ഭക്ഷണം കഴിക്കാന്‍ അവള്‍ ഏറെ പാടുപെട്ടു. ഭാവിയിലും അവള്‍ എന്നും വേദന തിന്നു ജീവിക്കേണ്ടിവരുമെന്നതിനാല്‍ അവളെ ശുശ്രൂഷിച്ചിരുന്നവര്‍ ഇതിനൊരു ശാശ്വത പരിഹാരം തേടി.
കാര ഒരു ബംഗാള്‍ കടുവയാണ്. പക്ഷേ, ജനിച്ചത് അങ്ങ് ഇറ്റലിയില്‍ വളര്‍ന്നതാകട്ടെ ജര്‍മ്മനിയിലും. പക്ഷേ ഇന്ന് കാര അറിയിപ്പെടുന്നത് ഇതുകൊണ്ടൊന്നുമല്ല. മറിച്ച് സ്വര്‍ണ്ണുപല്ലുള്ള കടുവയെന്നതാണ് കാരയുടെ ഖ്യാതി. 2013-ല്‍ ഇറ്റലിയിലെ മുഗ്‌നാനോയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ഫാംഹൗസിൽ നിന്നാണ് കാരയെ അധികൃതര്‍ കണ്ടെത്തുന്നത്. പിന്നീട് 2015-ൽ അവളെ ജർമ്മനിയിലെ മാസ്‌വീലറിലെ ടിയാർട്ട് ടൈഗർ സ്റ്റേഷനിലേക്ക് മാറ്റി.
ഇന്ന് അവള്‍ക്ക് 10 വയസ് പ്രായമുണ്ട്. അവളുടെ ആറാം വയസിലാണ് സംഭവങ്ങളുടെ തുടക്കം. അതായത് 2019 ല്‍. അന്ന് 56 കിലോയായിരുന്നു അവളുടെ ഭാരം. 2015 - ൽ അവളെ ജർമ്മനിയിലെ മാസ്‌വീലറിലെ ടിയാർട്ട് ടൈഗർ സ്റ്റേഷനിലേക്ക് മാറ്റുമ്പോള്‍ അവളുടെ മുന്നിലെ പ്രധാനപ്പെട്ട പല്ലുകളിലൊന്ന് കേട് വന്ന നിലയിലായിരുന്നു. പ്രധാനപ്പെട്ട പല്ലുകളിലൊന്നിന്‍റെ റൂട്ട് കനാലിലായിരുന്നു പ്രശ്നം. അതിനാല്‍ ഭക്ഷണം കഴിക്കാന്‍ അവള്‍ ഏറെ പാടുപെട്ടു. ഭാവിയിലും അവള്‍ എന്നും വേദന തിന്നു ജീവിക്കേണ്ടിവരുമെന്നതിനാല്‍ അവളെ ശുശ്രൂഷിച്ചിരുന്നവര്‍ ഇതിനൊരു ശാശ്വത പരിഹാരം തേടി. ഡോക്ടര്‍മാരുടെ സംഘം ഇതിനായി അന്താരാഷ്ട്ര വിദഗ്ദസംഘത്തെ ചുമതലപ്പെടുത്തി.
കൂടുതല്‍ വായിക്കാന്‍: 'ഓ അവന്‍റൊരു മുതലക്കണ്ണീര്...!'; അല്ല ഈ മുതലക്കണ്ണീരെല്ലാം വ്യാജമാണോ ?
2019 ആഗസ്റ്റിന്‍റെ അവസാനത്തോടെ കാരയുടെ പല്ലിന്‍റെ കൃത്രിമമായ ഒരു കാസ്റ്റ് നിർമ്മിച്ചു, തുടര്‍ന്ന് ഈ കാസ്റ്റിന് സമാനമായി സ്വര്‍ണ്ണപല്ല് നിര്‍മ്മിച്ചെടുത്തു. രണ്ട് നീണ്ട ശസ്ത്രക്രിയകളിലൂടെ ഈ സ്വര്‍ണ്ണപല്ല് ഒടുവില്‍ കാരയ്ക്ക് പച്ച് പിടിപ്പിക്കുകയായിരുന്നു. മൂന്നാഴ്ച മാത്രമാണ് ഭക്ഷണക്രമത്തില്‍ പ്രത്യേക കരുതലുണ്ടായിരുന്നത്. ഇന്ന് അവള്‍ ചിരിക്കുമ്പോള്‍ സ്വര്‍ണ്ണത്തിളക്കമാണ്. സാധാരണ കടുവകള്‍ പല്ലുപയോഗിച്ച് ചെയ്യുന്നതെല്ലാം അവള്‍ക്കും ചെയ്യാന്‍ പറ്റും.
കൂടുതല്‍ വായിക്കാന്‍: വേദനയായി തുര്‍ക്കിയില്‍ നിന്നുള്ള ആയിരങ്ങളുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍!
അവളുടെ പല്ലിന്‍റെ റൂട്ട് കനാലിനായിരുന്നു പ്രശ്നമെന്ന് അവളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. അത് ദ്രവിച്ച് തുടങ്ങിയിരുന്നു. ഇത് അവള്‍ക്ക് വലിയ വേദനയാണ് സമ്മാനിച്ചിരുന്നത്. ഇന്ന് സ്വര്‍ണ്ണപല്ല് കാട്ടി അവള്‍ ചിരിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നെന്ന് ജീവശാസ്ത്രജ്ഞനായ ഇവാ ലിൻഡെൻഷ്മിഡ് പറയുന്നു. ഡാനിഷ് വെറ്ററിനറി ദന്തഡോക്ടറായ ജെൻസ് റുഹ്‌നൗ, വിയന്ന വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ ഡോ. ജോഹന്ന പെയിനർ എന്നിവർ ഉള്‍പ്പെട്ട അന്താരാഷ്ട്രാ സംഘമാണ് കാരയ്ക്ക് വേണ്ടി സ്വര്‍ണ്ണപ്പല്ല് നിര്‍മ്മിച്ചത്.
കൂടുതല്‍ വായിക്കാന്‍: 65 വർഷങ്ങൾക്ക് ശേഷം നിഗൂഢതകൾ മറനീക്കി, 'അമേരിക്കയുടെ അജ്ഞാതനായ കുട്ടി' യെ തിരിച്ചറിഞ്ഞു!