കാറിനുള്ളിലായി കുടുങ്ങി പോയ അമ്മയേയും സഹോദരനെയും രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റൊരു കരടി കാർ പുറത്ത് നിന്നും ആക്രമിച്ചിരുന്നു.
കണക്ടികട്ട്: രാത്രിയിൽ കാറിനുള്ളിൽ കയറിക്കൂടി രാവിലെ പുറത്ത് കടക്കാനാവാതെ കാർ തകർത്ത് കരടിയും കുഞ്ഞു. അമേരിക്കയിലെ കണക്ടികട്ടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ കാറിൽ നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് കാറിനുള്ളിൽ കരടികളെ ശ്രദ്ധിക്കുന്നത്. കാറിനുള്ളിലായി കുടുങ്ങി പോയ അമ്മയേയും സഹോദരനെയും രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റൊരു കരടി കാർ പുറത്ത് നിന്നും ആക്രമിച്ചിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാർ തുറന്നതോടെ അമ്മയും കുഞ്ഞും സമീപത്തെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കാറിന്റെ ഇന്റീരിയറിന് കേടുപാടുകളുണ്ടെങ്കിലും പൂർണമായി നശിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പ്രതികരിക്കുന്നത്. കാർ തുറന്നാണ് കരടികൾ അകത്ത് കയറിയതാവാം എന്നാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. എന്നാൽ എങ്ങനെയാണ് എങ്ങനെയാണ് ഡോർ തുറന്നതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
undefined
കഴിഞ്ഞ ഒരാഴ്ചയോളമായി മേഖലയിൽ കരടി അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യമുണ്ട്. കണക്ടികട്ട് സംസ്ഥാനത്തെ കരടികളുടെ എണ്ണം കൂടിയതിന് ഉദാഹരണമാണ് സംഭവമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച ചെഷയറിന് സമീപത്ത് വീടിന് പിൻവശത്ത് നിന്നിരുന്ന സ്ത്രീയെ കരടി ആക്രമിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച 227 കിലോ ഭാരമുള്ള ഒരു കരടിയെ ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കരടികൾ കാറുകളും ചവറ്റുകുട്ടകളും ആക്രമിക്കുന്നത് പശ്ചിമ അമേരിക്കയിലെ പതിവ് കാഴ്ചയാണ്. എന്നാൽ കണക്ടികട്ടിൽ ഇത്തരം സംഭവങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആവർത്തിക്കുകയാണ്. ജൂൺ മാസത്തിൽ കാൻറോണിൽ ഒരാൾ സ്വയം രക്ഷയ്ക്കായി കരടിയെ വെടിവച്ച് കൊന്നത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം