണ്. എന്നാൽ, മറ്റൊരു യുവതി കുറിച്ചത്, “ഈ നയം തന്നെ തീർത്തും നിരാശപ്പെടുത്തുന്നു“ എന്നാണ്. കാരണം തനിക്ക് 30 വയസ്സായി, പക്ഷേ കാമുകന് 35 വയസ്സാകാൻ ഇനിയും രണ്ടുവർഷം എടുക്കുമെന്നും അതുവരെ റെസ്റ്റോറന്റിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നുമാണ് യുവതിയുടെ പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!