60 വയസ് കഴിഞ്ഞ ദമ്പതികളാണോ? രണ്ട് വീടുകളിലായി കഴിയുന്നത് സന്തോഷം കൂട്ടുമെന്ന് പഠനം 

By Web Team  |  First Published Dec 25, 2024, 6:00 PM IST

ഈ പഠനപ്രകാരം ഒരുമിച്ച് ചെലവഴിക്കുന്നതിനേക്കാൾ വളരെ ദൃഢമായ ബന്ധം സൂക്ഷിക്കാൻ ഇങ്ങനെ അകന്ന് കഴിയുന്നതിലൂടെ സാധിക്കുമത്രെ.


'കണ്ണകന്നാൽ മനസ്സകലും' എന്ന് ചിലപ്പോൾ പറയാറുണ്ട്. ദമ്പതികളും പ്രണയികളുമെല്ലാം എപ്പോഴും അടുത്തായിരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. എപ്പോഴും ഒരുമിച്ച് ചെലവഴിക്കാനാണ് അവർ കൊതിക്കാറ്. എന്നാൽ, അടുത്തിടെ മറ്റൊരു ട്രെൻഡുണ്ടായി വരുന്നുണ്ട്. അത് അകലങ്ങളിൽ കഴിയുക എന്നതാണ്. അങ്ങനെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പിരിഞ്ഞു കഴിയുന്നത് അടുപ്പം ദൃഢമാക്കും എന്ന് ഇന്ന് ചിലരെല്ലാം വിശ്വസിക്കുന്നുണ്ട്. 'ലിവിം​ഗ് അപാർട് ടു​ഗെദർ' (Living Apart Together -LAT) എന്നാണ് ഇത് അറിയപ്പെടുന്നത്. 

ഇപ്പോൾ ഒരു പഠനം പറയുന്നത് ഇങ്ങനെ അകന്ന് കഴിയുന്നത് 60 വയസിന് മുകളിലുള്ള ദമ്പതികൾക്ക് നല്ലതാണ് എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് ലങ്കാസ്റ്റർ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടനുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രായമായ ദമ്പതികളുടെ സന്തോഷത്തിന് വേറെ വേറെ വീടുകളിൽ താമസിക്കുന്നത് നല്ലതാണ് എന്നാണ് ഈ പഠനം പറയുന്നത്. 

Latest Videos

undefined

ബ്രിട്ടീഷ് സർവ്വകലാശാല ഒരു പ്രസ്താവനയിൽ പറയുന്നത്, വിവാഹബന്ധം പിരിയുന്നത് മാനസികാരോ​ഗ്യം കുറയാൻ കാരണമാകും. എന്നാൽ, പരസ്പരം പിരിയാതെ തന്നെ രണ്ട് വീടുകളിലായി കഴിയുന്നത് 60 വയസിനു മുകളിലുള്ള ദമ്പതികൾക്ക് ​ഗുണം ചെയ്യും എന്നാണ്. 

ഈ പഠനപ്രകാരം ഒരുമിച്ച് ചെലവഴിക്കുന്നതിനേക്കാൾ വളരെ ദൃഢമായ ബന്ധം സൂക്ഷിക്കാൻ ഇങ്ങനെ അകന്ന് കഴിയുന്നതിലൂടെ സാധിക്കുമത്രെ. പങ്കാളിക്കൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നത് പലപ്പോഴും സാമൂഹികമായ ഒരു അടിച്ചമർത്തലിന്റെ ഭാ​ഗമാണ് എന്നും സ്വാതന്ത്ര്യമായോ ഒരാളുടെ തെരഞ്ഞെടുപ്പായോ അത് കണക്കാക്കാൻ ആകില്ല എന്നുമാണ് പഠനം പറയുന്നത്. ‌

എന്നാൽ, പരസ്പരം ബന്ധത്തിലായിരിക്കുമ്പോൾ തന്നെ രണ്ടിടങ്ങളിലായി ജീവിക്കുന്നത് രണ്ടുപേരുടെ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിന്റെയും ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ ദമ്പതികൾക്കിടയിൽ ആത്മാർത്ഥമായ ബന്ധം കൈവരിക്കാനാകും. അതേസമയം തന്നെ, വിവാഹബന്ധത്തിൽ നിന്നും പിരിഞ്ഞുപോകുന്ന ദമ്പതികളുടെ അത്രയും മാനസികാരോ​ഗ്യക്കുറവ് ഇവർക്കുണ്ടാകുന്നില്ല എന്നും പഠനം പറയുന്നു. 

അച്ഛൻ മരിച്ചപ്പോൾ അമ്മാവൻ വിറ്റു, 15 കൊല്ലമായി ഇവിടെയാണ്; ലൈം​ഗികത്തൊഴിലാളിയുടെ കഥ പങ്കുവച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!