തീയറ്ററിലിരുന്ന് 'ജവാന്‍' കണ്ട് കൊണ്ട് ഒരു 'വര്‍ക്ക് ഫ്രം ഹോം' ഡ്യൂട്ടി; കലിപ്പിച്ച് നെറ്റിസണ്‍സ് !

By Web Team  |  First Published Sep 11, 2023, 11:19 AM IST

 'എന്ത് ഭ്രാന്താണിത്? മൊബൈല്‍ സ്ക്രീനിന്‍റെ വെളിച്ചം പോലും തിയറ്ററില്‍ അസ്വസ്ഥതയുണ്ടാക്കും. അപ്പോള്‍ ലാപ്പ് ടോപ്പിലെ വെളിച്ചം എന്നെ ക്രുദ്ധനാക്കും.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. . 



"ഇന്ത്യയുടെ സിലിക്കൺ വാലി" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ബംഗളൂരു, ഏറെ സങ്കീര്‍ണ്ണമായ ട്രാഫിക് സാഹചര്യങ്ങൾ, ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലികൾ, ഉയര്‍ന്ന വാടക, ഉയര്‍ന്ന ഓട്ടോ ചാര്‍ജ്ജ്  എന്നിങ്ങനെ പ്രതിദിനം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഒരു ഇന്ത്യന്‍ നഗരമാണ് ബെംഗളൂരു. ഇതോടൊപ്പം അസാധാരണമായ സ്ഥലങ്ങളിലിരുന്ന് തങ്ങളുടെ ലാപ് ടോപ്പുകളില്‍ ജോലി ചെയ്യുന്ന ടെക്കികളെ കുറിച്ചും പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. 

അത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ഒരു ടെക്കിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി.  Neelangana Noopur എന്ന എക്സ് ഉപയോക്താവാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രത്തില്‍ ഒരു തിയറ്ററില്‍ സിനിമ ആരംഭിക്കാന്‍ പോകുമ്പോള്‍, തന്‍റെ ലാപ്പ് ടോപ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ടെക്കിയെ കാണാം. ചിത്രത്തോടൊപ്പം നീലാംഗന നൂപുര്‍ ഇങ്ങനെ എഴുതി,' #ജവാൻ ആദ്യ ദിനം പ്രധാനമാണെങ്കിലും ജീവിതം #പീക്ക്ബെംഗളൂരു. ഒരു #ബാംഗ്ലൂർ INOX-ൽ നിരീക്ഷിച്ചു. ഈ ചിത്രമെടുക്കുന്നതിൽ ഇമെയിലുകൾക്കോ ടീമുകളുടെ സെഷനുകൾക്കോ ദോഷം സംഭവിച്ചിട്ടില്ല.' ജവാൻ സിനിമ തുടങ്ങുന്നതിന് തൊട്ട് മുമ്പ് തീയറ്ററിലിരുന്നു ഒരു ടെക്കി തന്‍റെ ജോലികള്‍ ചെയ്യുന്നതിന്‍റെ ചിത്രമായിരുന്നു അത്. 

Latest Videos

'ആചാരപരമായ കൂട്ടക്കൊല'യെന്ന് പോലീസില്‍ അറിയിപ്പ്; പരിശോധിച്ചപ്പോള്‍ യോഗാ ക്ലാസിലെ 'ശവാസനം' !

When first day is important but life is .

Observed at a INOX. No emails or Teams sessions were harmed in taking this pic. pic.twitter.com/z4BOxWSB5W

— Neelangana Noopur (@neelangana)

'ഈ സ്നേഹം ലോകമെങ്ങും നിറഞ്ഞത് !'; കുഞ്ഞിനോടൊപ്പം കളിക്കുന്ന തള്ളക്കുരങ്ങിന്‍റെ വീഡിയോ വൈറല്‍

തിയറ്ററിൽ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്  മറ്റ് സിനിമാ ആസ്വാദകരുടെ കാഴ്ചാനുഭവം തടസ്സപ്പെടുത്തുമെന്ന് നിരവധി ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു. പിന്നാലെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തിയത്. "ഡബ്ല്യുഎഫ്‌എച്ച് (Work From Home) ബെംഗ്ലൂരില്‍ മാത്രമല്ല ഇന്ത്യയിലുടനീളം പ്രബലമാണ്! മാത്രമല്ല, ഇത് തികച്ചും മര്യാദയില്ലാത്തതാണ്, മറ്റ് സിനിമാ പ്രേക്ഷകരെ സമാധാനപരമായി സിനിമ കാണുന്നവരെ ശല്യപ്പെടുത്തുന്ന അച്ചടക്കമില്ലായ്മ ഉണ്ട്! ഞാൻ ബൗൺസർമാരെ വിളിച്ച് നിങ്ങളെ പുറത്താക്കുമായിരുന്നു," ഒരു ഉപയോക്താവ് എഴുതി. 'എന്ത് ഭ്രാന്താണിത്? മൊബൈല്‍ സ്ക്രീനിന്‍റെ വെളിച്ചം പോലും തിയറ്ററില്‍ അസ്വസ്ഥതയുണ്ടാക്കും. അപ്പോള്‍ ലാപ്പ് ടോപ്പിലെ വെളിച്ചം എന്നെ ക്രുദ്ധനാക്കും.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!