20 -കാരന്‍റെ മരണത്തിന് കാരണമായ 'ഫ്രൈഡ് റൈസ് സിന്‍ഡ്രാമി'നെ കരുതിയിരിക്കുക !

By Web Team  |  First Published Nov 11, 2023, 10:14 AM IST

കാർബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത, അരി, റൊട്ടി തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ ദിവസങ്ങളോളം ശീതികരിക്കാതെ സൂക്ഷിച്ച് ഉപയോഗിക്കുന്നതിന് ശരീരത്തെ  ഏറെ ദോഷകരമായി ബാധിക്കുന്നു. 


'ഭക്ഷണം' എന്ന വാക്കിന് 'ക്ഷണത്തില്‍ ഭക്ഷിക്കുക' എന്ന അര്‍ത്ഥ വ്യാഖ്യാനം കൂടിയുണ്ട്. ഭക്ഷണത്തിന് മുമ്പില്‍ ഏറെ നേരം ഇരിക്കാതെ പെട്ടെന്ന് ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കണം എന്ന ശീലത്തെ ഈ അര്‍ത്ഥ വ്യാഖ്യാനം പ്രോത്സാഹിപ്പിക്കുന്നു. അത് പോലെ തന്നെയാണ് പഴകിയ ഭക്ഷണം കഴിക്കാതിരിക്കാനുള്ള ശ്രദ്ധയും. ഭക്ഷണം തണുപ്പിച്ച് സൂക്ഷിക്കാനായി ഫ്രീഡ്ജുകള്‍, നമ്മുടെ വീടുകളിലേത്ത് കയറിവന്നതോടെ തിരക്കേറിയ ജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും ഭക്ഷണക്കാര്യത്തിലാണ് പ്രധാനമായും അശ്രദ്ധ തുടങ്ങിയത്. ഇത് പലവിധ ജീവിത ശൈലീ രോഗങ്ങള്‍ക്കും അപൂര്‍വ്വമായി മരണത്തിലേക്കും വഴി തുറക്കുന്നു. 

60 ലക്ഷം ശമ്പളം, ബിരുദം വേണ്ട; ജോലി ഹോഗ്‌വാർട്ട്സ് എക്സ്പ്രസിന്‍റെ റൂട്ടില്‍ ട്രെയിന്‍ ഡ്രൈവര്‍; നോക്കുന്നോ ?

Latest Videos

ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് മരാള്‍ മരിച്ചെന്ന പഴയ വാര്‍ത്ത വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ (Fried Rice Syndrome ) എന്ന ഭക്ഷ്യവിഷബാധാ ഭയം വര്‍ദ്ധിപ്പിച്ചു. റസ്റ്റോറന്‍റുകളിൽ ഫ്രൈഡ് റൈസ് വിഭവങ്ങൾ ഉണ്ടാക്കാൻ തയ്യാറാക്കുന്ന റഫ്രിജറേറ്റഡ് അരിയുമായി ബന്ധപ്പെട്ട പഴയ ചില വാര്‍ത്തകളെ കുറിച്ചുള്ള ഓര്‍മ്മകളാണ്  ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ഭയം വീണ്ടും ഉയര്‍ത്തിയത്. പ്രകൃതിയില്‍ സാധാരണ കാണപ്പെടുന്ന 'ബാസിലസ് സെറിയസ്' (Bacillus cereus) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം. പാകം ചെയ്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത വയ്ക്കുന്ന ചില ഭക്ഷണങ്ങളില്‍ ഈ ബാക്ടീറിയ അസാധാരണമായി പെരുകുന്നു. പ്രത്യേകിച്ചും കാർബോഹൈഡ്രേറ്റ് കൂടിയ പാസ്ത, അരി, റൊട്ടി തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങളെ ഇത് വളരെ പെട്ടെന്ന് ബാധിക്കുന്നു. ഇങ്ങനെ ദിവസങ്ങളോളം ശീതികരിക്കാത്ത വയ്ക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ വയറിളക്കം മുതല്‍ ഛര്‍ദ്ദിവരെയുള്ള അസുഖങ്ങള്‍ പിടിപെടുന്നു. ശരിയായ ചികിത്സ രോഗം ഭേദമാക്കുമെന്നതിനാല്‍ ഇത് സാധാരണയായി മരകമായി മാറാറില്ല. എന്നാല്‍ ചില കേസുകളില്‍ ഈ ബാക്ടീരിയകള്‍ കുടലില്‍ അണുബാധയ്ക്ക് കാരണമാകും. ഇത് ഗുരുതരമായ കരള്‍ രോഗത്തിനും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചേക്കാം. 

മുത്തച്ഛന്‍റെ കാലത്ത് വാങ്ങിയ 1000 വോള്‍വോ കാറുകള്‍ക്ക് കൊച്ചുമകന്‍റെ കാലത്തും പണം നല്‍കിയില്ലെന്ന് സ്വീഡന്‍!

ഇതിനുള്ള പ്രതിവിധി അല്പം ശ്രദ്ധയാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ശീതീകരണ സംവിധാനത്തിലേക്ക് - ഫ്രിഡ്ജിലേക്ക് - മാറ്റണം. ഇത്തരത്തില്‍ ശരിയായ സൂക്ഷിക്കാത്തെ ഭക്ഷണത്തില്‍ ചെറിയ തോതില്‍ പൂപ്പലോ പാടയോ കണ്ടാല്‍ അവ വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക. ഇനി ഭക്ഷ്യ വിഷബാധ മൂലമുള്ള രോഗങ്ങള്‍ പിടിപെട്ടാല്‍ മതിയായ ജലാംശം ശരീരത്തില്‍ സൂക്ഷിക്കുക. ആവശ്യമായ വിശ്രമം ശരീരത്തിന് നല്‍കുക എന്നിവ ചെയ്യുക. അസ്വസ്ഥതകള്‍ കൂടുതലാണെങ്കിലോ മറ്റെന്തെങ്കിലും രോഗങ്ങളുള്ളവരരോ ആണെങ്കില്‍ ആവശ്യമായ വൈദ്യ സഹായം തേടുക, കുട്ടികളും പ്രായമായവരും പ്രത്യേകിച്ചു. ആദ്യം പറഞ്ഞ കേസ്  2008-ൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായിരുന്നു. അന്ന് 5 ദിവസം പഴക്കമുള്ള ശീതീകരിക്കാത്ത, ഉയര്‍ന്ന അളവില്‍ ബാക്ടീരിയകളുള്ള പാസ്ത കഴിച്ചതിന് പിന്നാലെയാണ് രോഗബാധിതനായതും പിന്നീട് മരിച്ചതും. അതിനാല്‍ എത്ര തിരിക്കുള്ള ജീവിതമായാതും അവനവന്‍റെ ഭക്ഷണക്കാര്യങ്ങള്‍ ചിട്ടയോടെ പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ജീവിത ശൈലീ രോഗങ്ങളെ ഒഴിവാക്കി നിര്‍ത്താം. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 


 

click me!