ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇഷ്ടഭക്ഷണം വേണം; 13,000 കിലോമീറ്റർ സഞ്ചരിച്ച് കോടീശ്വരനായ ഭര്‍ത്താവ്!

By Web Team  |  First Published Jan 12, 2024, 2:01 PM IST

ദുബായില്‍ നിന്ന് 13000 കിലോമീറ്റര്‍ ദൂരെയുള്ള ലാസ് വേഗാസില്‍ ഏറ്റവും മികച്ച ജാപ്പനീസ് വാഗ്യു ലഭിക്കും. 



അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകൾക്ക് ചില പ്രത്യേക ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ തോന്നുന്നത് സാധാരണമാണ്. അത്തരം ഇഷ്ടങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ചില ഭക്ഷണ സാധനങ്ങൾ കഴിക്കാനുള്ള അമിതമായ ആഗ്രഹം. ഇവിടെ ഇതാ ഒരു ഭർത്താവ് അത്തരത്തിൽ തന്‍റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി നൽകാനായി നടത്തിയ യാത്ര ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വാർത്തയാവുകയാണ്. ദുബായിൽ നിന്നുള്ള ലിൻഡ ആൻഡ്രേഡ് എന്ന യുവതിയും അവരുടെ കോടീശ്വരനായ ഭർത്താവ് റിക്കിയുമാണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്.

സാമൂഹിക മാധ്യമ ഇൻഫ്ലൂവൻസർ കൂടിയ ലിൻഡ തന്നെയാണ് ഇക്കാര്യങ്ങൾ തന്‍റെ ടിക് ടോക്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ലിൻഡ ആൻഡ്രേഡ് വളർന്നത് അമേരിക്കയിലെ കാലിഫോർണിയയിലാണ്, എന്നാൽ, ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിലാണ് താമസം. താൻ ഒമ്പത് മാസം ഗർഭിണിയാണെന്നും ജാപ്പനീസ് എ5 വാഗ്യുവും കാവിയറും കഴിക്കാൻ തനിക്ക് തോന്നുന്നുവെന്നും അവർ ഇടയ്ക്ക് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഭാര്യയുടെ ആ​ഗ്രഹം പൂർത്തിയാക്കാനായി  റിക്കി ദുബായിൽ നിന്ന് ലാസ് വെഗാസിലേക്ക് പോകാൻ തീരുമാനിച്ചു. 

Latest Videos

ഗാസ ആക്രമണം; ഇന്‍റര്‍നെറ്റില്‍ ട്രെന്‍റിംഗായി 'നന്ദി ദക്ഷിണാഫ്രിക്ക' ക്യാംപൈന്‍ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Linda Andrade (@lionlindaa)

'കോഴിക്കഷ്ണങ്ങൾ' അടങ്ങിയ 'വെജിറ്റേറിയന്‍ ഭക്ഷണം' ലഭിച്ചെന്ന് പരാതി, മറുപടിയുമായി എയർ ഇന്ത്യ !

ഏറ്റവും മികച്ച ജാപ്പനീസ് വാഗ്യു, ലാസ് വെഗാസിൽ ലഭ്യമാണ്. ഏകദേശം 13,000 കിലോമീറ്ററാണ് ദൂബായിൽ നിന്ന് ലാസ് വെഗാസിലേക്കുള്ള ദൂരം. യുവതി കഴിച്ച വിഭവത്തിന്‍റെ വിലയാകട്ടെ 250 ഡോളർ (20,000 രൂപ) ആണെന്നും സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു. ഇതിന് മുൻപും തന്‍റെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട പോസ്റ്റുകളുമായി ലിൻഡ ആൻഡ്രേഡ് സാമൂഹിക മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 25 കോടിയുടെ ഷോപ്പിംഗ് നടത്തിയെന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം ലിൻഡ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !

click me!