ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ? ഔദ്യോഗികമായി ഉറപ്പിക്കും മുമ്പ് 104 -കാരി ഡൊറോത്തി മുത്തശ്ശി വിടവാങ്ങി

By Web Team  |  First Published Oct 24, 2023, 12:29 PM IST

ഡൊറോത്തി ഹോഫ്നർ ഈ റെക്കോർഡ് തകർത്തോ എന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും ഗിന്നസ് വേൾഡ് റെക്കോർഡ്സ് നടത്തിവരുന്നതിനിടയിലാണ് ഈ വിയോഗം. 


ഏറ്റവും പ്രായം കൂടിയ സ്കൈഡൈവർ എന്ന ലോക റെക്കോർഡ് തകർത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഡൊറോത്തി ഹോഫ്നർ എന്ന 104 -കാരി മുത്തശ്ശി അന്തരിച്ചു. പക്ഷേ, ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തും മുൻപേയുള്ള ഈ വിടവാങ്ങൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. ബ്രൂക്ക്‌ഡെയ്‌ൽ സീനിയർ ലിവിംഗിൽ താമസിച്ചു വന്നിരുന്ന ഇവർ രാത്രി ഉറക്കത്തിനിടയിലാണ് മരണപ്പെട്ടതെന്ന് കെയർ ഹോം അധികൃതർ അറിയിച്ചു. ഈ മാസം ആദ്യമാണ് ഒട്ടാവയിലെ ഷിക്കാഗോയിലെ സ്കൈഡൈവ് വിമാനത്തിൽ നിന്ന് ഡൊറോത്തി ഹോഫ്നർ 13,500 അടി ഉയരത്തിൽ സ്കൈ ഡൈവിംഗ് നടത്തി  റെക്കോർഡ് സ്ഥാപിച്ചത്.  

അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 103 -ാം വയസ്സിൽ സ്കൈ ഡൈവിംഗ് നടത്തിയ സ്വീഡനിലെ ലിനിയ ഇൻഗെഗാർഡ് ലാർസണിന്റെതാണ് നിലവിലെ റെക്കോർഡ്, 2022 -ലാണ് ഇവർ ഈ നേട്ടം കരസ്ഥമാക്കിയത്. ഇപ്പോഴും ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക രേഖകളിൽ ഇവരുടെ പേരാണ് ഉള്ളത്. ഡൊറോത്തി ഹോഫ്നർ ഈ റെക്കോർഡ് തകർത്തോ എന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും ഗിന്നസ് വേൾഡ് റെക്കോർഡ്സ് നടത്തിവരുന്നതിനിടയിലാണ് ഈ വിയോഗം. 

Latest Videos

നൂറാം വയസ്സിലാണ് ഡൊറോത്തി ഹോഫ്നർ ആദ്യമായി സ്കൈ ഡൈവിം​ഗ് നടത്തിയത്. 104 -ാം വയസ്സിൽ രണ്ടാമത്തെ സ്കൈ ഡൈവിംഗ് നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞത് ആദ്യത്തെ സ്കൈ ഡൈവിംഗ് അനുഭവം കുറച്ച് വിഷമകരമായിരുന്നു . എന്നാൽ ഈ ശ്രമത്തിൽ താൻ സംതൃപ്തയാണ്. എല്ലാ കാര്യങ്ങളും ഏറെ അത്ഭുതവും അതിശയകരവുമായാണ് അനുഭവപ്പെടുന്നത് എന്നുമാണ്. ഇവരുടെ അനുസ്മരണ സമ്മേളനം അടുത്ത മാസം നടത്തുമെന്നാണ് എ.പി. റിപ്പോർട്ട് ചെയ്യുന്നത്.

വായിക്കാം: അച്ഛന്റെ മരണശേഷം രഹസ്യഅക്കൗണ്ടിന്റെ പാസ്‍ബുക്ക് കിട്ടി, ഒറ്റ ദിവസം കൊണ്ട് മകന്റെ ജീവിതം മാറിയതിങ്ങനെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

  

click me!